Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്രയും വലിയ അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറം; രാജി വച്ച ഡബ്ല്യുസിസി അംഗങ്ങളെ കൊണ്ട് മാപ്പ് പറയിക്കണമെന്ന നിലപാട് മോഹൻലാലിനില്ല; വാർത്താസമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങൾ ഗുരുതര അച്ചടക്കലംഘനമെന്നും ജഗദീഷ്

ഇത്രയും വലിയ അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് മാപ്പുപറയണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറം; രാജി വച്ച ഡബ്ല്യുസിസി അംഗങ്ങളെ കൊണ്ട് മാപ്പ് പറയിക്കണമെന്ന നിലപാട് മോഹൻലാലിനില്ല; വാർത്താസമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞ കാര്യങ്ങൾ ഗുരുതര അച്ചടക്കലംഘനമെന്നും ജഗദീഷ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആക്രമണത്തിന് വിധേയയായ നടിയടക്കം എഎംഎംഎയിൽ നിന്ന് രാജിവച്ച നടിമാർ തിരിച്ചുവരാൻ മാപ്പുപറയണമെന്ന് സിദ്ധിക് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് വക്താവായ ജഗദീഷ്. ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് അവരോട് മാപ്പുപറയണമെന്ന് പറയുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറമാണ്. സംഘടനയിൽനിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ പ്രസിഡന്റ് മോഹൻലാലിന് തുറന്ന സമീപനമാണുള്ളത്. അതിനെ സ്വാഗതം ചെയ്യുന്ന ആളാണ് അദ്ദേഹം. പക്ഷേ, അവരെക്കൊണ്ട് മാപ്പ് പറയിക്കണമെന്നാണ് സിദ്ദിഖ് പറയുന്നത്. അത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജഗദീഷ് പറഞ്ഞു.

ഡബ്ല്യു.സി.സി. ഉന്നയിച്ച വിഷയങ്ങൾക്ക് സിദ്ദിഖ് വാർത്താസമ്മേളനം നടത്തി മറുപടി പറഞ്ഞത് ദിലീപ് സിനിമയുടെ സെറ്റിൽവച്ചാണ്. കുറ്റാരോപിതനായ നടൻ അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ പത്രസമ്മേളനം നടത്തിയതിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്ന് നടൻ ജഗദീഷ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സിദ്ദിക് പറഞ്ഞ കാര്യങ്ങൾ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ജഗദീഷ് പറഞ്ഞു. സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജനറൽബോഡി വിളിക്കില്ലെന്ന് സിദ്ദിഖിന് എങ്ങനെ പറയാനാകും. ഇക്കാര്യങ്ങളെല്ലാം എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നില്ല. എന്നാൽ, ധാർമികതയിലൂന്നി തീരുമാനമെടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ജഗദീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP