Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രം തിരുത്തി ആദ്യ യുവതി പതിനെട്ടാം പടി ചവിട്ടിയോ? ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; മലയാളം വാർത്താ ചാനലുകളുടെ ക്യാമറയിൽ പതിഞ്ഞ അയ്യപ്പഭക്തയുടെ ചിത്രങ്ങൾ ചൂണ്ടി യുവതീപ്രവേശം നടന്നോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

ചരിത്രം തിരുത്തി ആദ്യ യുവതി പതിനെട്ടാം പടി ചവിട്ടിയോ? ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; മലയാളം വാർത്താ ചാനലുകളുടെ ക്യാമറയിൽ പതിഞ്ഞ അയ്യപ്പഭക്തയുടെ ചിത്രങ്ങൾ ചൂണ്ടി യുവതീപ്രവേശം നടന്നോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകം കാത്തിരുന്ന ആ ചരിത്രമുഹൂർത്തം സംഭവിച്ചു കഴിഞ്ഞോ? സുപ്രീംകോടതി വിധിക്ക് ശേഷം ഒരു യുവതി ശബരിമലയുടെ പതിനെട്ടാംപടി ചവിട്ടിയോ? ചാനലുകൾ പുരത്തുവിട്ട അയ്യപ്പഭക്തയുടെ വീഡിയോ ചിത്രം ചൂണ്ടി സൈബർ ലോകത്ത് ചർച്ച കൊഴുക്കുകയാണ്. ഇരുമുടിയുമേന്തി സന്നിധാനത്ത് എത്തിയ സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇപ്പോൾ മലയാളം സൈബർലോകത്ത് പ്രചരിക്കുന്നത്. നാൽപ്പതിനോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഈ സ്ത്രീ ആരാണെന്ന് വ്യക്തമല്ല.

എന്നാൽ, സോഷ്യൽ മീഡിയ ദൃശ്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ ചിത്രങ്ങൾ സഹിതം യുവതി ശബരിമലയിൽ പ്രവേശിച്ചു എന്നു കോടതി വിധി നടപ്പാക്കപ്പെട്ടുവെന്നുമാണ് പ്രചരണം. പതിനെട്ടാം പടി കയറുന്ന സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങൾ ചാനലുകൾ എയർ ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാവി ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടികയറുന്ന സ്ത്രീ ആരാണെന്ന കാര്യത്തിൽ അറിവായിട്ടില്ല.

അതേസമയം പമ്പയിലെ ക്യാമറകളുടേയും തടയാൻ നിന്ന സംഘപരിവാർ സംഘടനകളുടേയും കണ്ണുവെട്ടിച്ച് യുവതി എത്തിയോ എന്ന കാര്യത്തിൽ സംശയമുണ്ട്. എടുത്തുകളഞ്ഞ പ്രായ പരിധിയിലുള്ള യുവതിയാണ് ഇതെങ്കിൽ, ഒരുപക്ഷെ ശബരിമലയിൽ നിന്ന് സുരക്ഷിതമായി മടങ്ങിയ ശേഷം പ്രഖ്യാപിക്കാമെന്നാകും ഇവർ കരുതുന്നത്. എന്തായാലും യുവതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.

അതേസമയം രണ്ട് അഭിപ്രായം ഇക്കാര്യത്തിലുണ്ട്. ഒരു സ്ത്രീയെ കണ്ടുകൊണ്ട് അവരുടെ പ്രായം തീരുമാനിക്കാൻ ആകില്ലെന്നാണ് മറുവിഭാഗം ഫേസ്‌ബുക്കിലൂടെ അഭിപ്രയപ്പെടുന്നത്. 45 വയസ് പ്രായമുള്ള ആന്ധ്രയിൽ നിന്നുള്ള മാധവിയെ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തി വിട്ടെങ്കിലും കലാപകാരികൾ പ്രതിരോധിച്ച് ഇന്ന് തിരിച്ചിറക്കിയിരുന്നു. ചേർത്തല സ്വദേശിനി ലിബിയെയും പ്രതിഷേധക്കാർ തടയുകയുണ്ടായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP