Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയുധങ്ങളും ഗോവണികളുമായി മൂന്ന് കള്ളന്മാർ ഡേവിഡ് ബെക്കാമിന്റെ ബംഗ്ലാവിൽ കയറി; 24 മണിക്കൂറും സുരക്ഷയൊരുക്കിയിട്ടും അറിയാതെ സുരക്ഷാ സംഘം; തൊട്ടടുത്തുള്ള പബ്ബിലെ ആളുകൾ കല്ലെറിഞ്ഞതോടെ കള്ളന്മാർ ഓടി രക്ഷപ്പെട്ടു

ആയുധങ്ങളും ഗോവണികളുമായി മൂന്ന് കള്ളന്മാർ ഡേവിഡ് ബെക്കാമിന്റെ ബംഗ്ലാവിൽ കയറി; 24 മണിക്കൂറും സുരക്ഷയൊരുക്കിയിട്ടും അറിയാതെ സുരക്ഷാ സംഘം; തൊട്ടടുത്തുള്ള പബ്ബിലെ ആളുകൾ കല്ലെറിഞ്ഞതോടെ കള്ളന്മാർ ഓടി രക്ഷപ്പെട്ടു

ഇംഗ്ലണ്ടിന്റെ മുൻ ഫുട്‌ബോൾതാരം ഡേവിഡ് ബെക്കാമിന്റെയും വിക്ടോറിയ ബെക്കാമിന്റെയും കൊട്ടാരസദൃശമായ ബംഗ്ലാവിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച മൂന്ന് കള്ളന്മാരെ തൊട്ടടുത്തുള്ള പബ്ബിലുള്ളവർ കല്ലെറിഞ്ഞോടിച്ചു. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള ഓക്‌സ്ഫഡ്ഷയറിലെ ഗ്രേറ്റ് ട്യൂവിലുള്ള ബംഗ്ലാവിൽ കയറാനാണ് ഗോവണികളും മഴുപോലുള്ള ആയുധങ്ങളുമായി മൂന്ന് മോഷ്ടാക്കളെത്തിയത്.

തൊട്ടടുത്തുള്ള സോഹോ ഫാംഹൗസിലുണ്ടായിരുന്നവരാണ് സെക്യൂരിറ്റി ജീവനക്കാർ കണ്ടെത്തുംമുമ്പ് ഇവരെ കാണുകയും കല്ലെറിഞ്ഞ് പേടിപ്പിച്ച് ഓടിക്കുകയും ചെയ്തത്. ബെക്കാമും വിക്ടോറിയയും നാല് മക്കളും വീക്കെൻഡുകൾ ചെലവിടാൻ പലപ്പോഴും എത്തുന്ന ബംഗ്ലാവാണിത്. സംഭവത്തെത്തുടർന്ന് ഇവിടുത്തെ സുരക്ഷാജീവനക്കാരെ വർധിപ്പിക്കാൻ ബെക്കാം നിർദ്ദേശിച്ചിട്ടുണ്ട്.

ബംഗ്ലാവിന്റെ മുകൾനിലയിലേക്ക് കയറാൻ ഗോവണിയുമായാണ് സംഘമെത്തിയത്. അടിമുതൽ മുടിവരെ മൂടുന്ന തരം കുപ്പായമിട്ട് കൈയിൽ ആയുധവുമായാണ് ഇവരെത്തിയത്. സെക്യൂരിറ്റിക്കാരും സോഹോ ഫാംഹൗസിലുണ്ടായിരുന്നവരും ഇടപെട്ടതോടെ, ഇവർ ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പുണ്ടാക്കാനായിട്ടില്ല.

സംഭവം നടക്കുമ്പോൾ ബെക്കാമും ഭാര്യ വിക്ടോറിയയും മക്കളായ റോമിയോ, ക്രൂ്‌സ്,, ഹാർപ്പർ എനന്നിവരും ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിലായിരുന്നു. വീട്ടിൽ മോഷ്ടാക്കൾ കയറാൻ ശ്രമിച്ചത് ബെക്കാമിനെയും വിക്ടോറിയെയും അസ്വസ്ഥരാക്കിയെന്ന് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. കുടുംബത്തോടും വീടുകളോടും വളരെയേറെ അടുപ്പം സൂക്ഷിക്കുന്ന ദമ്പതിമാരാണ് ബെക്കാമും വിക്ടോറിയയും.

മോഷ്ടാക്കൾ കയറാൻ ശ്രമിച്ചതിനെത്തുടർന്ന് മേഖലയിലെ ആകെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഹാരി രാജകുമാരനും മേഘൻ മെർക്കൽ രാജകുമാരിയുമുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളാണ് ഇവരുടെ അയൽക്കാരായുള്ളത്. മുൻപ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ടോപ് ഗിയർ അവതാരകൻ ജെറമി ക്ലാർക്‌സൺ എന്നിവരും ഇതിൽപ്പെടുന്നു. കെയ്റ്റ് മോസിനെയും ജയിംസ് കോർഡനെയും പോലുള്ള സെലിബ്രിറ്റികൾ സ്ഥിരം സന്ദർശിക്കുന് പബ്ബാണ് സോഹോ ഫാം ഹൗസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP