Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓസ്‌ട്രേലിയയോട് പകരം വീട്ടി പാക്കിസ്ഥാൻ; അബുദാബി ടെസ്റ്റിൽ കങ്കാരുക്കളെ തോൽപ്പിച്ചത് 373 റൺസിന്; രണ്ട ടെസ്റ്റുകളുടെ പരമ്പര പാക്കിസ്ഥാന് സ്വന്തം; മുഹമ്മദ് അബ്ബാസ് പരമ്പരയിലെ കേമൻ

ഓസ്‌ട്രേലിയയോട് പകരം വീട്ടി പാക്കിസ്ഥാൻ; അബുദാബി ടെസ്റ്റിൽ കങ്കാരുക്കളെ തോൽപ്പിച്ചത് 373 റൺസിന്; രണ്ട ടെസ്റ്റുകളുടെ പരമ്പര പാക്കിസ്ഥാന് സ്വന്തം; മുഹമ്മദ് അബ്ബാസ് പരമ്പരയിലെ കേമൻ

സ്പോർട്സ് ഡെസ്‌ക്‌

അബുദാബി: ആദ്യ ടെസ്റ്റിലെ സമനിലയ്ക്ക് പകരം വീട്ടി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ നാണംകെടുത്തി പാക്കിസ്ഥാൻ. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 373 റൺസിന്റെ ഉജ്ജ്വല വിജയം നേടിയാണ് പാക്കിസ്ഥാൻ കംഗാരുക്കളെ ഫ്രൈ ആക്കിയത്. തകർപ്പൻ വിജയത്തിനൊപ്പം ടെസ്റ്റ് പരമ്പരയും പാക്കിസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. രണ്ടു മൽസരങ്ങളുടെ പരമ്പര 1-0നാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. നേരത്തെ, പരമ്പരയിലെ ഒന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. സ്‌കോർ: പാക്കിസ്ഥാൻ 282, 400/9 ഡിക്ലയേർഡ്. ഓസ്ട്രേലിയ 145, 164.

ഒന്നാമിന്നിങ്സിൽ മികച്ച ലീഡ് നേടിയ പാക്കിസ്ഥാൻ രണ്ടാമിന്നിങ്സിൽ ഓസ്ട്രേലിയക്ക് 538 റൺസിന്റെ വിജയലക്ഷ്യം നൽകുകയായിരുന്നു. ബാബർ അസം (99), ക്യാപ്റ്റൻ സർഫ്രാസ് അഹ്മദ് (81), ഫഖ്ഹർ സമാൻ (66), അസ്ഹർ അലി (64) എന്നിവരാണ് രണ്ടാമിന്നിങ്സിൽ പാക്കിസ്ഥാന് കൂറ്റൻ ലീഡ് നേടിക്കൊടുത്തത്. മികച്ച ബൗളിങ് പ്രകടനം കാഴ്‌ച്ചവെച്ച മുഹമ്മദ് അബ്ബാസാണ് കളിയിലേയും പരമ്പരയിലേയും താരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP