Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭക്തരെ മറയാക്കി നിയമം കൈയിലെടുത്ത് ഒരു വിഭാഗം; നിലയ്ക്കലിൽ റിപ്പോർട്ടു ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം; ന്യൂസ്18, റിപ്പബ്ലിക് ടിവി, ആജ് തക്ക്, ഇന്ത്യാ ടുഡേ, റിപ്പോർട്ടർ ചാനലുകളുടെ വാഹനങ്ങൾ തല്ലിത്തകർത്തു; ക്യാമറകളും തല്ലിത്തകർത്തതായി റിപ്പോർട്ട്; യുവതികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് മറച്ച ഫ്‌ളക്‌സ് കീറി പ്രതിഷേധക്കാർ; വാഹനങ്ങളും പരിശോധിച്ച് സമരക്കാർ; സർക്കാർ ഇടപെടുമെന്ന് മന്ത്രി ഇ പി ജയരാജൻ

ഭക്തരെ മറയാക്കി നിയമം കൈയിലെടുത്ത് ഒരു വിഭാഗം; നിലയ്ക്കലിൽ റിപ്പോർട്ടു ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം; ന്യൂസ്18, റിപ്പബ്ലിക് ടിവി, ആജ് തക്ക്, ഇന്ത്യാ ടുഡേ, റിപ്പോർട്ടർ ചാനലുകളുടെ വാഹനങ്ങൾ തല്ലിത്തകർത്തു; ക്യാമറകളും തല്ലിത്തകർത്തതായി റിപ്പോർട്ട്; യുവതികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് മറച്ച ഫ്‌ളക്‌സ് കീറി പ്രതിഷേധക്കാർ; വാഹനങ്ങളും പരിശോധിച്ച് സമരക്കാർ; സർക്കാർ ഇടപെടുമെന്ന് മന്ത്രി ഇ പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമലയിൽ ഭക്തരുടെ നേതൃത്വത്തിൽ നടന്നുവന്ന സമരത്തെ മറയാക്കി അക്രമം അഴിച്ചുവിട്ട് ഒരു വിഭാഗം. സമാധാനപരമായി ഭക്തരുടെ നേതൃത്വത്തിൽ നടത്തിവന്ന നാമജപയാത്രയുടെ സ്വഭാവം മാറുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി തുടങ്ങി. നിലയ്ക്കലിൽ വനിതാ മാധ്യമപ്രവർത്തകരുടെ സാന്നിധ്യമാണ് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. പമ്പയിലേക്ക് റിപ്പോർട്ടിംഗിനായി യുവതികളായ മാധ്യമപ്രവർത്തകർ എത്തിയതോടെ പ്രകോപിതതായി ആൾക്കൂട്ടത്തിൽ ചിലർ ആക്രമണം നടത്തുകയായിരുന്നു.

ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, തുടങ്ങിയ ചാനലുകളിലെ മാധ്യമപ്രവർത്തകർക്ക നേരെ തുടങ്ങിയ ആക്രമണം അവരുടെ വാഹനങ്ങൾ അടിച്ചു തകർക്കുന്ന നിലയിലേക്കും നീങ്ങി. റിപ്പബ്ലിക് ടിവി റിപ്പോർട്ടറായ പൂജ പ്രസന്ന എത്തിയ കാർ തകർത്തു. ദി ന്യൂസ് മിനിറ്റ് റിപ്പോർട്ടർ സരിതയെ ബസിൽ നിന്ന് ഇറക്കി വിട്ടു. കെഎസ്ആർടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ സമരക്കാർ പരിശോധിക്കുന്നുണ്ട്. ന്യൂസ് 18 റിപ്പോർട്ടർ രാധിക എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ വാഹനങ്ങളും തകർക്കപ്പെട്ടു.

നൂറിലധികം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പബ്ലിക് ചാനലിന്റെ ട്വീറ്റിൽ പറയുന്നത്. തങ്ങൾക്കു നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും വാഹനം തല്ലിത്തകർക്കാൻ ശ്രമിക്കുകയും ചെയ്തതായും അവർ വ്യക്തമാക്കുന്നു. ന്യൂസ് മിനിറ്റ് റിപ്പോർട്ടറായ സരിതയെ നിലയ്ക്കലിൽ വച്ച് പ്രതിഷേധക്കാർ തടയുകയും വാഹനത്തിൽ നിന്ന് പുറത്തിറക്കി വിടുകയും ചെയ്തു. സിഎൻഎൻ-ന്യൂസ് 18 വാർത്താസംഘത്തിന് നേരെയും കയ്യേറ്റശ്രമമുണ്ടായതായാണ് റിപ്പോർട്ട്. അക്രമം ഉണ്ടായതോടെ മാധ്യമപ്രവർത്തകർ നിലയ്ക്കലിൽ നിന്നും മാറിയിട്ടുണ്ട്.

ഓൺലൈൻ വാർത്താമാധ്യമമായ ന്യൂസ് മിനിട്ട്‌സ് റിപ്പോർട്ടർ സരിതാ ബാലനു നേരെയാണ് ആക്രമണമുണ്ടായത്. പമ്പയിലേക്കുള്ള യാത്രാമധ്യേയാണ് സരിതയ്ക്കു നേരെ ആക്രമണമുണ്ടായത്. ബസിനകത്തുണ്ടായിരുന്ന അയ്യപ്പഭക്തന്മാർ മാന്യമായി പെരുമാറിയപ്പോൾ നിലയ്ക്കൽ മേഖലയിൽ തമ്പടിച്ച ആൾകൂട്ടമാണ് ആക്രമിച്ചതെന്ന് സരിത പറയുന്നു. ബസിനുള്ളിൽ നിന്ന തന്നെ കണ്ടതോടെ ആൾക്കൂട്ടം ഇരച്ച്കയറി അസഭ്യവർഷം നടത്തിയെന്നും ബസിൽ നിന്ന് ഇറക്കിവിട്ടെന്നും സരിത പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് മറച്ചു സ്ഥാപിച്ച ഫ്‌ളക്‌സ് പ്രതിഷേധക്കാർ വലിച്ചു കീറിയിട്ടുണ്ട്.

അതിനിടെ, അക്രമം തുടർന്നാൽ സർക്കാർ ഇടപെടുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. അതേസമയം പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് നിലവിലെ കാര്യങ്ങൾ. ആൾക്കൂട്ടത്തിന് അനുസരിച്ച് പൊലീസ് സന്നാഹം സ്ഥലത്തില്ലാത്ത അവസ്ഥയാണ്. ശബരിമലയിൽ ഈ സീസണിൽ യുവതികൾക്കു സൗകര്യമൊരുക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏർപ്പെടുത്തണമെന്നും സന്നിധാനത്തുചേർന്ന അവലോകന യോഗത്തിൽ ദേവസ്വംമന്ത്രി നിർദ്ദേശം നൽകി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയസമരമാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന പന്തളം രാജകുടുംബാംഗങ്ങളെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു നീക്കി. പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്ന പന്തളം രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നേരത്തെ സന്നിധാനത്തേക്കെത്തിയ യുവതിയെ പമ്പയിൽ തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പൊലീസ് കടന്നത്. ആന്ധ്രയിൽനിന്നുള്ള നാൽപത് വയസ്സുള്ള യുവതിയെയും കുടുംബത്തെയുമാണ് സമരക്കാർ തടഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP