Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'നേരോടെ നിർഭയം എന്ന് പരസ്യവാചകവുമായി നുണപ്രചാരണം നടത്തുന്നു; ടിആർപി റേറ്റിംഗിൽ മാത്രം നോക്കി വിഷ ചിന്തകൾ കുത്തിവെക്കുന്ന മാധ്യമങ്ങളെ ഒറ്റപ്പെടുത്തുക'; ശബരിമല വിശ്വാസികൾക്കെതിരെ വാർത്ത വരുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിരുതന്മാർക്ക് കിട്ടിയത് ഉഗ്രൻപണി; ആവേശത്തിൽ ഹാക്ക് ചെയ്തത് എസിവിയുടെ സൈറ്റ്

'നേരോടെ നിർഭയം എന്ന് പരസ്യവാചകവുമായി നുണപ്രചാരണം നടത്തുന്നു; ടിആർപി റേറ്റിംഗിൽ മാത്രം നോക്കി വിഷ ചിന്തകൾ കുത്തിവെക്കുന്ന മാധ്യമങ്ങളെ ഒറ്റപ്പെടുത്തുക'; ശബരിമല വിശ്വാസികൾക്കെതിരെ വാർത്ത വരുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിരുതന്മാർക്ക് കിട്ടിയത് ഉഗ്രൻപണി; ആവേശത്തിൽ ഹാക്ക് ചെയ്തത് എസിവിയുടെ സൈറ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിൽ വിശ്വാസികൾക്കെതിരെ നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ഏഷ്യാനെറ്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തവർക്ക് പറ്റിയത് ഭീമാബദ്ധം. ഏഷ്യാനെറ്റ്.ഡോട്ട് കോ ഡോട്ട് ഇൻ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തതത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റാണെന്ന് തെറ്റിദ്ധരിച്ചാണ് ഹാക്കർമാറുടെ വിക്രിയ. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈററ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്‌കോം ആണ്. രഹേജ ഗ്രൂപ്പിന്റെ ഏഷ്യാനെറ്റ കേബിൾവിഷന്റെ വെബ്‌സൈറ്റാണ് വിശ്വാസികളുടെ പേരിൽ ചിലർ ഹാക്ക് ചെയ്തത്.

ഏഷ്യാനെറ്റ്.ഡോട്ട് കോ ഡോട്ട് ഇൻ സൈറ്റ് ഹാക്ക് ചെയ്തത് വികാരം വ്രണപ്പെട്ട ശബരിമല ഭക്തരാണെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തർക്കെതിരെ വാർത്തകൾ വരുന്നുവെന്ന് ആരോപിച്ച് വൻ ഭക്തജന പ്രതിഷേധവും ബഹിഷ്‌കരണ ആഹ്വാനങ്ങളും നില നിൽക്കുന്നതിനിടയിലാണ് എഷ്യാനെറ്റ് വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത് . എഷ്യാ നെറ്റ് ഡോട്ട് കൊ ഡോട്ട് ഇൻ എന്ന വെമ്പ്‌സൈറ്റിൽ ഇപ്പോൾ കാണുന്നത് ഇങ്ങനെയാണ്:

'ശബരിമലയിലേത് കാലാ കാലങ്ങളായി കോടിക്കണക്കിന് വിശ്വാസികൾ അനുവർത്തിച്ചു വരുന്ന ആചാരമാണ് , ഇതു കണക്കിലെടുക്കാതെ കോടതി വിധി അടിചേൽപ്പിക്കാനാണ് ശ്രമിക്കുന്നത് . സമാധാനവും സഹവർത്തിത്വവും കൊണ്ടുവരുന്നതിന് പകരം കോടതി വിധിയിലൂടെ ഉണ്ടായത് അസ്വസ്ഥതകളും വേർത്തിരിവുകളുമാണ് . ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് പിന്നിൽ വളരെ നാളായി പിൻതുടർന്നു വരുന്ന ആചാര അനുഷ്ഠാന ചരിത്രം ഉണ്ട് ,അത് കണക്കിലെടുക്കാതെ ഹിന്ദു വിശ്വാസ സമൂഹമായ സ്ത്രീകൾ ഉൾപ്പടെ ഉള്ള വിശ്വാസികളുടെ ഇച്ഛ എന്താണോ അത് പരിഗണിക്കാതെയാണ് അവിടെ സുപ്രീം കോടതി വിധി നടപ്പാക്കിയത് , ക്ഷേത്രത്തിലെ ആചാരങ്ങൾ കാലത്തിനനുസരിച്ച് പരിഹരിക്കണമെങ്കിൽ അത് ആചാര്യ സദസിനോടും വിശ്വാസ സമൂഹത്തിനോടും ചർച്ച ഉണ്ടാവണം ,അല്ലാതെ ബലം പ്രയോഗിച്ചല്ല ക്ഷേത്രാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടത് , അവിശ്വാസികൾ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ശബരിമലയിലേക്കുള്ള കടന്നുകയറ്റം മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയുന്നത് , വിശ്വാസത്തെ തകർക്കാൻ വേണ്ടിയുള്ള കടന്നുകയറ്റത്തിന് കോടതിയും നിയമവും കൂട്ടുനിന്നു'. ഇത്തരം ഒരു മെസേജ് മാത്രമാണ് ഏഷ്യാനെറ്റ് വെബ് ലിങ്കിൽ കാണുന്നത്.

ഏതായാലും ഹാക്ക് ചെയ്തവർ കൃത്യമായി ഗൃഹപാഠം ചെയ്യാത്തതുകൊണ്ട് വിനയായത് എസിവിക്കാണെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP