Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാകില്ല! തനിക്കെതിരെ കേസെടുത്തത് ശബരിമല വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനെന്ന് ഉമ്മൻ ചാണ്ടി; കേസ് രാഷട്രീയ പ്രേരിതം! നിയമപരമായി നേരിടുമെന്നും മുൻ മുഖ്യമന്ത്രി

ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാകില്ല! തനിക്കെതിരെ കേസെടുത്തത് ശബരിമല വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനെന്ന് ഉമ്മൻ ചാണ്ടി; കേസ് രാഷട്രീയ പ്രേരിതം! നിയമപരമായി നേരിടുമെന്നും മുൻ മുഖ്യമന്ത്രി

കോട്ടയം: ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ല. സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സരിതാ നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ കോൺഗ്രസ് നേതാവായ കെ.സി വേണുഗോപാലും പ്രതിയാണ്.

ഇതു സംബന്ധിച്ച പരാതി രണ്ടാഴ്ചമുമ്പാണ് സരിത പൊലീസിന് കൈമാറിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. ഉമ്മൻ ചാണ്ടിക്കെതിരെ 377 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കെ സി വേണുഗോപാലിനെതിരെ 376 വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP