Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ ഡോളറും സൗദി റിയാലും കൈമാറാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിപ്പ്; ബംഗ്ലാദേശി സംഘം കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിൽ

അമേരിക്കൻ ഡോളറും സൗദി റിയാലും കൈമാറാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിപ്പ്; ബംഗ്ലാദേശി സംഘം കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: അമേരിക്കൻ ഡോളറും സൗദി റിയാലുമുൾപ്പെടെ നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘത്തെ കണ്ണൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ നാലംഗ സംഘത്തിൽ ഒരു സ്ത്രീ കൂടിയുണ്ടെന്നാണ് അറിയുന്നത്. ആയിക്കരയിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് ഇവർ പൊലീസ് പിടിയിലായത്. ബംഗ്ലാദേശിൽ നിന്നും അതിർത്തി കടന്ന് ബംഗാളിലെത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗ്ഗം കണ്ണൂരിലെത്തിയെന്നുമാണ് വിവരം. കഴിഞ്ഞ മൂന്ന് മാസമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ച് ഈ സംഘം ആയിക്കരയിൽ താമസിച്ചു വരികയാണ്.

അമേരിക്കൻ ഡോളറും സൗദി റിയാലുമുൾപ്പെടെയുള്ള വിദേശ കറൻസികളുടെ ശേഖരം തങ്ങളുടെ കൈവശമുണ്ടെന്നും ഇന്ത്യൻ രൂപക്ക് അത് കൈമാറാമെന്നും വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇടപാടുകാരുടെ വിശ്വാസം ആർജിച്ച ശേഷം ഇന്ത്യൻ രൂപ തട്ടിയെടുക്കലാണ് ഇവരുടെ പതിവ്. നിയമവിരുദ്ധമായ ഈ ഇടപാടിൽ വഞ്ചിതരാകുന്നവർ പരാതി നൽകാൻ തയ്യാറാകാറില്ല. അത് മുതലെടുത്താണ് ഇവർ തട്ടിപ്പിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നത്. കണ്ണൂരിലും തളിപ്പറമ്പിലുമുള്ള ചിലർ ഇവരുടെ തട്ടിപ്പിനിരയായതായി വിവരമുണ്ട്. ഇത്തരത്തിൽ വൻ ഇന്ത്യൻ കറൻസി സംഘം കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന.

കണ്ണൂർ സിറ്റി സിഐ. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരെ സംബന്ധിച്ചിട്ടുള്ള കൂടുതൽ വിവരങ്ങളോ പേരുകളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ബംഗ്ലാദേശിലെ ഏത് സ്ഥലത്തു നിന്നുള്ളവരാണ് ഈ തട്ടിപ്പുകാരെന്ന വിവരവും പൊലീസ് രഹസ്യമാക്കി വച്ചിരിക്കയാണ്. ഇവരുടെ കണ്ണികൾ കേരളത്തിൽ മറ്റിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP