Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സോളാർ ചൂടിൽ' കോൺഗ്രസിനെ പൊള്ളിക്കാൻ സർക്കാർ നീക്കം തകൃതിയെന്ന് സൂചന; സരിതയുടെ ബലാത്സംഗ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച; ലൈംഗിക പീഡനം ആരോപിച്ച് സരിത പുതിയതായി നൽകിയത് രണ്ട് പരാതികൾ; പൊതുതിരഞ്ഞെടുപ്പിൽ ബ്രൂവറിയും ശബരിമല വിഷയവും കോൺഗ്രസ് തുറുപ്പുചീട്ടാക്കാൻ ഒരുങ്ങുമ്പോൾ തിരിച്ചടിയാകുന്നത് സോളാർ 'വജ്രായുധം' !

'സോളാർ ചൂടിൽ' കോൺഗ്രസിനെ പൊള്ളിക്കാൻ സർക്കാർ നീക്കം തകൃതിയെന്ന് സൂചന; സരിതയുടെ ബലാത്സംഗ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച; ലൈംഗിക പീഡനം ആരോപിച്ച് സരിത പുതിയതായി നൽകിയത് രണ്ട് പരാതികൾ; പൊതുതിരഞ്ഞെടുപ്പിൽ ബ്രൂവറിയും ശബരിമല വിഷയവും കോൺഗ്രസ് തുറുപ്പുചീട്ടാക്കാൻ ഒരുങ്ങുമ്പോൾ തിരിച്ചടിയാകുന്നത് സോളാർ 'വജ്രായുധം' !

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബ്രൂവറിയും ശബരിമല സ്ത്രീപ്രവേശനവും പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ചു തുടങ്ങിയതോടെ നാളുകൾ അധികമില്ലാത്ത പൊതു തിരഞ്ഞെടുപ്പിൽ ഇത് തുറുപ്പു ചീട്ടാക്കാൻ ഒരുങ്ങുകയായിരുന്നു കോൺഗ്രസ്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിനേയും കോൺഗ്രസിലെ മറ്റ് പ്രമുഖ നേതാക്കളേയും വിറപ്പിച്ച സോളാർ കേസിന് ഇരട്ടി ചൂട് പിടിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നാണ് സൂചന.

കേസ് കത്തി നിൽക്കുന്ന സമയത്ത് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിലെ മറ്റ് നേതാക്കൾക്കും എതിരെ സരിത ബലാത്സംഗ പരാതി നൽകിയത് കോൺഗ്രസ് സർക്കാരിന്റെ നിലനിൽപിന് തന്നെ ഭീഷണിയായ ഒന്നായിരുന്നു. തുടർന്നു വന്ന പൊതു തിരഞ്ഞെടുപ്പിലും ഇടതു പക്ഷവും ബിജെപിയും കോൺഗ്രസിനെതിരെ അത് തുറുപ്പു ചീട്ടാക്കുകയും ചെയ്തിരുന്നു. സോളാറിന് ശേഷം കാറ്റാടിയന്ത്രം സംബന്ധിച്ച് തട്ടിപ്പ് നടത്തിയെന്ന് കേസ് വന്നതിന് പിന്നാലെ ബലാത്സംഗ പരാതിയും വാർത്തകളിൽ അധികം നിറഞ്ഞ് നിന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സരിത നൽകിയ പരാതികളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നുമുള്ളത് എന്നാണ് വിവരം.

ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ സരിതയുടെ പരാതി നില നിൽക്കുമെന്നതിനാൽ കേസെടുക്കാൻ നിർദ്ദേശം നൽകിയെന്നാണ് സൂചന.ബ്രൂവറിയും ശബരിമല സ്ത്രീ പ്രവേശനവും ഉയർത്തി ആസന്നമായ പൊതുതിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കോൺഗ്രസ് മുന്നൊരുക്കം നടത്തുകയാണ്.

ഇതിനിടയിലാണ് കോൺഗ്രസിനെ സോളാറിൽ കുരുക്കി തിരിച്ചടിക്കാനുള്ള സർക്കാരിന്റെ നീക്കം.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു.

സോളാർ കമ്മീഷൻ ശുപാർശകൾക്ക് പിന്നാലെയായിരുന്നു സരിത പരാതി നൽകിയത്.സരിത കോൺഗ്രസ് നേതാക്കൾക്കെതിരെ ഒരു പരാതിയാണ് ആദ്യം നൽകിയിരുന്നത്. എന്നാൽ ഒരു പരാതിയിൽ നിരവധി പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുൻ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപും നിലപാടെടുത്തു. ഇതേ തുടർന്നാണ് നേതാക്കൾക്കെതിരെ പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്.

ഇതിന് പിന്നാലെ സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു.എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനിൽ കാന്തിന് സരിത ഒരാഴ്ച മുമ്പ് നൽകിയത്.

ഈ പരാതികളിലാണ് ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്.നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എ. പി അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം നസ്സറുള്ള, കോൺഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീർ അലി തങ്ങൾ എന്നിവർക്കെതിരെയും പ്രത്യേകം പരാതികൾ വൈകാതെ തന്നെ സരിത പൊലീസിൽ നൽകുമെന്നാണ് വിവരം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP