Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂട്ടബലാൽസംഗത്തിന് ഇരയായ 9ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ അക്രമാസക്തരായി; ബിഹാറിലെ ലഖിസരായ് ജില്ലയിൽ വ്യാപക അക്രമം; പെൺകുട്ടിയുടെ സുഹൃത്തും മറ്റൊരു യുവാവും കസ്റ്റഡിയിൽ

കൂട്ടബലാൽസംഗത്തിന് ഇരയായ 9ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ അക്രമാസക്തരായി; ബിഹാറിലെ ലഖിസരായ് ജില്ലയിൽ വ്യാപക അക്രമം; പെൺകുട്ടിയുടെ സുഹൃത്തും മറ്റൊരു യുവാവും കസ്റ്റഡിയിൽ

പട്ന: കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് വ്യാപക അക്രമം. ബിഹാറിലെ ലഖിസരായ് ജില്ലയിലാണ് ജനക്കൂട്ടം അക്രമാസക്തരായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

ലഖിസരായ് ചിത്തരഞ്ജനിലെ ഒരു കെട്ടിടത്തിന് മുകളിൽവച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിനുശേഷം ഇതേ കെട്ടിടത്തിൽനിന്ന് ചാടി പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

നവമി ആഘോഷങ്ങളുടെ ഭാഗമായി കൂട്ടുകാരോടൊപ്പം പുറത്തുപോയ പെൺകുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവസ്ഥലത്തുനിന്ന് മദ്യക്കുപ്പികളും ഗ്ലാസുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയെ മദ്യംനൽകി മയക്കിയശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പൊലീസിന്റെ സംശയം. അതിക്രമത്തിൽ നിന്ന് രക്ഷപ്പെടാനോ അല്ലെങ്കിൽ ബലാത്സംഗത്തിനിരയായതിൽ മനംനൊന്തോ പെൺകുട്ടി കെട്ടിടത്തിൽനിന്ന് ചാടിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞനിലയിൽ അർധനഗ്‌നയായ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ മൊഴിനൽകിയിട്ടുണ്ട്.

പെൺകുട്ടിയുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി, കെട്ടിടത്തിന്റെ ഉടമ, സംഭവത്തിൽ ഉൾപ്പെട്ടയാളെന്ന് സംശയിക്കുന്ന യുവാവ് എന്നിവരെയാണ് പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. അതിനിടെ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന വാർത്ത പ്രചരിച്ചതോടെ ലഖിസരായിയിൽ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. പലയിടങ്ങളിലായി സംഘടിച്ച ജനക്കൂട്ടം പൊതുമുതൽ നശിപ്പിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെയും സുരക്ഷാസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP