Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സർക്കാരിനെ വെല്ലുവിളിച്ച്പന്തളം രാജകൊട്ടാരം; ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം; സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് മറക്കരുത്; കേന്ദ്ര സർക്കാർ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകുമെന്നും ശശികുമാര വർമ്മ

സർക്കാരിനെ വെല്ലുവിളിച്ച്പന്തളം രാജകൊട്ടാരം; ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം; സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് മറക്കരുത്; കേന്ദ്ര സർക്കാർ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകുമെന്നും ശശികുമാര വർമ്മ

പന്തളം: സർക്കാർ വഴങ്ങിയില്ലെങ്കിൽ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങി പന്തളം രാജകൊട്ടാരം. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിൽ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര വർമ്മ വ്യക്തമാക്കിയത്.

ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോർഡിന്റെ നിലപാട് തെറ്റാണ്. സർക്കാർ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാൽ നിലപാട് മാറ്റിയില്ലെങ്കിൽ ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സർക്കാർ മറക്കരുത്.

1949 ൽ തിരുവിതാംകൂർ രാജാവുമായി കേന്ദ്ര സർക്കാർ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനാകും. അത്തരത്തിലുള്ള ഘട്ടങ്ങളിലേക്ക് കടക്കാൻ കൊട്ടാരത്തിന് മടിയില്ല. നാളെ നട അടച്ച ശേഷം ക്ഷേത്രത്തിൽ വേണ്ട പരിഹാരക്രിയകളെ കുറിച്ച് പറയാമെന്നും ശശികുമാര വർമ്മ വ്യക്തമാക്കി.

ശബരിമലയിൽ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാൻ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയത്. സവർണ്ണ അവർണ്ണ വേർതിരിവുണ്ടാക്കി ആളുകളെ തല്ലിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ശശികുമാര വർമ്മ ആരോപിച്ചു. ഇതിന് സർക്കാർ സംവിധാനം ഉപയോഗിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. നിലക്കലിൽ ഉണ്ടായ സംഘർഷമടക്കം എല്ലാ കാര്യങ്ങളും മുൻ നിർത്തി ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശശികുമാര വർമ്മ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP