Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമലയിലെ അക്രമം; ശക്തമായ നടപടിയെന്ന് ഇപി ജയരാജൻ; അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും; ആക്രമത്തിന് പിന്നിൽ വിശ്വാസികളുടെ മുഖംമൂടിയണിഞ്ഞ ആർഎസ്എസ്-ബിജെപി ക്രിമിനലുകളെന്ന് മന്ത്രി

ശബരിമലയിലെ അക്രമം; ശക്തമായ നടപടിയെന്ന് ഇപി ജയരാജൻ; അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും; ആക്രമത്തിന് പിന്നിൽ വിശ്വാസികളുടെ മുഖംമൂടിയണിഞ്ഞ ആർഎസ്എസ്-ബിജെപി ക്രിമിനലുകളെന്ന് മന്ത്രി

തിരുവനന്തപുരം: ശബരിമലയിലും നിലയ്ക്കലുമടക്കം വിശ്വാസികളുടെ മറവിൽ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി. അക്രമികളെ അഴിഞ്ഞാടാൻ പൊലീസ് അനുവദിക്കില്ല. അക്രമത്തിന് ഉത്തരവാദികളായവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

''വിശ്വാസികളുടെ മുഖംമൂടിയണിഞ്ഞ് വന്ന ആർഎസ്എസ് ബിജെപി ക്രിമിനലുകളാണ് ഇതിന് പിറകിൽ. സംസ്ഥാനസർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് നടപ്പാക്കുന്നത്. ശബരിമലയിലെത്തണമെന്നാഗ്രഹിച്ച് വരുന്ന ഏത് വിശ്വാസിയെയും അവിടെയെത്തിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.'' മന്ത്രി വ്യക്തമാക്കി.

ഇന്നത്തെ അക്രമസംഭവങ്ങളിൽ വലിയ നാശനഷ്ടമാണുണ്ടായതെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു. നാല് പൊലീസുകാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വന്ന തീർത്ഥാടകർക്കെതിരെ പോലും ഭീഷണികളുണ്ടായി. പത്ത് കെഎസ്ആർടിസി വാഹനങ്ങൾ അടിച്ച് തകർത്തു. ശബരിമലയിൽ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകരോട്, ഞങ്ങൾ പറയുന്നത് പോലെ റിപ്പോർട്ട് ചെയ്യണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികളെത്തിയത്. ദേശീയമാധ്യമങ്ങളിലെയടക്കം വനിതാമാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ഉപദ്രവിച്ചു. വിശ്വാസിസമൂഹത്തെ തടങ്കലിൽ വയ്ക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഇ.പി.ജയരാജൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP