Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ പൊലീസ് വെടിവെപ്പും മരണങ്ങളുമാണ് ബിജെപി ആഗ്രഹിച്ചത്; വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സർക്കാറിനെതിരെ പ്രവർത്തിക്കാനുള്ള നീക്കം എല്ലാവരും തിരിച്ചറിഞ്ഞു; വിശ്വാസികളെ വ്രണപ്പെടുത്തുന്ന സമീപനം സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി എ.ക.ബാലൻ

ശബരിമലയിൽ പൊലീസ് വെടിവെപ്പും മരണങ്ങളുമാണ് ബിജെപി ആഗ്രഹിച്ചത്; വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സർക്കാറിനെതിരെ പ്രവർത്തിക്കാനുള്ള നീക്കം എല്ലാവരും തിരിച്ചറിഞ്ഞു; വിശ്വാസികളെ വ്രണപ്പെടുത്തുന്ന സമീപനം സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി എ.ക.ബാലൻ

ടി.പി.ഹബീബ്

കോഴിക്കോട്: ശബരിമല വിഷയത്തിൽ വിശ്വാസികളെ വ്രണപ്പെടുത്തുന്ന സമീപനം സർക്കാർ സ്വീകരിക്കുകയില്ലെന്നും സമവായ വേണമമെന്നുള്ള നിലപാട് സർക്കാർ സ്വാഗതം ചെയ്യുമെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. നാദാപുരം ചാലപ്പുറത്തെ വീട്ടിൽ മാധ്യമ പ്രവർത്തകോരോട് സംസാരിക്കകയായിരുന്നു മന്ത്രി.

സിപിഎമ്മിന്റെ അടിത്തറ ഹിന്ദു വിശ്വാസികളുടെ വോട്ടാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അത് സിപിഎമ്മിനെതിരെ ഉപയോഗിക്കാനുള്ള ശ്രമമാണ് കോൺഗ്രസും ബിജെപി.യും നടത്തുന്നത്. ആദ്യം അനുകൂലിക്കുകയും പിന്നീട് എതിർക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ പാർട്ടികളെ പോലെ ഓന്തിന്റെ സമീപനം സ്വീകരിക്കാൻ സർക്കാറിന് സാധിക്കില്ല. ഇതിന് വേണ്ടി ഗീബൽസിനെ പോലും വെല്ലുന്ന നുണ പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്. ശബരിമലയിൽ ഈശ്വര വിശ്വാസികളും നിരീശ്വരരും തമ്മിലാണ് വിഷയമെന്നുള്ള തരത്തിലാണ് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചരണമെന്നും മന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇതിന് നേരെ എതിരായാണ് കേരളത്തിലെ ബിജെപി.പ്രവർത്തിക്കുന്നത്. നേരത്തെ വർക്കലയിൽ ആന്റണി സർക്കാർ ചെയ്തത് പോലെയുള്ള പൊലീസ് നടപടിയാണ് ബിജെപി.താൽപര്യപ്പെടുന്നത്. എന്നാൽ കേരള പൊലീസ് ലോകത്തിന് മാതൃകയായിട്ടാണ് ശബരിമലയിൽ പ്രവർത്തിച്ചത്. അവിടെ പൊലീസ് വെടിവെപ്പും മരണങ്ങളുമാണ് ബിജെപി.ആഗ്രഹിച്ചത്. എന്നാൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സർക്കാറിനെതിരെ പ്രവർത്തിക്കാമെന്ന ചിന്ത ജനങ്ങൾ തന്നെ തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു.

ആചാരങ്ങളും വിശ്വസങ്ങളും ഭരണഘടനക്ക് വിധേയമായിരിക്കണം. ഭരണഘടനയുടെ മൗലിക അവകാശവുമായി ബന്ധപ്പെട്ടുള്ള കേസുകളിലെ വിധി നടപ്പിലാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. നിരവധി പേർ കക്ഷി ചേർന്ന 12 വർഷമായി സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നത്. ഇത് നടപ്പിലാകാതിരിക്കാൻ സർക്കാറിന് കഴിയില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് റിവ്യൂ, ഓഡിനൻസ് എന്നിവ നിലനിൽക്കുകയില്ലെന്നും മന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP