Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെട്ട പി.കെ ശശി എംഎ‍ൽഎയ്ക്ക് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് പ്രതിഷേധം; പീഡനം നടന്നുവെന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഷൊർണൂർ എംഎൽഎയ്ക്ക് എതിരെ നടപടിയുമില്ല; ഏരിയ റിപ്പോർട്ടിങ്ങിൽ ഷൊർണൂർ എംഎൽഎ പങ്കെടുത്തതിൽ പ്രതിഷേധിച്ച് നേതാക്കളും വിട്ടുനിന്നു; ശശിയുടെ അടുത്ത അനുയായി ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് മുക്കിയെന്ന് പുതിയ വിവാദം

പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെട്ട പി.കെ ശശി എംഎ‍ൽഎയ്ക്ക് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് പ്രതിഷേധം; പീഡനം നടന്നുവെന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഷൊർണൂർ എംഎൽഎയ്ക്ക് എതിരെ നടപടിയുമില്ല; ഏരിയ റിപ്പോർട്ടിങ്ങിൽ ഷൊർണൂർ എംഎൽഎ പങ്കെടുത്തതിൽ പ്രതിഷേധിച്ച് നേതാക്കളും വിട്ടുനിന്നു; ശശിയുടെ അടുത്ത അനുയായി ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് മുക്കിയെന്ന് പുതിയ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഒന്നര മാസത്തിന് ശേഷം പാർട്ടി വേദികളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് പി.കെ ശശി എംഎ‍ൽഎ. ചൊവ്വാഴ്‌ച്ച മലമ്പുഴയിൽ നടന്ന സി ഐ ടി യു ജില്ലാതല ശിൽപ്പശാലയിലും ശ്രികൃഷ്ണപുരത്ത് ചേർന്ന ഏരിയ തല റിപ്പോർട്ടിങ്ങിലുമാണ് ശശി പങ്കെടുത്തത്. ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് നൽകിയ ലൈംഗിക അതിക്രമ പരാതിയിന്മേലുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിലേക്കു മാറ്റിയതിന് പിന്നാലെയാണ് എംഎ‍ൽഎയുടെ പാർട്ടി വേദികളിലുള്ള രംഗപ്രവേശം.

ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് നൽകിയ ലൈംഗിക അതിക്രമ പരാതി വിവാദമായതിനെ തുടർന്ന് പാർട്ടി പരിപാടികളിലും മറ്റു പൊതു പരിപാടികളിലും പങ്കെടുക്കുന്നതിൽ നിന്ന് ശശിയെ പാർട്ടി വിലക്കിയിരുന്നു. ശശി പങ്കെടുത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പാർട്ടി നേതാക്കളും പ്രവർത്തകരും ശ്രികൃഷ്ണപുരത്ത് ചേർന്ന ഏരിയ തല റിപ്പോർട്ടിങ്ങിൽ നിന്ന് വിട്ടുനിന്നതായും സൂചനയുണ്ട്.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിന്മേലുള്ള നടപടി നീട്ടി കൊണ്ട് പോകുന്നത് ശശിയെ സഹായിക്കാൻ ആണെന്ന ആരോപണം നിലനിൽക്കെയാണ് ശശിയുടെ പാർട്ടി വേദികളിലുള്ള പങ്കാളിത്തം ഉണ്ടായിരിക്കുന്നത്. ശബരിമല വിവാദം ലാക്കാക്കി മാധ്യമ ശ്രദ്ധ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാണ് ശശി പാർട്ടി പരിപാടികളിൽ പങ്കെടുത്തിരിക്കുന്നത്.

അതേസമയം തന്റെ സ്വന്തം തട്ടകമായ ശ്രികൃഷ്ണപുരത്ത് ആയിരുന്നിട്ട് കൂടി ഏരിയ തല റിപ്പോർട്ടിങ്ങിൽ പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം കുറഞ്ഞു പോയത് ശശിയോടുള്ള വിയോജിപ്പ് കാരണമാണെന്നാണ് റിപ്പോർട്ട്. ആയിരത്തി മുന്നൂറിലധികം അംഗങ്ങളുള്ള ഏരിയയിൽ നൂറ്റമ്പതിൽ താഴെ അംഗങ്ങൾ മാത്രമാണ് റിപ്പോർട്ടിങ്ങിനു പങ്കെടുത്തത് എന്നാണു ലഭിക്കുന്ന വിവരം.

അതെ സമയം മണ്ണാർക്കാട്ടെ പാർട്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പുതിയ തലത്തിലേക്ക് എത്തിയതായും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മേഖലാ കമ്മറ്റികളിൽ നിന്നും ബക്കറ്റ് കളക്ഷൻ മുഖേന പിരിച്ചെടുത്ത അമ്പതിനായിരത്തോളം രൂപ തിരിമറി നടത്തിയതായി മണ്ണാർക്കാട് ബ്ലോക്ക് കമ്മറ്റി നേതാവും ശശിയുടെ അടുത്ത അനുയായിമായ അംഗത്തിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ശശിയെ അനുകൂലിക്കുന്നവരിൽ പ്രധാനിയായിരുന്ന കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് പുതിയ വിവാദം പാർട്ടിയെ പിടിച്ചുലക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP