Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്നിധാനം സംഘർഷ ഭരിതം; മാലയിട്ട് കറുപ്പണിഞ്ഞ് ഇരുമുടിയേന്തി എത്തുന്ന രഹ്നാ ഫാത്തിമയെ തടയാൻ സന്നിധാനത്ത് വിശ്വാസികൾ ഒരുമിക്കുന്നു; മരകൂട്ടത്തെ തടസ്സങ്ങൾ ബലപ്രയോഗത്തിലൂടെ മറികടന്ന് ഐജി ശ്രീജിത്തും സംഘവും രണ്ട് യുവതികളുമായി സന്നിധാനത്തേക്ക്; സ്ത്രീകളെ തടയാൻ ഒത്തുകൂടിയിരിക്കുന്നത് നൂറുകണക്കിന് ഭക്തർ; ശബരിമല സ്ത്രീ പ്രവേശന വധി നടപ്പാക്കാൻ പൊലീസെത്തുമ്പോൾ അയ്യപ്പ സന്നിധിയിൽ പ്രതിരോധവും ശക്തം

സന്നിധാനം സംഘർഷ ഭരിതം; മാലയിട്ട് കറുപ്പണിഞ്ഞ് ഇരുമുടിയേന്തി എത്തുന്ന രഹ്നാ ഫാത്തിമയെ തടയാൻ സന്നിധാനത്ത് വിശ്വാസികൾ ഒരുമിക്കുന്നു; മരകൂട്ടത്തെ തടസ്സങ്ങൾ ബലപ്രയോഗത്തിലൂടെ മറികടന്ന് ഐജി ശ്രീജിത്തും സംഘവും രണ്ട് യുവതികളുമായി സന്നിധാനത്തേക്ക്; സ്ത്രീകളെ തടയാൻ ഒത്തുകൂടിയിരിക്കുന്നത് നൂറുകണക്കിന് ഭക്തർ; ശബരിമല സ്ത്രീ പ്രവേശന വധി നടപ്പാക്കാൻ പൊലീസെത്തുമ്പോൾ അയ്യപ്പ സന്നിധിയിൽ പ്രതിരോധവും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം; മാലയിട്ട് ഇരുമുടികെട്ടുമായി മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ തടയാൻ സന്നിധാനത്ത് ഭക്തർ ഒരുമിക്കുന്നു. നൂറകണക്കിന് ഭക്തരാണ് ശരണം വിളികളുമായി കാത്ത് നിൽക്കുന്നത്. എന്നാൽ എന്ത് വിലകൊടുത്തും ഇവരെ പതിനെട്ടാംപടി കയറ്റുമെന്ന നിലപാടിലാണ് പൊലീസ്. ഹൈദരാബാദിലെ മോജോ ടിവി സംഘത്തിലെ കവിതയും രഹ്നയ്‌ക്കൊപ്പമുണ്ട്. ഇരുവരും മരക്കൂട്ടം കടന്നു കഴിഞ്ഞു. അങ്ങനെ മരക്കൂട്ടം കഴിയുന്ന ഇരുമുടികെട്ടേന്തിയ വനിതയായി രഹ്ന മാറുകയാണ്. കവിത റിപ്പോർട്ട് ചെയ്യാനെത്തുന്ന ആദ്യ മാധ്യമ പ്രവർത്തകയും. രഹ്ന ഫാത്തിയെ എന്ത് വില കൊടുത്തും തടയുമെന്നാണ് ഭക്തർ പറയുന്നത്.

മാലയിട്ട് ഇരുമുടികെട്ടുമായി മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായരഹ്ന ഫാത്തിമയെന്നതാണ് ശ്രദ്ധേയും. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളിൽ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയിൽ താമസക്കാരിയായ രഹ്ന ബി എസ് എൻ എൽ ജീവനക്കാരിയുമാണ്. വേറിട്ട പ്രതിഷേധവുമായി ചർച്ചകളിൽ നിറഞ്ഞ വ്യക്തിയാണ് രഹ്ന. മാറു തുറക്കൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചത് ഏറെ ചർച്ചയായിരുന്നു.

തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേർഡിന് നിരക്കുന്നില്ലെന്ന പേരിൽ നീക്കം ചെയ്തു. പുലിയായി വേഷമിട്ട് രഹ്നയും പെൺപടയും തൃശൂരിൽ താരങ്ങളായി. പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതൽ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്‌ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി.

ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത എന്ന മാധ്യമപ്രവർത്തകയും ഇരുമുടിക്കെട്ടേന്തി കറുപ്പണിഞ്ഞ മറ്റൊരു യുവതിയുമാണ് പുലർച്ചെ 6.50 ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടർ കവിതയാണ് മാധ്യമപ്രവർത്തക. കവിത പൊലീസ് വേഷത്തിലാണ് യാത്ര. പൊലീസ് ഉപയോഗിക്കുന്ന ഹെൽമറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പൊലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോകുന്നത്. വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയിൽ പോകണമെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് കവിത പൊലീസിനെ സമീപിച്ചത്.

ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാൽ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കിൽ സുരക്ഷ നൽകാമെന്നും പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് രാവിലെ പമ്പയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു രാവിലെ ഐജി എത്തിയ ശേഷമാണ് ഇവർ യാത്ര തിരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP