Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി എംഎൽഎ മാനവേന്ദ്ര സിങ് കോൺഗ്രസിൽ; വസുന്ധര രാജ സിന്ധ്യ കൂടുതൽ പ്രതിരോധത്തിൽ; ബിജെപിയെ രാജസ്ഥാനിൽ നിന്നു തൂത്തെറിയുമെന്നും എംഎൽഎയുടെ വെല്ലുവിളി; മാനവേന്ദ്ര സിംഗിന്റെ ചുവട് മാറ്റത്തിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റ്

രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; ബിജെപി എംഎൽഎ മാനവേന്ദ്ര സിങ് കോൺഗ്രസിൽ; വസുന്ധര രാജ സിന്ധ്യ കൂടുതൽ പ്രതിരോധത്തിൽ; ബിജെപിയെ രാജസ്ഥാനിൽ നിന്നു തൂത്തെറിയുമെന്നും എംഎൽഎയുടെ വെല്ലുവിളി; മാനവേന്ദ്ര സിംഗിന്റെ ചുവട് മാറ്റത്തിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ബിജെപി എംഎൽഎ കോൺഗ്രസിലേക്ക് ചേക്കേറി. ബിജെപി എംഎൽഎയും മുൻ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗിന്റെ മകനുമായ മാനവേന്ദ്ര സിംഗാണ് ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലെത്തി. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ ധാർഷ്ഠ്യത്തിൽ പ്രതിഷേധിച്ചാണ് ബിജെപി എംഎൽഎയുടെ ചുവട് മാറ്റം. രാജസ്ഥാനിൽ ബിജെപിയുടെ വലിയൊരു ശതമാനം വോട്ട് ബാങ്കിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവാണ് മാനവേന്ദ്ര സിങ്. ഇതോട മുഖ്യമന്ത്രിയുടെ നില വീണ്ടു പരുങ്ങലിലായി.

ബിജെപിയെ രാജസ്ഥാനിൽ നിന്നു തന്നെ തൂത്തെറിയുമെന്നാണ് കഴിഞ്ഞ ദിവസം മാനവേന്ദ്ര സിങ് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരമുള്ള വസുന്ധര രാജ സിന്ധ്യ കൂടുതൽ പ്രതിരോധത്തിലാകും.

തന്റെ പിതാവ് ജസ്വന്ത് സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ദേഷ്യം മാനവേന്ദ്ര സിംഗിനുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹം കോൺഗ്രസിലേക്ക് പോകാൻ പ്രധാനമായും തീരുമാനിച്ചത്. ഇതിന് ചുക്കാൻ പിടിച്ചത് സച്ചിൻ പൈലറ്റാണ്. അതേസമയം സച്ചിൻ പൈലറ്റും താനും പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് മാനവേന്ദ്ര സിംഗും പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് മാനവേന്ദ്ര സിങ് കോൺഗ്രസിലെത്തുന്നത്.

കോൺഗ്രസിൽ വലിയൊരു സ്ഥാനം മാനവേന്ദ്ര സിംഗിന് നൽകുമെന്നാണ് സൂചന. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് സംസാരിച്ച് കഴിഞ്ഞു. കോൺഗ്രസ് അദ്ദേഹത്തെ വലിയ നേതാവായിട്ടാണ് കാണുന്നതെന്ന് ഇതുവഴി ബോധ്യപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഏഴു ശതമാനം രജപുത്രരാണ് ഉള്ളത്.

ഇവർ പരമ്പരാഗതമായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ്. എന്നാൽ മാനവേന്ദ്ര സിങ് വരുന്നതോടെ രജപുത്രരും ഗുജ്ജാറുകളും കോൺഗ്രസിന് വോട്ടുചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കൂകൂട്ടൽ. അങ്ങനയെങ്കിൽ ബിജെപി് അധികാരം നിലനിർത്താൻ ഇവിടെ വിയർപ്പൊഴുക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP