Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരാഴ്ചയായി പുഴയിൽ ഭീതി പരത്തി രാജകീയമായി വിലസിയ പെരുമ്പാമ്പുപിടിയിൽ; വാണിമേലിൽ സാഹസികമായി പാമ്പിനെ പിടികൂടിയത് ഒരുകൂട്ടം യുവാക്കൾ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഒരാഴ്ചയായി പുഴയിൽ ഭീതി പരത്തി രാജകീയമായി വിലസിയ പെരുമ്പാമ്പുപിടിയിൽ; വാണിമേലിൽ സാഹസികമായി പാമ്പിനെ പിടികൂടിയത് ഒരുകൂട്ടം യുവാക്കൾ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ടി.പി.ഹബീബ്

കോഴിക്കോട്: ഒരാഴ്ചയായി വാണിമേൽ പുഴയോരത്ത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയത് വലിയ പെരുമ്പാമ്പായിരുന്നു.സ്ത്രീകൾ അലക്കാനോ കുട്ടികൾ കുളിക്കാനോ പുഴയിലിറങ്ങാറില്ല. പെരുമ്പാമ്പാകട്ടെ രാജകീയമായി പുഴയിൽ വിലസിക്കൊണ്ടിരുന്നു. ഒരു കൂട്ടം യുവാക്കൾ ഏറെ ദിവസമായി പെരുമ്പാമ്പിനെ പിടികൂടാനുള്ള ഒരുക്കത്തിലുമായിരുന്നു.യുവാക്കൾ പുഴയിലിറങ്ങുമ്പോഴൊന്നും പെരുമ്പാമ്പിനെ കാണാനുമില്ല. അതിനിടയിൽ ശനിയാഴ്ച ഉച്ചയോടെ പെരുമ്പാമ്പിനെ പുഴയിൽ കണ്ടു.

പുഴയിൽ അലക്കാൻ വന്ന സ്ത്രീകളാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. ഭയവിഹ്വലരായ സ്ത്രീകൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.പെരുമ്പാമ്പിനെ കണ്ടതോടെ സ്ത്രീകളും കുട്ടുകളും നിലവിളിക്കാൻ തുടങ്ങി.സ്ഥലത്തെത്തിയ ചിയ്യൂരിലെ കിഴക്കയിൽ സാദത്ത്,കുറ്റിയിൽ നിസാർ,കെ.പി.റംഷാദ് എന്നിവരുടെ നേത്യത്വത്തിൽ ഏരെ ശ്രമകരമായി പെരുമ്പാമ്പിനെ കീഴ്പ്പെടുത്തുകയായിരുന്നു.ഏറെ അപകടകരമായ തല ഭാഗം തന്ത്രത്തിൽ പിടികൂടിയത് സാദത്താണ്. കുറ്റിയാട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ട് പോയി. 5 മീറ്റർ നീളവും ഏകദേശം 50 കിലോ തൂക്കവും പെരുമ്പാമ്പിനുണ്ട്.

രണ്ട് ദിവസം മുമ്പ് പെരുമ്പാമ്പ് പുഴയിൽ അലക്കുകയായിരുന്ന സ്ത്രീയുടെ അടുത്തെത്തിയിരുന്നു. സ്ത്രീ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയതോടെ പെരുമ്പാമ്പ് അപ്രത്യക്ഷമാവുകയായിരുന്നു. പെരുമ്പാമ്പിനെ പിടികൂടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളിൽ പെരുമ്പാമ്പിനെ പിടികൂടുന്ന ദ്യശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.പിടികൂടിയ യുവാക്കൾക്ക് അഭിവാന്ദ്യമർപ്പിച്ച് നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP