Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തേക്ക് മരം മുറിക്കാൻ പാസിനായി കരം രസീതും വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി തയ്യാറാക്കി; റാന്നിയിൽ കോടികളുടെ തട്ടിപ്പിന് ശ്രമിച്ച രണ്ടുപ്രതികൾ അറസ്റ്റിൽ

തേക്ക് മരം മുറിക്കാൻ പാസിനായി കരം രസീതും വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി തയ്യാറാക്കി; റാന്നിയിൽ കോടികളുടെ തട്ടിപ്പിന് ശ്രമിച്ച രണ്ടുപ്രതികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: 120 തേക്ക് മരങ്ങൾ മുറിക്കുന്നതിനുള്ള കട്ടിങ് പാസ് ലഭിക്കുന്നതിനായി കരം രസീതും റാന്നി- പെരുനാട് വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി തയ്യാറാക്കി വില്ലേജ് ഓഫീസറുടെ കൃത്രിമ സാക്ഷ്യപത്രം റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നൽകി കോടികളുടെ തട്ടിപ്പ് നടത്തുവാൻ ശ്രമിച്ച പ്രതികളായ ഫിലിപ്പ് ജേക്കബ്,വിസി. ജേക്കബ്ബ് എന്നിവരെ പെരുനാട് പൊലീസ് ഇൻസ്‌പെക്ടർ ബിജുവും പെരുനാട് വില്ലേജ് ഓഫീസർ അനിൽ കുമാറും റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അദീഷും ചേർന്ന് ദിവസങ്ങളായി നടത്തിയ തന്ത്രപരമായ നീക്കങ്ങളുടെ ഒടുവിൽ റാന്നി പൊലീസ് ഇൻസ്‌പെക്ടർ എസ്.ന്യൂ മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

റാന്നി P. S. ക്രൈം 1348/2018 U/S 420 ,468,471,34 IPC പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടികളുടെ നിരവധി തട്ടിപ്പ് കേസുകളിലും ആ ധാരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമായി ചമയ്ക്കുന്ന പല വഞ്ചന കേസുകളിലും ഉൾപ്പെട്ട ഇവരെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP