Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പന് മുന്നിൽ കരഞ്ഞതിന് പകരം ഐജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് മുന്നിൽ; ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹന ഫാത്തിമയെന്നും ശോഭ സുരേന്ദ്രൻ

അയ്യപ്പന് മുന്നിൽ കരഞ്ഞതിന് പകരം ഐജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് മുന്നിൽ; ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹന ഫാത്തിമയെന്നും ശോഭ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയ്യപ്പന് മുന്നിൽ കരഞ്ഞതിന് പകരം ഐ.ജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് മുന്നിലായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശ്രീജിത്തിന്റെ കൂടെ ശബരിമലയിലെത്തിയ രഹനാ ഫാത്തിമ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്നും അവർ ആരോപിച്ചു. രാവിലെ അയ്യപ്പ ദർശനത്തിനെത്തിയ ഐ.ജി.ശ്രീജിത്ത് നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതേ കുറിച്ചാണ് തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്.

ഐ.ജി.ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹനാ ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹന സന്നിധാനത്തേക്ക് വന്നത്. അവിടെ കവിതാ കോശിയെന്ന സ്ത്രീയുമുണ്ടായിരുന്നു. അവിശ്വാസികൾക്ക് സംരക്ഷണം കൊടുക്കാൻ പൊലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP