Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഒടിയൻ ലുക്കിലുള്ള മോഹൻലാലിന്റെ പ്രതിമ സ്ഥാപിച്ച് പുതിയ പ്രൊമോഷൻ തന്ത്രങ്ങളുമായി അണിയറപ്രവർത്തകർ; മോഹൻലാലിന്റെ വലിപ്പത്തിലുള്ള പ്രതിമയ്ക്കൊപ്പം കുട്ടികൾക്കും ആരാധകർക്കും സെൽഫി എടുക്കാനും അവസരം; ഒടിയന്റെ അവസാന ഘട്ട ചിത്രീകരണവും പൂർത്തിയാക്കി റീലിസിനുള്ള തയ്യാറെടുപ്പുകൾക്കൊരുങ്ങി ശ്രീകുമാർ മേനോനും സംഘവും

എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഒടിയൻ ലുക്കിലുള്ള മോഹൻലാലിന്റെ പ്രതിമ സ്ഥാപിച്ച് പുതിയ പ്രൊമോഷൻ തന്ത്രങ്ങളുമായി അണിയറപ്രവർത്തകർ; മോഹൻലാലിന്റെ വലിപ്പത്തിലുള്ള പ്രതിമയ്ക്കൊപ്പം കുട്ടികൾക്കും ആരാധകർക്കും സെൽഫി എടുക്കാനും അവസരം; ഒടിയന്റെ അവസാന ഘട്ട ചിത്രീകരണവും പൂർത്തിയാക്കി റീലിസിനുള്ള തയ്യാറെടുപ്പുകൾക്കൊരുങ്ങി ശ്രീകുമാർ മേനോനും സംഘവും

സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയാക്കി റിലിസീന് തയ്യാറെടുക്കുകയാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസിനെത്താൻ ഉദ്ദേശിക്കുന്ന ഒടിയൻ തിയേറ്ററുകളിലെത്തുന്നതിന് മുമ്പായി പുതിയ പ്രമോഷൻ തന്ത്രവുമായി എത്തിയിരിക്കുകയാണ് ഒടിയന്റെ അണിയറ പ്രവർത്തകർ..

ചിത്രത്തിലെ നായകൻ മോഹൻലാലിന്റെ ഒടിയൻ ലുക്കിലുള്ള പ്രതിമ റിലീസിങ് കേന്ദ്രങ്ങളിൽ സ്ഥാപിച്ചു കൊണ്ടാണ് ഒടിയൻ ടീം പ്രെമോഷൻ രംഗത്ത് പുതു പാത തുറന്നിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇതുപോലൊന്ന് ഇതാദ്യമായാണെന്നാണ് മോഹൻലാലും ഒടിയൻ ടീമും അവകാശപ്പെടുന്നത്. കൊച്ചി ലുലുമാളിലുള്ള പിവിആറിൽ മോഹൻലാലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതിന് പിന്നാലെ മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും പ്രതിമകൾ സ്ഥാപിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.

മോഹൻലാലിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയ്ക്കൊപ്പം കുട്ടികൾക്കും ആരാധകർക്കും സെൽഫി എടുക്കാനും അവസരമുണ്ടാകും. ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പുലിമുരുകൻഎന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് സംഗീത സംവിധായകൻ. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

പാലക്കാട്, തസറാക്ക്, ഉദുമൽപേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ഒടിയന്റെ പ്രധാന ലൊക്കേഷനുകൾ. ഇന്നലെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചത്. ചിത്രത്തിന് ഇനി അവശേഷിക്കുന്നത് അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ മാത്രമാണ്. അവസാനദിന ചിത്രീകരണത്തിന്റെ സ്റ്റില്ലുകളോടൊപ്പം ട്വിറ്ററിലൂടെ ശ്രീകുമാർ മേനോനാണ് വിവരം പങ്കുവച്ചത് ഇതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും സംവിധായകൻ ശ്രീകുമാർ മേനോൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കവെച്ചു. പുതിയ പോസ്റ്ററിൽ താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം മഞ്ജുവാര്യരും പ്രകാശ് രാജും പോസ്റ്ററിലുണ്ട്.ഡിസംബർ 14 ന് ചിത്രം പ്രദർശനത്തിനെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP