Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരക്കഥാകൃത്ത് മുഷ്താഖ് അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങാൻ അവശ്യപ്പെട്ടെന്നും വഴങ്ങാത്തതിനാൽ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ടെലിവിഷൻ താരം രാഹുൽ രാജ് സിങ്; ഗായകനായ അനു മാലിക്കിനെതിരെയുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഗായികമാരടക്കം നിരവധി സ്ത്രീകൾ രംഗത്ത്; അനുമാലിക്കിനെ ഷോയിൽ നിന്നും പുറത്താക്കി സോണി ടിവി; പുതിയ മീടു വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇങ്ങനെ

തിരക്കഥാകൃത്ത് മുഷ്താഖ് അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങാൻ അവശ്യപ്പെട്ടെന്നും വഴങ്ങാത്തതിനാൽ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ടെലിവിഷൻ താരം രാഹുൽ രാജ് സിങ്; ഗായകനായ അനു മാലിക്കിനെതിരെയുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഗായികമാരടക്കം നിരവധി സ്ത്രീകൾ രംഗത്ത്; അനുമാലിക്കിനെ ഷോയിൽ നിന്നും പുറത്താക്കി സോണി ടിവി; പുതിയ മീടു വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇങ്ങനെ

തിരക്കഥാകൃത്ത് മുഷ്താഖ് അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങാൻ അവശ്യപ്പെട്ടെന്നും വഴങ്ങാത്തതിനാൽ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ടെലിവിഷൻ താരം രാഹുൽ രാജ് സിങ്; ഗായകനായ അനു മാലിക്കിനെതിരെയുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഗായികമാരടക്കം നിരവധി സ്ത്രീകൾ രംഗത്ത്; അനുമാലിക്കിനെ ഷോയിൽ നിന്നും പുറത്താക്കി സോണി ടിവി; പുതിയ മീടു വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇങ്ങനെ

ബോളിവുഡ് സിനിമാ ലോകത്ത് ദിനം പ്രതി മീ ടുവെളിപ്പെടുത്തലുകൾ പുറത്ത് വരുന്നതോടെ വിവാദങ്ങളും തുടരുകയാണ്. ഇപ്പോഴിതാ നടിമാർക്ക് പിന്നാലെ മീ ടു വെളിപ്പെടുത്തലുമായി നടന്മാരും രംഗത്തെത്തിയിരിക്കുകയാണ്. ടെലിവിഷൻ താരം രാഹുൽ രാജ് സിങ്ങാണ് നിർമ്മാതാവും തിരക്കഥാകൃത്തുമായ മുഷ്താഖ് ഷെയ്ഖിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുഷ്താഖ് തന്നോട് അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങാൻ അവശ്യപ്പെട്ടെന്നും അതിന് വഴങ്ങാത്തതിനാൽ തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു എന്നുമാണ് രാഹുൽ ആരോപിക്കുന്നത്.

'2006 ലാണ് ലംഭവം നടക്കുന്നത്. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു പ്രായം. മുഷ്താഖിനെ പരിചയപ്പെടുമ്പോൾ അദ്ദേഹം അന്നത്തെ ശക്തമായ സാന്നിധ്യമായിരുന്നു. എന്നെ അയാൾക്ക് നന്നേ പിടിച്ചിരുന്നു. സിനിമയിൽ അവസരം കിട്ടും എന്നതിനാൽ വലിയ സന്തോഷമായിരുന്നു എനിക്ക്. എന്നാൽ, അവസരം നൽകിയതു മുതൽ അയാൾ ഫോൺവിളി തുടങ്ങി. ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് അയാൾ എന്നെ അയാളുടെ വീട്ടിലേയ്ക്ക് വിളിച്ചു. അവിടെ ആകെ ഒരു മുറിയും ഒരു കിടക്കയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ കുറേ സിനിമാ പോസ്റ്ററുകളും. ഞാൻ ആസ്വദിക്കാൻ പോകുന്ന ഒരു കാര്യം ചെയ്യാൻ പോവുകയാണെന്നാണ് അയാൾ പറഞ്ഞത്. ഇത് വ്യത്യസ്തമാണ്. നിനക്ക് ഇഷ്ടപ്പെടും അയാൾ പറഞ്ഞു. ഞാൻ ഭയന്ന് പിൻവാങ്ങി' രാഹുൽ പറഞ്ഞു.

അയാളുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ പിന്നീട് തനിക്ക് നിരവധി സിനിമകൾ നഷ്ടപ്പെട്ടു. കുറേ ടിവി ഷോകളും നഷ്ടമായി. പ്രതിമാസം മൂന്ന്, നാല് ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നെങ്കിലും പത്ത് വർഷം മുൻപ് ഞാൻ ടിവിയോട് വിട പറഞ്ഞു. അതിന്റെ കാരണക്കാരൻ മുഷ്താഖ് ഷെയ്ഖാണ്. അത് തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കും അറിയാമെന്നും രാഹുൽ വെളിപ്പെടുത്തി.

എന്നാൽ, മുഷ്താഖ് ഷെയ്ഖ് ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ടെലിവിഷൻ താരം പ്രത്യുഷ ബാനർജിയുടെ കാമുകനായിരുന്നു രാഹുൽ. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

നാനാ പടേക്കർ, കൈലാഷ് ഖേർ, അനു മാലിക്, സുഭാഷ് ഗായ് തുടങ്ങിയവർക്കെതിരെ ഗുരുതരമായ മീ ടു വെളിപ്പെടുത്തൽ വന്നതിന് തൊട്ടുപിറകെയാണ് സിനിമാലോകത്ത് ആണുങ്ങൾക്കും രക്ഷയില്ലെന്ന വാസ്തവം വിളിച്ചുപറഞ്ഞിരിക്കുന്നത്.

ഗായികമാരടക്കം നിരവധി സ്ത്രീകൾ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ വെട്ടിലായത് സംഗീത സംവിധായകനും ഗായകനുമായ അനു മാലിക്കാണ്്. നിരവധി ഗായികമാരാണ് അനു മാലിക്കിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയത്. തുടക്കത്തിൽ രണ്ട് ഗായികമാരാണ് സിനിമയിൽ പാടാൻ അവസരം തേടിയെത്തിയ തങ്ങളെ അനു മാലിക് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഫേസ്‌ബുക്കിലൂടെ ആരോപണമുന്നയിച്ചത്.

ഒരിക്കൽ രാത്രിയിൽ വീട്ടിൽ കൊണ്ടു വിടുന്ന സമയത്ത്, രാത്രി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിർത്തി അനുമാലിക്ക് തന്നെ ഓറൽ സെക്സിന് നിർബന്ധിച്ചുവെന്നും വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പുതിയ വെളിപ്പെടുത്തലാണ് ഇ്‌പ്പോൾ ചർച്ചയാകുന്നത്.

സെക്യൂരിറ്റി ജീവനക്കാരൻ എത്തിയപ്പോഴാണ് അന്ന് താൻ രക്ഷപ്പെട്ടതെന്നുമാണ് ഗായികയുടെ വെളിപ്പെടുത്തൽ. ഒരിക്കൽ മെഹബൂബ സ്റ്റുഡിയോയിൽ വച്ചും മറ്റൊരിക്കൽ ഒരു ഗാനമേളയുടെ ഒരുക്കത്തിനിടെ മാലിക്കിന്റെ വീട്ടിൽ വച്ചുമാണ് പീഡനശ്രമം ഉണ്ടായതെന്നാണ് മറ്റൊരു ഗായിക പരാതി ഉന്നയിച്ചിരുന്നു.തന്റെ ചെറുപ്പത്തിൽ അനു തന്നെ ചുംബിക്കാൻ ശ്രമിച്ചതായും ചെറിയ പെൺകുട്ടികൾ ഇയാളെ സൂക്ഷിക്കണമെന്നും ശ്വേത പണ്ഡിറ്റ് ട്വിറ്ററിൽ കുറിച്ചു.

അനു മാലിക് തന്നെ മോശപ്പെട്ട വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നുവെന്നും ഫോണിലേയ്ക്ക് നിരന്തരം മിസ്ഡ് കോളുകൾ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്. ആരോപണങ്ങളെ തുടർന്ന് സോണി ടിവി അനു മാലിക്കിനെ ജഡ്ജ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഇന്ത്യൻ ഐഡൽ 10ന്റെ വിധികർത്താവായിരുന്നു അനുമാലിക്, ഷോയുടെ തുടക്കം മുതലുള്ള വിധികർത്താവാണ് അനു മാലിക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP