Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചികത്സയിലിരിക്കെ മരിച്ചപ്പോൾ നടപടി പൂർത്തിയാവും മുമ്പ് മൃതദ്ദേഹവുമായി സ്ഥലം വിട്ട് ബന്ധുക്കൾ; ഈരാറ്റുപേട്ട റിംസ് ആശപത്രിയിലെ മരണം സ്വാഭാവികമെന്ന് കണ്ടെത്തി; നടപടികൾ പൂർത്തിയാക്കി കേസ് എഴുതി തള്ളാൻ പൊലീസ്

ചികത്സയിലിരിക്കെ മരിച്ചപ്പോൾ നടപടി പൂർത്തിയാവും മുമ്പ് മൃതദ്ദേഹവുമായി സ്ഥലം വിട്ട് ബന്ധുക്കൾ; ഈരാറ്റുപേട്ട റിംസ് ആശപത്രിയിലെ മരണം സ്വാഭാവികമെന്ന് കണ്ടെത്തി; നടപടികൾ പൂർത്തിയാക്കി കേസ് എഴുതി തള്ളാൻ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ഈരാറ്റുപേട്ട: ചികത്സയിലിരിക്കെ മരിക്കുകയും പൊലീസ് നടപടി പൂർത്തിയാവും മുമ്പ് ബന്ധുക്കൾ മൃതദ്ദേഹം ആശുപത്രിയിൽ നിന്നും കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് അപാകതകളില്ലന്ന് ആശുപത്രി അധികൃതർ.

ഇന്ന് പുലർച്ചെ 4 മണിയോടെ ഈരാറ്റുപേട്ട റിംസ് ആശപത്രിയിൽ എത്തിച്ച ഈരാറ്റുപേട്ട പുളിയിക്കൽ അൻസാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായിട്ടുള്ളത്. ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി എത്തിച്ച അൻസാർ പുലർച്ചെ 6 മണിയോടെ മരണപ്പെട്ടു എന്നും നപടി.ക്രമത്തിന്റെ ഭാഗമായി വിവരം പൊലീസിൽ അറിയിച്ചെന്നും 8 മണിയോടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്നും തങ്ങളുടെ അനുമതിയില്ലാതെ മൃതദ്ദേഹം കൊണ്ടുപോയി എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അൻസാർ നേരത്തെ ഉദരസംമ്പന്ധമായ രോഗത്തിന് ചികത്സയിലായിരുന്നെന്നും ഈ രോഗം മൂർച്ഛിച്ചാണ് മരണപ്പെട്ടതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തങ്ങൾ മൃതദ്ദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോയതെന്നുമാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഇക്കാര്യത്തിൽ ആരും ഇതുവരെ സംശയം ഉന്നയിച്ചിട്ടില്ലന്നും ഈരാറ്റുപേട്ട സി ഐ സനിൽകുമാർ അറിയിച്ചു. മൃതദ്ദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ ജനപ്രതിനിധികളും രാഷ്ട്രീയക്കാരുമടക്കമുള്ളവർ ബന്ധുക്കളെ സഹായിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പാരാതി ഇല്ലാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ മൊഴിരേഖപ്പെടുത്തി, നടപടികൾ പൂർത്തീകരിക്കുന്നതിനാണ് പൊലീസ് ലക്ഷിയമിട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP