Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയെ എഎംഎംഎയാക്കി പലരും മാറ്റിയത് ഈ വനിതാ സംഘടന കാരണം; സംഘടനയെ നാലുകഷണമാക്കിയെന്ന് മാത്രമല്ല ചോരയൂറ്റിക്കുടിച്ച് വളരാനും അവർ ആഗ്രഹിക്കുന്നു; ഇതുഗൂഢാലോചനയല്ലാതെ മറ്റെന്താണ്? ബാബുരാജും സിദ്ദിഖും ഡബ്ല്യസിസിക്കെതിരെ ആഞ്ഞടിക്കുമ്പോൾ മറയില്ലാതെ പുറത്താവുന്നത് എഎംഎംഎ ഭാരവാഹികളുടെ സ്ത്രീവിരുദ്ധ നിലപാട്

അമ്മയെ എഎംഎംഎയാക്കി പലരും മാറ്റിയത് ഈ വനിതാ സംഘടന കാരണം; സംഘടനയെ നാലുകഷണമാക്കിയെന്ന് മാത്രമല്ല ചോരയൂറ്റിക്കുടിച്ച് വളരാനും അവർ ആഗ്രഹിക്കുന്നു; ഇതുഗൂഢാലോചനയല്ലാതെ മറ്റെന്താണ്? ബാബുരാജും സിദ്ദിഖും ഡബ്ല്യസിസിക്കെതിരെ ആഞ്ഞടിക്കുമ്പോൾ മറയില്ലാതെ പുറത്താവുന്നത് എഎംഎംഎ ഭാരവാഹികളുടെ സ്ത്രീവിരുദ്ധ നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ഡബ്ല്യുസിസിയുടെ നിലപാടുകളെ പാടേ തള്ളിയില്ലെങ്കിലും, അഭിപ്രായഭിന്നത തുറന്നുവ്യക്തമാക്കാൻ എഎംഎംഎ ഭാരവാഹികൾ മടിച്ചില്ല. സംഘടനയെ നാല് കഷണമാക്കിയത് ഡബ്ല്യിസിസിയാണെന്ന് നടൻ ബാബുരാജ് തുറന്നടിച്ചു. അമ്മ എന്ന തങ്ങളുടെ സംഘടനയെ പലരും ഇപ്പോൾ പറയുന്നത് എ.എം.എം.എ എന്നാണ്. ഇതിന് കാരണം ഡബ്ല്യുസിസി ആണെന്നും ബാബുരാജ് ആരോപിച്ചു.

താൻ അവർക്ക് അനുകൂലമായി സംസാരിച്ചത് പലപ്പോഴും അവർ മനസ്സിലാക്കിയത് വേറെ രീതിയിലാണ്. അക്രമത്തിനിരയായ നടിയോട് അവർ സംസാരിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവർ തങ്ങൾക്കുണ്ടാക്കുന്ന പ്രശ്നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണ്. ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളോട് മറുപടി പറയേണ്ടതുണ്ട്. ഈ മൂന്ന് പേർക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേൾക്കുന്ന ചീത്തവിളിക്ക് യാതൊരു പരിധിയുമില്ല. അവരെ തിരിച്ചു വിളിച്ചാൽ പോലും W.C.C ഇല്ലാതാവില്ലല്ലോ. അവർ തങ്ങളിൽനിന്നു ചോര ഊറ്റിക്കുടിച്ച് വളരാൻ ആഗ്രഹിക്കുന്ന സംഘടനയാണെന്നും ബാബുരാജ് ആരോപിച്ചു.

തങ്ങളെ പേരുവിളിക്കാതെ നടിമാരെന്ന് മാത്രം വിശേഷിപ്പിച്ച് അധിക്ഷേപിച്ചെന്ന് നടി രേവതി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടിരുന്നു. 'ഇതെല്ലാം നടീനടന്മാരുടെ സംഘടനയല്ലേ? അവരെ അങ്ങനെയല്ലേ വിശേഷിപ്പിക്കേണ്ടത്? അത് ഒരു വലിയ കാര്യമായി എനിക്കു തോന്നിയിട്ടില്ല. അവരെന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഞാനതു കാര്യമാക്കുന്നില്ല. രേവതി, പത്മപ്രിയ, പാർവതി എന്നിവരോട് ഇപ്പോഴും സൗഹൃദമുണ്ട്. കെപിഎസി ലളിതയുടെ പരാമർശം നാടൻ പ്രയോഗമായി കണ്ടാൽ മതി...'WCC അംഗങ്ങളെ മോഹൻലാൽ വീണ്ടും നടിമാർ എന്ന് തന്നെയാണ ്‌വിശേഷിപ്പിച്ചത്. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാർ എന്നു തന്നെ വിളിക്കാം എന്നും മോഹൻലാൽ പറഞ്ഞു

തന്നെ ക്രൂശിക്കുകയാണെന്ന പരാതി മോഹൻലാൽ പലവട്ടം ആവർത്തിച്ചു. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിനാൽ എല്ലാ ആരോപണങ്ങളും മോഹൻലാൽ എന്ന വ്യക്തിയെ ഉന്നം വച്ചാണ് പറയുന്നത്. അതിൽ അതൃപ്തിയുണ്ട്. മോഹൻലാലും ഡബ്ല്യുസിസിയും നേർക്കുനേർ എന്ന തരത്തിലാണു ചർച്ചകളും ആരോപണങ്ങളും. ഇതിൽ പ്രതിഷേധമുണ്ട്. ഈ സ്ഥാനത്ത് ഇരിക്കുന്നതിൽ സംതൃപ്തനല്ല. അർഥമില്ലാത്ത ആരോപണങ്ങൾ വരുന്നതിൽ താൽപര്യമില്ല. എല്ലാവർക്കും എന്നെ ആവശ്യമാണെന്നു തോന്നിയാൽ ഈ സ്ഥാനത്തിനു മര്യാദ കൊടുത്ത്, ഇതു നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നു തോന്നിയാൽ താനും മുന്നോട്ടുപോകുമെന്നും മോഹൻലാൽ വ്യക്തമാക്കി.

എഎംഎംഎയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന ആരോപണം സിദ്ദിഖ് ആവർത്തിച്ചു. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ല. താൻ ഒപ്പിട്ട പേപ്പറിൽ അങ്ങനെയില്ല. ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം നൽകിയിട്ടുണ്ട്. താൻ ആ കേസിലെ സാക്ഷിയാണ്. ഇനി കോടതിയിൽ എല്ലാം പറയുമെന്നും സിദ്ദീഖ് വ്യക്തമാക്കി.

രാജിവച്ചവർക്ക് അമ്മയിലേക്കു തിരികെ വരാം, പക്ഷേ അതിനു അപേക്ഷ നൽകുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. അതേസമയം, രാജിവച്ച നടിമാർ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാപ്പു പറയാതെ നടിമാരെ തിരിച്ചെടുക്കില്ലെന്നാണ് സിദ്ദിഖും കെപിഎസി ലളിതയും നേരത്തെ വ്യക്തമാക്കിയത്. തിരിച്ചുവരാൻ അവർ മാപ്പു പറയേണ്ടതില്ലെന്നും എന്നാൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കിയതോടെ കാര്യങ്ങൾ അത്ര സുഗമമാവില്ലെന്ന് ഉറപ്പായി.

ഇക്കാര്യത്തിൽ ഡബ്ല്യുസിസിയുടെ പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല. ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന ഡബ്ല്യുസിസിയുടെ ആവശ്യത്തിൽ, സ്ത്രീകളുടെ പരാതികൾ പരിശോധിക്കാൻ 'അമ്മ'യിൽ സംവിധാനം ഒരുക്കിയതായും പ്രസിഡന്റ് വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരൻ, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. ഏതായാലും ഡബ്ല്യുസിസിയെ പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്നും അവിശ്വാസത്തിന്റേതായ ഒരുഅകൽച്ച നിലനിൽക്കുന്നുണ്ടുവെന്നുമാണ് ഇന്നത്ത വാർത്താസമ്മേളനവും സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP