Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഔദ്യോഗിക പരിപാടികൾ റദ്ദാക്കി മാളത്തിലൊളിച്ച നേതാവ് വീണ്ടും സജീവമായെങ്കിലും പിടിച്ചുനിൽക്കാൻ സകലഅടവും പയറ്റേണ്ടി വരും; പി.കെ.ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് എ.കെ.ബാലൻ; ഏതുതരത്തിലുള്ള നടപടിയെന്ന കാര്യത്തിൽ അന്വേഷണ കമ്മീഷനിൽ ആലോചന മുറുകുന്നു; അന്വേഷണം നടത്തുന്ന ബാലനും അന്വേഷണം നേരിടുന്ന ശശിയും തച്ചമ്പാറയിൽ വേദി പങ്കിടുന്നതിൽ പാർട്ടിക്കുള്ളിൽ മുറുമുറുപ്പും ഏറുന്നു

ഔദ്യോഗിക പരിപാടികൾ റദ്ദാക്കി മാളത്തിലൊളിച്ച നേതാവ് വീണ്ടും സജീവമായെങ്കിലും പിടിച്ചുനിൽക്കാൻ സകലഅടവും പയറ്റേണ്ടി വരും; പി.കെ.ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് എ.കെ.ബാലൻ; ഏതുതരത്തിലുള്ള നടപടിയെന്ന കാര്യത്തിൽ അന്വേഷണ കമ്മീഷനിൽ ആലോചന മുറുകുന്നു; അന്വേഷണം നടത്തുന്ന ബാലനും അന്വേഷണം നേരിടുന്ന ശശിയും തച്ചമ്പാറയിൽ വേദി പങ്കിടുന്നതിൽ പാർട്ടിക്കുള്ളിൽ മുറുമുറുപ്പും ഏറുന്നു

ടി.പി.ഹബീബ്

കോഴിക്കോട്: യുവതിയുടെ പരാതിയിൽ പി.കെ.ശശി എംഎ‍ൽഎ.ക്കെതിരെ നടപടിയുണ്ടാകും. മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്യേഷണ കമ്മീഷൻ റിപ്പോർട്ട് അവസാന ഘട്ടത്തിലാണ്. എന്നാൽ ഏതു തരത്തിലുള്ള നടപടി എന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

അന്വേഷണ കമ്മീഷൻ അംഗം മന്ത്രി എ.കെ.ബാലനും പി.കെ.ശശി എംഎ‍ൽഎ.യും പാലക്കാട് പാർട്ടി വേദിയിൽ ഒന്നിച്ച് വരുന്നതിനിടയിലാണ് അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് വിവാദം ഉയർന്നത്. മന്ത്രി എ.കെ.ബാലൻ നാദാപുരം ചാലപ്പുറം വസതിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ഇക്കാര്യം ആവർത്തിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ മന്ത്രി ഇക്കാര്യത്തിൽ ഒന്നും വിട്ട് പറഞ്ഞില്ല. മാധ്യമങ്ങൾ താൻ പറയുന്ന കാര്യങ്ങൾ മാത്രമേ എഴുതാവൂ എന്നാണ് ആദ്യം പറഞ്ഞത്.

ശശിയെ കുറിച്ചുള്ള ചോദ്യങ്ങൾ വിടാതെ നിന്നപ്പോൾ സോളാർ കേസിൽ കേസെടുക്കാൻ വെകിയത് മൂലം കേസിൽ നിന്നും ആരെയെങ്കിലും ഒഴിവാക്കിയോ എന്ന മറു ചോദ്യമാണ് ഉയർത്തിയത്. പി.കെ.ശശിക്കൊപ്പം താൻ പങ്കെടുക്കുന്ന പരിപാടി സിപിഐ.യിൽ നിന്നും രാജി വെച്ച പ്രവർത്തകർക്ക് നൽകുന്ന സ്വീകരണമാണെന്നും ആരെക്കെയാണ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് അറിയില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

ശശിക്കെതിരെയുള്ള നടപടി ഉറപ്പാണെങ്കിലും അത് എപ്പോൾ എന്ന് മാത്രമാണ് അറിയാനുള്ളൂവെന്നാണ് പാർട്ടിയിലെ ഉന്നത ഘടകങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എംഎ‍ൽഎ.സ്ഥാനം രാജിവെക്കേണ്ടെന്ന അഭിപ്രായത്തിലാണ് ശശിയെ അനുകൂലിക്കുന്ന പ്രവർത്തകരുള്ളത്.

വെള്ളിയാഴ്ച പാലക്കാട് തച്ചമ്പാറയിലെ പാർട്ടി പരിപാടിയിൽ പി.കെ.ശശിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ അതൃപ്തിയിലാണ്.ഈ മാസം 26 ന് വൈകിട്ട് 4 ന് തച്ചമ്പാറയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഒരുക്കുന്ന പ്രകടനവും പൊതുയോഗവുമാണ് പാർട്ടിക്കുള്ളിലെ ചർച്ച. സിപിഐയിൽ നിന്നു രാജിവച്ച് സിപിഎമ്മിൽ എത്തുന്നവർക്ക് പാർട്ടി നൽകുന്ന സ്വീകരണ ചടങ്ങിൽ മന്ത്രി എകെ ബാലനും പികെ ശശി എംഎൽഎയും വേദി പങ്കിടും. എ.കെ. ബാലനാണ് ഉദ്ഘാടകൻ. യോഗത്തിൽ പികെ ശശി പങ്കെടുക്കുമെന്ന് നോട്ടീസിലുണ്ട്. ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിൽ ആരോപണവിധേയനായി പാർട്ടിയുടെ അന്വേഷണം നേരിടുകയാണ് പികെ ശശി. അന്വേഷണം നടത്തുന്നയാളും അന്വേഷണം നേരിടുന്നയാളും ഒരേ വേദിയിൽ എത്തുന്നതാണ് ചില പാർട്ടി പ്രവർത്തകരിൽ അതൃപ്തിക്ക് കാരണമാകുന്നത്.

സെപ്റ്റംബർ അഞ്ചിന് ശേഷം പൊതുപരിപാടികളും പാർട്ടി യോഗങ്ങളും ഒഴിവാക്കി പാർട്ടി നിർദ്ദേശപ്രകാരം മാറി നിന്ന പി.കെ.ശശി എംഎൽഎ കഴിഞ്ഞ ഒരാഴ്ചയായി എല്ലായിടത്തും സജീവമാണ്. കഴിഞ്ഞദിവസം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിലും മലമ്പുഴയിൽ നടന്ന സിഐടിയു ശിൽപശാലയിലും പങ്കെടുത്തിരുന്നു. പി.കെ.ശശിക്കെതിരെ പാർട്ടിയുടെ ഔദ്യോഗിക വിലക്കില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വിശദീകരണം.
പി.കെ.ശശി എംഎൽഎക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടിവന്നാൽ നിയമസഭാംഗമെന്ന നിലയിൽ അദ്ദേഹം തുടരുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്ന പ്രശ്‌നം കൂടിയുണ്ട്. എംഎൽഎ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്നാണ് ശശിയോട് അടുത്ത കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. പാർട്ടി എംഎൽഎ ആയിരിക്കെ ആരും ഇത്തരം പരാതിയിൽപ്പെട്ടിട്ടില്ലെന്നതിനാൽ ഇക്കാര്യത്തിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടിവരുമെന്നതു കൂടി കണ്ടാണ് ആലോചന നടക്കുന്നത്.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ശശിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗമായ യുവതി ലൈംഗികാതിക്രമ സ്വഭാവമുള്ള പരാതിയാണു നൽകിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നതടക്കം വരാം. പക്ഷേ, ശശി അംഗമായ ഏറ്റവും പ്രധാനപ്പെട്ട വേദി സിപിഎമ്മിന്റെ നിയമസഭാകക്ഷി തന്നെയാണ്. പാർട്ടി കമ്മിറ്റികളിൽ നിന്നൊഴിവാക്കപ്പെടുകയും നിയമസഭാകക്ഷിയിൽ തുടരുകയും ചെയ്യുന്നതിനു ന്യായീകരണം അത്രയെളുപ്പമാകില്ല. അത്തരത്തിൽ കുറ്റം ചെയ്തുവെന്ന് അംഗീകരിച്ച ഒരാൾ നിയമസഭയിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നതിലെ ധാർമികത ചോദ്യം ചെയ്യപ്പെടാം.

നേരത്തെ പി.ശശിക്കും ഗോപി കോട്ടമുറിക്കലിനുമെതിരെ ഇത്തരം ആക്ഷേപം ഉയർന്നപ്പോൾ സംസ്ഥാനകമ്മിറ്റി അംഗങ്ങളെന്ന പരിഗണന നൽകാൻ സിപിഎം തയാറായില്ല. ഇരുവരും ജനപ്രതിനിധികളല്ലാതിരുന്നതിനാൽ സംഘടനാ നടപടിയിലൂടെ ന്യായീകരിക്കാനും പാർട്ടിക്കു സാധിച്ചു. എന്നാൽ, പി.കെ.ശശിയുടെ കാര്യത്തിൽ എ്ന്തായിരിക്കും തീരുമാനമെന്നാണ് കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP