Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

120 കി.മീ വേഗത അനുവദിച്ച റോഡുകളിൽ വേഗത കൂടിയാൽ 150റിയാൽ പിഴ; സൗദിയിൽ ഇനി പിഴ വേഗത്തിനനുസരിച്ച്

120 കി.മീ വേഗത അനുവദിച്ച റോഡുകളിൽ വേഗത കൂടിയാൽ 150റിയാൽ പിഴ; സൗദിയിൽ ഇനി പിഴ വേഗത്തിനനുസരിച്ച്

രാജ്യത്തെ അമിത വേഗക്കാരെ പിടികൂടാൻ കർശന നടപടിക്കൊരുങ്ങുന്നു.അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കുന്ന തരത്തിലാണ് നടപിട വരുന്നത്. രണ്ട് തരത്തിലാണ് പ്രധാനമായും അമിത വേഗതക്ക് നിലവിലുള്ള ട്രാഫിക് പിഴ. 120 കി.മീ വേഗത അനുവദിച്ച റോഡുകളിൽ ഇതിനേക്കാൾ വേഗത്തിൽ പോയാൽ 150 റിയാലാണ് പിഴ. 140 കി.മീ വേഗത അനുവദിച്ച റോഡുകളിൽ ഇതിനേക്കാൾ വേഗത്തിലോടിച്ചാൽ 300 റിയാലും പിഴയടക്കണം.

പിഴ ചുമത്തി ഒരു മാസത്തിനകം അടയ്ക്കുന്നവർ കുറഞ്ഞ പിഴ ഒടുക്കിയാൽ മതിയാകും. എന്നാൽ ഒരു മാസത്തിനകം അടയ്ക്കാത്തവർക്കുള്ള പിഴ ഓട്ടോമാറ്റിക് ആയി ഉയർന്ന തുകയായി മാറും.

അമിത വേഗതക്ക് പുതുക്കിയ ട്രാഫിക് പിഴകൾ താഴെ പ്രകാരമാണ്.

1. വേഗ പരിധി മണിക്കൂറിൽ 120 കി.മീ അനുവദിച്ച റോഡുകളിൽ നിശ്ചിത വേഗ പരിധിയേക്കാൾ വേഗത്തിൽ കാറോടിച്ചാലുള്ള പിഴ റിയാൽ കണക്കിൽ..

മണിക്കൂറിൽ 120-140 കി.മീ: പിഴ 150 മുതൽ 300 വരെ

മണിക്കൂറിൽ 140-170 കി.മീ: പിഴ 300 മുതൽ 500 വരെ

മണിക്കൂറിൽ 170-200 കി.മീ: പിഴ 800 മുതൽ 1000 വരെ

മണിക്കൂരിൽ 200-250 കി.മീ: പിഴ 1500 മുതൽ 2000 വരെ

2. വേഗ പരിധി മണിക്കൂറിൽ 140 കി.മീ അനുവദിച്ച റോഡുകളിൽ നിശ്ചിത വേഗ പരിധിയേക്കാൾ വേഗത്തിൽ കാറോടിച്ചാലുള്ള പിഴ റിയാൽ കണക്കിൽ..

മണിക്കൂറിൽ 145-155 കി.മീ: പിഴ 300 മുതൽ 500 വരെ

മണിക്കൂറിൽ 155-170 കി.മീ: പിഴ 800 മുതൽ 1000 വരെ

മണിക്കൂറിൽ 170-250 കി.മീ: പിഴ 1000 മുതൽ 2000 വരെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP