Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവണ രൂപം കത്തിച്ചതിന് പിന്നാലെ പടക്കങ്ങൾ പൊട്ടിയത് വലിയ ശബ്ദത്തിൽ; അപകടമുണ്ടാകാതിരിക്കാൻ ആളുകൾ ഓടി മാറിയത് റെയിൽവേ ട്രാക്കിലേക്ക്; പടക്കങ്ങൾ പൊട്ടുന്ന ശബ്ദത്തിൽ ട്രെയിൻ വന്നത് ശ്രദ്ധിച്ചില്ല; വിജയദശമി ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ പഞ്ചാബിൽ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞ് കയറി 50 മരണം; പലരുടേയും നില അതീവ ഗുരുതരം; മരണസംഖ്യ ഉയരുമെന്ന് സൂചന

രാവണ രൂപം കത്തിച്ചതിന് പിന്നാലെ പടക്കങ്ങൾ പൊട്ടിയത് വലിയ ശബ്ദത്തിൽ; അപകടമുണ്ടാകാതിരിക്കാൻ ആളുകൾ ഓടി മാറിയത് റെയിൽവേ ട്രാക്കിലേക്ക്; പടക്കങ്ങൾ പൊട്ടുന്ന ശബ്ദത്തിൽ ട്രെയിൻ വന്നത് ശ്രദ്ധിച്ചില്ല; വിജയദശമി ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ പഞ്ചാബിൽ ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞ് കയറി 50 മരണം; പലരുടേയും നില അതീവ ഗുരുതരം; മരണസംഖ്യ ഉയരുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

അമൃത്സർ: പഞ്ചാബിൽ ട്രെയിൻ ഇടിച്ച് അൻപത് പേർ മരിച്ചു. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ആൾക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറുകയായിരുന്നു. നിരവധിപേർക്ക് പരിക്ക് പറ്റിയെന്നാണ് വിവരം. അനേകം പേരുടെ നില ഗുരുതരമാണ്. അമൃത്സറിന് സമീപം ചൗര ബസാറിലാണ് അപകടം നടന്നത്. വിജയദശമി നാളിലെ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ പ്രതിമ കത്തിക്കുന്നത് കാണാൻ ആൾകൂട്ടം റെയിൽവേ ട്രാക്കിൽ തടിച്ച് കൂടി നിൽക്കുകയായിരുന്നു.

പടക്കങ്ങൾ പൊട്ടിക്കുന്ന ശബ്ദത്താൽ അന്തരീക്ഷം ശബ്ദഘോഷിതമായിരുന്നതിനാൽ ട്രെയിൻ വന്ന ശബ്ദം ആളുകൾ കേട്ടിരുന്നില്ല. മരണ സംഖ്യ നൂറിന് മുകളിലേത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ജോധ പാഥക് മേഖലയിലാണ് അപകടം സംഭവിച്ചത്. പ്രതിമയ്ക്ക് തീ വെച്ചതിന് പിന്നാലെ പടക്കം പൊട്ടിയപ്പോള് അതിൽ നിന്നും അപകടം സംഭവിക്കാതിരിക്കാൻ ആളുകൾ പെട്ടന്ന് ഓടി കൂടിയത് ട്രെയിൻ പാളത്തിലേക്ക് ആയിരുന്നു.

സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അന്വേഷണം പ്രഖ്യാപിച്ചു. അപകട സ്ഥലത്തേക്ക് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘത്തെ അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP