Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള സർക്കാർ ഹിന്ദു ധർമത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലർത്തുന്നു; മതം മയക്കുമരുന്നാണെന്ന മാർക്സിയൻ നയമാണ് ഇടതു സർക്കാരിനുള്ളത്; ഇത് ഏകാധിപത്യ സ്റ്റാലിൻ നിലപാട്; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജഗോപാൽ എംഎൽഎ

കേരള സർക്കാർ ഹിന്ദു ധർമത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലർത്തുന്നു; മതം മയക്കുമരുന്നാണെന്ന മാർക്സിയൻ നയമാണ് ഇടതു സർക്കാരിനുള്ളത്; ഇത് ഏകാധിപത്യ സ്റ്റാലിൻ നിലപാട്; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാജഗോപാൽ എംഎൽഎ

തിരുവനന്തപുരം: കേരള സർക്കാർ ഹിന്ദു ധർമത്തിനെതിരെ പ്രത്യേകവിരോധം വെച്ചു പുലർത്തുന്നതായി ഒ.രാജഗോപാൽ എംഎൽഎ. ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ ബിജെപി നടത്തുന്ന നാമജപപ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു ഇതര മതത്തിൽ പെട്ട ഉദ്യോഗസ്ഥരെ ശബരിമലയിൽ കൃത്യനിർവഹണത്തിനായി നിയമിച്ച് വിശ്വാസികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും രാജഗോപാൽ ആരോപിച്ചു. സനാതനധർമം പരിപാലിക്കുക എന്നതാണ് അയ്യപ്പന്റെ ദൗത്യം. എന്നാൽ അതിനെതിരെയാണ് ഇടതതു സർക്കാരിന്റെ നീക്കം.

മതം മയക്കുമരുന്നാണെന്ന മാർക്സിയൻ നയമാണ് ഇടതു സർക്കാരിനുള്ളത്. ഹിന്ദു ജനതയുടെ വിശ്വാസത്തെ പരസ്യമായി എതിർക്കുകയാണ് സർക്കാർ നിലപാടെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു. അയ്യപ്പധർമത്തിനെതിരായ എല്ലാ പ്രവർത്തനങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏകാധിപത്യ സ്റ്റാലിൻ നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തികച്ചും ജനാധിപത്യലംഘനമാണ് ശബരിമലവിഷയത്തിൽ നടക്കുന്നതെന്നും ഇതിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കുമെന്നും ഹിന്ദുക്കളുടെ വിശ്വാസ അവകാശം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പവിശ്വാസമില്ലാത്ത സ്ത്രീകൾക്ക് മലചവിട്ടാനുള്ള എല്ലാ സൗകര്യവും സർക്കാർ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP