Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥിരം വരിക്കാർ വാർഷിക വരിക്കാരാകണം; ചെത്തുതൊഴിലാളികളായാലും മത്സ്യത്തൊഴിലാളികളായാലും നിർബന്ധമായി വാർഷികവരിസംഖ്യ അടയ്ക്കണം; 2500 രൂപ ആദ്യം അടച്ചാൽ മാത്രമേ ഇനി പത്രം വീട്ടിലെത്തുവെന്ന് വന്നതോടെ മുഖംതിരിച്ച് സാധാരണക്കാരായ പാർട്ടിഅനുഭാവികൾ; ദേശാഭിമാനി ചലഞ്ചിനെതിരെ സിപിഎം പ്രവർത്തകരുടെ കടുത്ത പ്രതിഷേധം

സ്ഥിരം വരിക്കാർ വാർഷിക വരിക്കാരാകണം; ചെത്തുതൊഴിലാളികളായാലും മത്സ്യത്തൊഴിലാളികളായാലും നിർബന്ധമായി വാർഷികവരിസംഖ്യ അടയ്ക്കണം; 2500 രൂപ ആദ്യം അടച്ചാൽ മാത്രമേ ഇനി പത്രം വീട്ടിലെത്തുവെന്ന് വന്നതോടെ മുഖംതിരിച്ച് സാധാരണക്കാരായ പാർട്ടിഅനുഭാവികൾ; ദേശാഭിമാനി ചലഞ്ചിനെതിരെ സിപിഎം പ്രവർത്തകരുടെ കടുത്ത പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്ഥിരം വരിക്കാരോട് വാർഷിക വരിക്കാരാകണമെന്ന 'ദേശാഭിമാനി ചലഞ്ചിനെ'-തിരെ സിപിഐഎം പ്രവർത്തകർ തന്നെ രംഗത്ത്. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ പാർട്ടി പ്രവർത്തകരും അനുഭാവികളും. ഒരു ബ്രാഞ്ച് കമ്മിറ്റി കുറഞ്ഞത് 20 വരിക്കാരെയെങ്കിലും േചർക്കണമെന്നാണ് നിർദ്ദേശം. േനതാക്കളുടെ േനതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പരമാവധി വീടുകളിലും സ്ഥാപനങ്ങളിലും കയറി ദേശാഭിമാനിയുടെ വാർഷിക വരിക്കാരാക്കാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്്. വിവിധ ബഹുജന സംഘടനകളും ദേശാഭിമാനിയുടെ പ്രചാരണത്തിൽ സജീവമാണ്. ഇതിനിടെയിലാണ് സ്ഥിരം വരിക്കാരെ വാർഷിക വരിക്കാരാകാനുള്ള ശ്രമം പാർട്ടി ആരംഭിച്ചത്.

വാർഷിക വരിസംഖ്യയായ 2500 രൂപ ആദ്യം അടച്ചാൽ മാത്രമേ ഇനി പത്രം വീട്ടിലെത്തൂ. സിപിഎമ്മിന്റെ പ്രവർത്തകരിൽ കൂടതൽ തൊഴിലാളികളാണ്. അതുകൊണ്ടു തന്നെ ദേശാഭിമാനിയുടെ സ്ഥിരം വരിക്കാരിൽ ഭൂരിപക്ഷവും തൊഴിലാളികളും സാധാരണക്കാരുമാണ്. ഇത്രയും കാലം മാസ വരിസംഖ്യ അടച്ചാണ് ഇവർ പത്രത്തിന്റെ വരിക്കാരായിരുന്നത്. എന്നാൽ വാർഷിക വരിസംഖ്യ അടച്ച് പത്ത്രിന്റെ വാർഷിക വരിക്കാരാവാനുള്ള നിർദ്ദേശം വലിയ ബാധ്യതായാണ് വരുത്തിവയ്ക്കുക. 2500 കൊടുത്ത് വാർഷിക വരിക്കാരാവാനില്ലെന്ന് പല വരിക്കാരും വ്യക്തമാക്കി കഴിഞ്ഞു.

സർവ്വീസ് സംഘടനകളുടെയും അദ്ധ്യാപക സംഘടനകളുടെയും േനതൃത്വത്തിൽ പ്രചാരണം സജീവമാണ്. അദ്ധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും വാർഷിക വരിസംഖ്യ അടയ്ക്കുന്നതിൽ വലിയ ബുദ്ധിമട്ടുണ്ടാവാറില്ല. എന്നാൽ ചെത്തുതൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും നിർബന്ധിച്ച്് വാർഷിക വരിസംഖ്യ അടപ്പിക്കാനുള്ള നിർദ്ദേശം വിപരീത ഫലം ക്ഷണിച്ചു വരത്തുമെന്ന് പ്രവർത്തകർ പറയുന്നു. പ്രളയം വരുത്തിയ ബാധ്യതകളിൽ നിന്ന് ജനങ്ങൾ ഇപ്പോഴും മുക്തരായിട്ടില്ല. അതിനു പുറമെയാണ് പാർട്ടി പത്രത്തിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യതയും.

തൃശൂർ ജില്ലയിൽ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ചാലക്കുടി, പുള്ള്, മാള, തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലെയും പാർട്ടി അനുഭാവികളെയും ദേശാഭിമാനി ചലഞ്ചിൽ നിന്നൊഴിവാക്കിയിട്ടില്ല. പാർട്ടി അനുഭാവികൾ കൂടതലും മനോരമയുടെയും മാതൃഭൂമിയുടെയും വരിക്കാരാണെന്നതാണ് യാഥാർഥ്യം. ഇവരെ നിർബന്ധിച്ച് പൈസ അടപ്പിച്ച് വരിക്കാരാക്കുകയാണ് പതിവ്. ഇത്്് പാർട്ടി അണികളിൽ വലിയ തോതിലുള്ള എതിർപ്പ് ക്ഷണിച്ചവരുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിലും ഇതു പോലെ നിർബന്ധിച്ച് പണം മുൻകൂട്ടി വാങ്ങി നിരവധി പേരെ വരിക്കാരാക്കിയിട്ടുണ്ട്. എന്നാൽ ഏജന്റ് കുറച്ച് ദിവസം പത്രം ഇടകയും അതിനുശേഷം നിന്നു പോവുകയാണ് പതിവ്്്. പിന്നീട് വരിക്കാർക്ക് വീണ്ടും മറ്റ് പത്രങ്ങളെ ആശ്രയിക്കേണ്ടി വരും.

പണനഷ്ടത്തിനു പുറമെ പത്രം കിട്ടാത്ത അവസ്ഥ. ഇതാണ് പാർട്ടി പത്രത്തിന്റെ വരികാരാവാൻ അണികൾക്ക് താൽപര്യമില്ലാത്തതിന്റെ കാരണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ വഴിയും േദശാഭിമാനിയുടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് വായ്പ േവണ്ടവർ നിർബന്ധമായും പാർട്ടി പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകണം. ഇങ്ങനെ ചില വ്യക്തികളിൽ നിന്ന് 10,000 രൂപ വരെ വാങ്ങിയിട്ടുണ്ട്. ഇവർക്ക് ആറ് ദേശാഭിമാനി പത്രം, ചിന്ത, കുട്ടികളുടെ പ്രസിദ്ധീകരണമായ തത്തമ്മ എന്നിവയാണ് അടിേച്ചൽപ്പിക്കുന്നത്. വിവിധ സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകുന്ന് പ്രസിദ്ധീകരണങ്ങളുടെ സ്‌പോൺസർ എന്ന േപരിലാണ് ഇത്രയും തക ഈടാക്കുന്നത്. പ്രചാരണത്തിന്റെ ചുമതലയിൽ നിന്ന് ദേശാഭിമാനി ജീവനക്കാരെയും ഒഴിവാക്കിയിട്ടില്ല. േദശാഭിമാനിയുടെ എഡിറ്റോറിയൽ വിഭാഗത്തിലുള്ളവർക്ക് പോലും ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്. ടാർജറ്റിൽ വീഴ്ച വരുത്തുന്നവർക്ക് സ്ഥലംമാറ്റമുൾപ്പെടെയുള്ള ഭീഷണിയുമുണ്ട്. ഇത് ജീവനക്കാർക്കിടയിൽ വലിയ േതാതിൽ പ്രതിേഷധത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ പലർക്കും പരസ്യമായി പ്രതിഷേധിക്കാൻ ധൈര്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP