Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയക്കെടുതി വിട്ടൊഴിഞ്ഞിട്ടും ദുരിതാശ്വാസം കിട്ടാത്തത് വലിയ 'ദുരിതം' ; സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ പ്രളയദുരിതാശ്വാസം കിട്ടാനുള്ളത് 30,000 പേർക്ക്; അപേക്ഷാ തീയതി നീട്ടിയതു മൂലമാണ് വിതരണം വൈകുന്നതെന്ന് അധികൃതർ; തുക വിതരണം പൂർത്തിയായത് നാലു ജില്ലകളിൽ മാത്രം

പ്രളയക്കെടുതി വിട്ടൊഴിഞ്ഞിട്ടും ദുരിതാശ്വാസം കിട്ടാത്തത് വലിയ 'ദുരിതം' ; സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ പ്രളയദുരിതാശ്വാസം കിട്ടാനുള്ളത് 30,000 പേർക്ക്; അപേക്ഷാ തീയതി നീട്ടിയതു മൂലമാണ് വിതരണം വൈകുന്നതെന്ന് അധികൃതർ; തുക വിതരണം പൂർത്തിയായത് നാലു ജില്ലകളിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : സംസ്ഥാനത്തെ വിറപ്പിച്ച പ്രളയക്കെടുതി വിട്ടൊഴിഞ്ഞിട്ടും പല വീടുകളിൽ നിന്നും ദുരിതം ഇനിയും ഒഴിഞ്ഞിട്ടില്ല. പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് 10,000 രൂപ ദുരിതാശ്വാസം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇനിയും 30,000 പേർക്ക് കൂടി തുക ലഭിക്കാനുണ്ടെന്നാണ് വിവരം. തിങ്കളാഴ്‌ച്ചയ്ക്കുള്ളിൽ തുക കൊടുത്ത് തീർക്കണമെന്നാണ് ആദ്യം തീരുമാനിടച്ചിരുന്നത്. മാത്രമല്ല ഇതിനായി 5.60 ലക്ഷം ആളുകളുടെ പട്ടികയും തയാറാക്കിയിരുന്നു.

സെപ്റ്റംബർ 29 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് അത് നീട്ടി. പിന്നാലെ കൂടുതൽ അപേക്ഷകൾ ലഭിച്ചതിനാലാണു വിതരണം പൂർത്തിയാകാൻ വൈകുന്നതെന്ന് അധികൃതർ അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിതരണം പൂർത്തിയായി. കോഴിക്കോട്ട് ഇന്നും വയനാട്ടിൽ രണ്ടു ദിവസത്തിനകവും പൂർത്തിയാകും.കോട്ടയം ജില്ലയിൽ രണ്ടാം ഘട്ടത്തിൽ അപേക്ഷ നൽകിയ 6841 പേർക്കു കൂടി തുക അനുവദിച്ചു.

45 അപേക്ഷകൾ തള്ളി. ആലപ്പുഴയിൽ അർഹതയുള്ള 1,60,437 കുടുംബങ്ങൾക്കും സഹായധനം കൈമാറിയെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും ചിലർക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. ട്രഷറി വഴി ബാങ്കുകൾക്കു കൈമാറിയിട്ടുണ്ടെന്നും അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാകാം കാരണമെന്നും അധികൃതർ പറയുന്നു.എറണാകുളത്തു ബാക്കിയുള്ള 3533 അപേക്ഷകളിൽ സ്ഥിതിവിവരം അന്വേഷണം കഴിഞ്ഞ് തുക കൈമാറാൻ രണ്ടാഴ്ചയെങ്കിലും എടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP