Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.കെ.ശശിയെ സസ്‌പെൻഡ് ചെയ്യുമോ..തരം താഴ്‌ത്തുമോ? അറിയാൻ ഇനിയും കാത്തിരിക്കണം; ഷൊർണൂർ എംഎൽഎക്കെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാതെ സിപിഎം സെക്രട്ടേറിയറ്റ്; കമ്മിറ്റി റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് സൂചന

പി.കെ.ശശിയെ സസ്‌പെൻഡ് ചെയ്യുമോ..തരം താഴ്‌ത്തുമോ? അറിയാൻ ഇനിയും കാത്തിരിക്കണം; ഷൊർണൂർ എംഎൽഎക്കെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാതെ സിപിഎം സെക്രട്ടേറിയറ്റ്; കമ്മിറ്റി റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ പീഡന പരാതി അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ലെന്ന് സൂചന. പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്നാണ് വിശദീകരണം. ഇതോടെ എംഎ‍ൽഎയ്‌ക്കെതിരായ നടപടി വൈകുമെന്നും സൂചനയുണ്ട്.

ഷൊർണൂർ എംഎ‍ൽഎയും പാലക്കാട് പാർട്ടി ജില്ലാ സെക്രട്ടേറിയറ്ര് അംഗവുമായ പി.കെ.ശശിയെ സിപിഎം അതിന്റെ ഏറ്റവും താഴത്തെ ഘടകമായ ബ്രാഞ്ചിലേക്ക് താഴ്‌ത്തിയേക്കുമെന്നാണ് വിവരം. ഡിവൈഎഫ്ഐ ജില്ലാ നേതാവായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവരടങ്ങിയ പാർട്ടി അന്വേഷണ കമ്മിഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചർച്ച ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ പരാതി മുഖവിലയ്‌ക്കെടുത്തും മുൻകാലങ്ങളിൽ സമാന സംഭവങ്ങളിലെ കീഴ്‌വഴക്കങ്ങൾ കണക്കിലെടുത്തുമാണ് ശശിക്കെതിരെ നടപടിയെന്നാണ് സൂചന.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപികോട്ടമുറിക്കലിനെതിരെയും ശക്തമായ നടപടിയാണുണ്ടായത്. പി.ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഗോപി കോട്ടമുറിക്കലിനെ ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തി. ഗോപി പിന്നീട് സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തിയപ്പോൾ പി.ശശിക്ക് പാർട്ടി അംഗത്വം തിരികെ കിട്ടി.

എന്നാൽ പി.കെ.ശശി എംഎ‍ൽഎയാണെന്ന പ്രത്യേകത ഉണ്ട്. ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കാതിരിക്കാൻ ശശിയോട് എംഎ‍ൽഎ പദവി രാജിവയ്ക്കാനാവശ്യപ്പെടുകയില്ല എന്നാണ് സൂചന. അതേസമയം തനിക്കെതിരായ ആരോപണം പാർട്ടിതലത്തിലെ ഗൂഢാലോചനയാണെന്നാണ് ശശി കമ്മീഷന് മൊഴി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP