Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡെന്മാർക്ക് ഓപ്പൺ ഫൈനലിൽ വെള്ളിയിലൊതുങ്ങി സൈന നെഹ്വാൾ; തോൽവി ഏറ്റുവാങ്ങിയത് തായ്‌വാന്റെ ലോക ഒന്നാം നമ്പർ താരം തായി സുയിങ്ങിനോട് ; അവിശ്വസനീയമായ തിരിച്ചു വരവിലൂടെ രണ്ടാം ഗെയിം സ്വന്തമാക്കിയ സൈനയ്ക്ക് മൂന്നാം ഘട്ടത്തിൽ പിടിച്ചു നിൽക്കാനായില്ല

ഡെന്മാർക്ക് ഓപ്പൺ ഫൈനലിൽ വെള്ളിയിലൊതുങ്ങി സൈന നെഹ്വാൾ; തോൽവി ഏറ്റുവാങ്ങിയത് തായ്‌വാന്റെ ലോക ഒന്നാം നമ്പർ താരം തായി സുയിങ്ങിനോട് ; അവിശ്വസനീയമായ തിരിച്ചു വരവിലൂടെ രണ്ടാം ഗെയിം സ്വന്തമാക്കിയ സൈനയ്ക്ക് മൂന്നാം ഘട്ടത്തിൽ പിടിച്ചു നിൽക്കാനായില്ല

മറുനാടൻ ഡെസ്‌ക്‌

ഒഡെൻസ: ജക്കാർത്തയിൽ സൈനയ്ക്ക് സംഭവിച്ചത് ഡെന്മാർക്കിൽ ആവർത്തിച്ചു. ഡെന്മാർക്ക് ഓപ്പൺ ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്വവാളിന് തോൽവി. തായ്‌വാന്റെ ലോക ഒന്നാം നമ്പർ താരം തായി സുയിങ്ങിനോടാണ് സൈന തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ ഫൈനലിൽ സൈന വെള്ളിയിലൊതുങ്ങുകയായിരുന്നു. സ്‌കോർ : 13-21,21-13, 6-21.

ആദ്യ ഗെയിം കൈവിട്ട് പോയ സൈന അത്ഭുതകരമായിട്ടാണ് തിരിച്ചു വന്നതും രണ്ടാം ഗെയിം സ്വന്തമാക്കിയതും. പക്ഷേ മൂന്നാം ഗെയിം സൈനയ്ക്ക് ഏറെ നിർണ്ണായകമായിരുന്നു. ഇതിൽ സൈനയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് തായ് കാഴ്‌ച്ച വയ്ച്ചത്.ഇതുവരെ 18 തവണ ഏറ്റുമുട്ടിയതിൽ സൈനക്കെതിരേ തായിയുടെ 13-ാം വിജയമാണിത്. ഇരുവരും ഏറ്റുമുട്ടിയ തുടർച്ചയായ 11-ാം മത്സരത്തിലും വിജയം തായിക്കൊപ്പം നിന്നു.

അഞ്ചു തവണയാണ് സൈന വിജയം കണ്ടത്. 2013-ലായിരുന്നു സൈനയുടെ അവസാന വിജയം. അതിനുശേഷം നടന്ന 10 മത്സരങ്ങളിലും വിജയം തായ്വാൻ താരത്തിനൊപ്പമായിരുന്നു. ഓഗസ്റ്റിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ് സെമിഫൈനലിലും തായ്വാൻ താരത്തോട് സൈന പരാജയപ്പെട്ടിരുന്നു.

നേരത്തെ ഇൻഡൊനീഷ്യയുടെ ഗ്രിഗോറിയ മിരസ്‌ക ടുൻജുങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു സൈനയുടെ ഫൈനൽ പ്രവേശനം. ചൈനീസ് താരം ഹി ബിൻഗിയാവോവിനെ പരാജയപ്പെടുത്തിയാണ് തായ്വാൻ താരം ഫൈനലിന് യോഗ്യത നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP