Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിവ്യൂ ഹർജി നൽകേണ്ട... നൽകിയ ഹർജി പരിഗണിക്കുമ്പോൾ കോടതി വിധി നടപ്പാക്കാനുള്ള അപ്രായോഗികത വ്യക്തമാക്കാൻ കഴിയില്ലേ? ഹിന്ദു സ്ഥാപനമായ ദേവസ്വം ബോർഡിനെ സ്വന്തം തീരുമാനമെടുക്കാൻ അനുവദിക്കാനാവില്ലേ? വിധി നടപ്പിലാക്കാൻ സാവകാശം തേടാനാകില്ലേ? നട കയറാൻ എത്തുന്ന യുവതികളോട് സ്വന്തം റിസ്‌കിൽ പൊയ്ക്കൊള്ളാൻ പൊലീസിനെക്കൊണ്ട് പറയിക്കാൻ പറ്റില്ലേ?

റിവ്യൂ ഹർജി നൽകേണ്ട... നൽകിയ ഹർജി പരിഗണിക്കുമ്പോൾ കോടതി വിധി നടപ്പാക്കാനുള്ള അപ്രായോഗികത വ്യക്തമാക്കാൻ കഴിയില്ലേ? ഹിന്ദു സ്ഥാപനമായ ദേവസ്വം ബോർഡിനെ സ്വന്തം തീരുമാനമെടുക്കാൻ അനുവദിക്കാനാവില്ലേ? വിധി നടപ്പിലാക്കാൻ സാവകാശം തേടാനാകില്ലേ? നട കയറാൻ എത്തുന്ന യുവതികളോട് സ്വന്തം റിസ്‌കിൽ പൊയ്ക്കൊള്ളാൻ പൊലീസിനെക്കൊണ്ട് പറയിക്കാൻ പറ്റില്ലേ?

മറുനാടൻ ഡെസ്‌ക്‌

ഇരട്ടച്ചങ്കൻ ഭരിക്കുന്ന നാടാണ് കേരളം എന്ന് അഭിമാനത്തോടെ പറയുന്നത് സിപിഎമ്മുകാര് മാത്രമല്ല ചില സാംസ്‌കാരിക നായകർ കൂടിയാണ്. ദുരന്തം ബാധിച്ച കേരളത്തെ രക്ഷിക്കാൻ ഇതുപോലെ മറ്റൊരു മുഖ്യമന്ത്രിക്കും സാധിക്കുകയില്ല എന്ന അവകാശവാദങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ ദിലീപ് മുതൽ ഫ്രാങ്കോ വരെയുള്ളവരെ പിടിച്ച് അകത്തിടാൻ ഇരട്ടച്ചങ്കൻ കാണിച്ച തന്റേടത്തെ കുറിച്ച് സ്തുതി ഗീതങ്ങൾ ആലപിക്കുന്ന ആരാധകരാണ് മറുവശത്ത്. എന്നാൽ ആ ഇരട്ട ചങ്കന് ശബരിമലയിലെ അയ്യപ്പ ഭക്തരുടെ വികാരം മാത്രം മനസിലാക്കാൻ സാധിച്ചില്ല. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിക്കാൻ അനുവദിച്ചാൽ എല്ലാ ഹിന്ദു സ്ത്രീകളും സിപിഎമ്മുകാരാവും എന്ന മൗഢ്യ വിചാരം മൂലം സംഭവിച്ചത് സിപിഎംമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ് എന്ന് പറയേണ്ടിവരും. ഇവിടെ ജാതി മത ഭേദമന്യേ, രാഷ്ട്രീയ ഭേദമന്യേ സിപിഎമ്മിന്റെ നിലപാട് തെറ്റാണ് എന്ന് പറയുന്നവരാണ് സാധാരണക്കാർ.

സിപിഎമ്മും ഈ സർക്കാരും എടുത്ത നിലപാടിനെ ശരിവയ്ക്കുന്നത് കുറേ പുരോഗമന വാദികളും യുക്തിവാദികളും ഫെമിനിസ്റ്റുകളുമാണ്. അവരുടെയൊക്കെ നിലപാടുകൾ ഉയർത്തിപ്പിടിക്കേണ്ടത് ആവശ്യമാണെങ്കിൽ കൂടി ശബരിമല പോലെ വിശ്വാസത്തിന്റെ മാത്രം കാര്യം ഉദിക്കുന്ന സ്ഥലത്തേക്ക് ഇത്തരം ആളുകളെ മെയ്‌ച്ചുകൊണ്ടു പോകേണ്ട ആവശ്യമുണ്ടോ ഈ സർക്കാരിന് എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ച് കഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യമാണ് പലയിടത്തും ഉയരുന്നത്. ഇനിയും ഈ സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കുകയില്ലേ. ഇതുവരെ ഒന്നും സർക്കാരിന്റെ കുഴപ്പമായിരുന്നില്ല ഒക്കെ സുപ്രീം കോടതിയുടെ കുഴപ്പമായിരുന്നു എന്ന് പറഞ്ഞ് രക്ഷപെടുന്നതിനുള്ള ശ്രമമാണ് നടന്നത്. എന്നാൽ അതൊക്കെ തെറ്റാണെന്നും സർക്കാരിന്റെ സത്യവാങ്മൂലവും സർക്കാരിന്റെ നിലപാടുമാണ് ശബരിമല ഭക്തരെ തെരുവിലറക്കിയതെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഇനിയെന്ത് ചെയ്യാൻ കഴിയും എന്ന ചോദ്യം വ്യക്തമാണ്. പ്രത്യേകിച്ച് ഇത് സർക്കാരിന്റെ കുഴപ്പമല്ല കോടതി വിധി നടപ്പിലാക്കുക എന്ന നിർഭാഗ്യം മാത്രമാണ്് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് പറയുകയും ശബരിമലയിലേക്ക് സ്ത്രീകളെ കയറ്റിവിടുന്ന തീവ്ര ശ്രമത്തിൽ നിന്നും സർക്കാർ പിന്മാറുകയും ചെയ്തപ്പോൾ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം ഇനി എന്ത് ചെയ്യാൻ സാധിക്കും എന്നതാണ്. അതേക്കുറിച്ചും നമുക്ക് ആലോചിക്കേണ്ടതുണ്ട്. തീർച്ചയായും സിപിഎമ്മിന്റെയും ഈ സർക്കാരിന്റെയും മുൻപിൽ ഏറെ വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പിടിവാശി ഉപേക്ഷിച്ചിട്ട് ഞങ്ങൾ ഇവിടത്തെ ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് തുറന്ന് പറയുകയാണ്. ഇതിന് മുൻപ് ഈ വിഷയം കോടതിയിലെത്തിയപ്പോൾ സർക്കാർ പുരോഗമനപരമായ ഒരു നിലപാടെടുത്തു. അതിൽ തെറ്റ് പറയാൻ സാധിക്കുകയില്ല. ഇപ്പോൾ കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് ഇതിന്റെ ദുരന്തവും പ്രശ്‌നവും മനസിലാക്കിയത്.

സർക്കാരിന്റെ മുന്നിൽ ഇനിയും പല വഴികളുണ്ട്. ആദ്യത്തെ വഴിയെന്ന് പറയുന്നത് വിശ്വാസികളുടെ മുൻപിൽ തോൽക്കുന്നത് ഒരു തോൽവിയായി കരുതാനുള്ള വിശാല മനസ്‌കതയാണ്. സർക്കാർ എടുത്ത നിലപാട് ഒരുപക്ഷേ ഹിന്ദു സ്ത്രീകൾ മുഴുവൻ സർക്കാരിനെ സപ്പോർട്ട് ചെയ്യുമെന്ന് കരുതിക്കൊണ്ടാവാം. പ്രായോഗിക അനുഭവത്തിൽ വ്യക്തമായത് ഒരു ഹിന്ദു യുവതിയും ഈ വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്നില്ല എന്ന് മാത്രമല്ല എല്ലാവരും എതിർക്കുകയും ചെയ്യുന്നു എന്നതാണ്. എന്തെല്ലാം ആദർശങ്ങൾ എവിടെയല്ലാം വിളമ്പിയാലും അടിസ്ഥാനപരമായി നമ്മുടെ രാഷ്ട്രീയപാർട്ടകളൊക്കെ വോട്ടുബാങ്കിനു വേണ്ടി നിലപാടെടുക്കുന്നതാണ് എന്ന് എല്ലാവർക്കും അറിയാം. ഒരേ സമയം ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടേയും വോട്ടു വശീകരിക്കാൻ സിപിഎം എടുത്ത നിലപാട് ആഗോള തലത്തിൽ പ്രശംസ നേടിയതാണ്. അതുകൊണ്ട് തന്നെ വിശ്വാസികളുടെ മുൻപിൽ തോറ്റു കൊടുക്കുന്നതും അന്തസുള്ള കാര്യം തന്നെയാണ്. അവിടെ ഒരു പ്രശ്‌നം ഉദിക്കുന്നത് ഏങ്ങനെ കോടതിയിൽ ചെന്നിട്ട് നിലപാട് മാറ്റാൻ സാധിക്കും എന്നതാണ്.

കോടതിയിൽ ചെന്നിട്ട് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്ന നിലപാടെടുത്താൽ സിപിഎം പോലുള്ള പുരോഗമന പാർട്ടി മലക്കം മറിഞ്ഞതിനെകുറിച്ച് ചർച്ചയാകില്ലേ എന്ന ചോദ്യവും എന്ന് മാത്രമല്ല നിങ്ങൾ എന്തുകൊണ്ടാണ് ഇതിന് മുൻപ് ഇങ്ങനെയൊരു നിലപാട് എടുത്തത് എന്ന് കോടതി ചോദിക്കും എന്ന ചോദ്യവും ഉയരും. അതുകൊണ്ട് ഒറ്റയടിക്ക് റിവ്യു ഹർജി കൊടുക്കുകയും ആ റിവ്യു ഹർജിയിൽ സർക്കാർ നിലപാട് മാറ്റുക.ും ചെയ്യുക പ്രായോഗികമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP