Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ പുറത്താക്കണമെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നു; അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സഹായം നൽകണമെന്നും നിർദ്ദേശിച്ചു; ഇന്റേണൽ കമ്മിറ്റിയെന്ന പത്മപ്രിയയുടെ ആവശ്യത്തിനും സർക്കാർ പിന്തുണയെന്ന് എകെ ബാലൻ

ദിലീപിനെ പുറത്താക്കണമെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നു; അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സഹായം നൽകണമെന്നും നിർദ്ദേശിച്ചു; ഇന്റേണൽ കമ്മിറ്റിയെന്ന പത്മപ്രിയയുടെ ആവശ്യത്തിനും സർക്കാർ പിന്തുണയെന്ന് എകെ ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് മന്ത്രി എ കെ ബാലൻ. ദിലീപിനെ പുറത്താക്കണം, പരാതികൾ പരിഹരിക്കാൻ ഇന്റേണൽ കമ്മിറ്റി രൂപവത്കരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാൻ സാമ്പത്തിക നിയമ സഹായം നൽകണം തുടങ്ങിയ കാര്യങ്ങൾ മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എ.കെ.ബാലൻ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയിൽ വാദിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. നടി പത്മപ്രിയ ഹൈക്കോടതിയിൽ നൽകിയ കേസിന് പൂർണ പിന്തുണ നൽകും. മോഹൻലാലിന്റെ സമീപനത്തെ നല്ല രീതിയിൽ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമ്മയുമായി സമവായത്തിലെത്തിക്കുന്നതിന് ലാലുമായി ചർച്ച നടത്തി. നടികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്റേണൽ കമ്മിറ്റി രൂപവത്കരിക്കുന്നതിനും ദിലീപിനെ ഒഴിവാക്കുന്നതിനും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചെയ്തിട്ടുണ്ട്. ലാലിന്റെ സമീപനം നല്ല ഉദ്ദേശ്യത്തോടെ കാണണം. ഇരയുടെ കേസ് കൈകാര്യം ചെയ്യാൻ സാമ്പത്തികം തടസ്സമാവില്ല. പത്മപ്രിയ ഹൈക്കോടതിയിൽ നൽകിയ കേസിന് പൂർണ പിന്തുണ നൽകും. ഇരയേയും അമ്മയേയും വേർതിരിച്ച് കാണില്ല. തർക്കം സിനിമാ മേഖലയെ ബാധിക്കരുത്. പ്രശ്‌നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിക്കണം. പരസ്പരം സഹകരിച്ച് പോവണം-എ കെ ബാലൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP