Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പയിലെയും നിലയ്ക്കലിലെയും അക്രമങ്ങൾക്ക് പിന്നിലാര്? ആർഎസ്എസാണെന്ന് സിപിഎം ആരോപിക്കുമ്പോൾ പാടേ തള്ളി ബിജെപി; പ്രകോപനം സൃഷ്ടിച്ചത് പൊലീസെന്ന് കാട്ടി കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ

പമ്പയിലെയും നിലയ്ക്കലിലെയും അക്രമങ്ങൾക്ക് പിന്നിലാര്? ആർഎസ്എസാണെന്ന് സിപിഎം ആരോപിക്കുമ്പോൾ പാടേ തള്ളി ബിജെപി;  പ്രകോപനം സൃഷ്ടിച്ചത് പൊലീസെന്ന് കാട്ടി കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ

മറുനാടൻ ഡെസ്‌ക്‌

സന്നിധാനം: നിലയ്ക്കലിലും പമ്പയിലുമുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ തങ്ങളുടെ പ്രവർത്തകരല്ലെന്ന ബിജെപിയും സംഘപരിവാറും ഉറപ്പിച്ചു പറയുന്നു. അതേസമയം അക്രമത്തിനവ് പിന്നിൽ, ആർഎസ്എസ് ഗൂഢാലോചനയാണെന്ന് സർക്കാരും ആരോപിക്കുന്നു. പൊലീസും സർക്കാരും ദേവസ്വം മന്ത്രിയുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ആരോപിക്കുന്നത്. റിവ്യൂ ഹർജി നൽകും മുമ്പ് യുവതീപ്രവേശം സാധ്യമാക്കുകയാണ് ഉദ്ദേശമെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. അക്രമികളെ നേരിടാൻ പോകുന്ന പൊലീസുകാർ ബൈക്കുകൾ മറിച്ചിടുന്ന വീഡിയോ ദൃശ്യങ്ങളും സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തു.

അയ്യപ്പഭക്തരെ അടിച്ചോടിക്കുക എന്ന പ്രാകൃതമായ നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി രണ്ടുമണി മുതൽ ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകുന്നത്. സാധാരണയായി പമ്പയിൽ നടക്കുന്ന അവലോകന യോഗം സന്നിധാനത്തേക്ക് മാറ്റി പ്രകോപനം സൃഷ്ടിക്കാനാണ് മന്ത്രി ശ്രമിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമല പൂങ്കാവനത്തിന്റെ പരിശുദ്ധി തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന ആക്രമണത്തിനു നേർക്ക് കണ്ണടയ്ക്കുകയും പകരം ശബരിമലയിലെ വിശ്വാസികൾക്കു നേരെ അതിക്രമം നടത്തുകയുമാണ് പൊലീസ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. പൊലീസ് ശ്രദ്ധയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ മാധ്യമപ്രവർത്തകർക്കു നേരെ അതിക്രമമുണ്ടാവില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, അക്രമം കാണിച്ചിട്ട് അത് അയ്യപ്പഭക്തരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് അക്രമത്തിന് നേതൃത്വം നൽകുന്ന ആർഎസ്എസ് നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തിയത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആർഎസ്എസ് ഇത് നടപ്പാക്കുന്നത്. പുണ്യഭൂമിയിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാൻ ബിജെപി തയ്യാറാകണം. പുനഃപരിശോധനാ ഹർജിക്കുള്ള നിയമോപദേശം ദേവസ്വം ബോർഡ് തേടുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP