Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേടിഎം തലവന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തി 20 കോടി വേണമെന്ന് ബ്ലാക്ക്‌മെയിൽ ചെയ്തത് 10 വർഷം കൂടെ നിന്ന വനിതാ സെക്രട്ടറി ! സോണിയാ ധവാൻ തട്ടിപ്പ് ആസൂത്രണം ചെയ്തത് ഭർത്താവ് രൂപക്കിനും സഹപ്രവർത്തകനുമൊപ്പം; സെക്രട്ടറി എന്ന നിലയിൽ ബോസിന്റെ ലാപ്‌ടോപ്പും ഫോണുമടക്കം ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സോണിയ

പേടിഎം തലവന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തി 20 കോടി വേണമെന്ന് ബ്ലാക്ക്‌മെയിൽ ചെയ്തത് 10 വർഷം കൂടെ നിന്ന വനിതാ സെക്രട്ടറി ! സോണിയാ ധവാൻ തട്ടിപ്പ് ആസൂത്രണം ചെയ്തത് ഭർത്താവ് രൂപക്കിനും സഹപ്രവർത്തകനുമൊപ്പം; സെക്രട്ടറി എന്ന നിലയിൽ ബോസിന്റെ ലാപ്‌ടോപ്പും ഫോണുമടക്കം ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സോണിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വകാര്യ വിവരങ്ങൾ ചോരുന്നുവെന്ന വാർത്തകൾ കെട്ടടങ്ങി നാളുകൾ പിന്നിട്ട ശേഷം ഞെട്ടിക്കുന്ന വിവര ചോർച്ചയെ കുറിച്ചുള്ള വാർത്തയാണ് പുറത്ത് വരുന്നത്. അതും ഓൺലൈൻ ഭീമനായ പേടിഎമ്മിന്റെ തലവന്റെ സ്വകാര്യ വിവരങ്ങൾ !. പത്തു വർഷമായി ഒപ്പമുണ്ടായിരുന്ന വനിതാ സെക്രട്ടറിയാണ് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയിൽ നിന്നും 20 കോടി ബ്ലാക്ക്‌മെയിൽ ചെയ്ത് തട്ടാൻ ശ്രമിച്ചത്. സംഭവത്തിൽ സെക്രട്ടറി സോണിയ ധവാനെ പൊലീസ് പിടികൂടിയതോടെയാണ് സംഭവങ്ങൾ പുറത്ത് വന്നത്. സഹപ്രവർത്തകൻ ദേവേന്ദർ കുമാറിനോടും ഭർത്താവ് രൂപക് ജെയിനോടും ഒപ്പമായിരുന്നു ഇവർ തട്ടിപ്പ് ആസൂത്രണം ചെയ്തത്. നോയ്ഡയിലെ കമ്പനി ഓഫീസിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബോസിൽ നിന്നും ചോർത്തിയ ഡേറ്റകളും സ്വകാര്യ വിവരങ്ങളും ഉപയോഗിച്ചായിരുന്നു ബ്ളാക്ക് മെയിലിന് ശ്രമിച്ചതെന്ന് സോണിയാ ധവാൻ പൊലീസിനോട് പറഞ്ഞു. അതേസമയം എന്തു ഡേറ്റകളാണ് ഇവർ ഉപയോഗപ്പെടുത്തിയതെന്ന വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. പേടിഎം വൻ വിജയമായി വളർച്ച പ്രാപിച്ച പത്തു വർഷമായി ഒപ്പം ജോലി ചെയ്യുന്ന സോണിയ ശേഖർ ശർമ്മയ്ക്ക് ഏറ്റവും വിശ്വസ്തയായ ജീവനക്കാരി കൂടിയായിരുന്നു. തട്ടിപ്പിൽ സോണിയയുടെ പങ്കാളിയായ ദേവേന്ദർ കുമാർ ഏഴു വർഷം മുമ്പാണ് കമ്പനിയുടെ ഭാഗമായത്. സെക്രട്ടറി എന്ന നിലയിൽ ശർമ്മയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഓഫീസ് കമ്പ്യൂട്ടർ എന്നിവ കൈകാര്യം ചെയ്യാൻ സോണിയയ്ക്ക് സാധിച്ചിരുന്നു.

രോഹിത് ചോമൾ എന്ന നാലാമനിലൂടെയാണ് വിവരങ്ങൾ ഇവർ കൈമാറിയിരുന്നത്. ചോമൾ കമ്പനിയുടെ സീനിയർ വൈസ്പ്രസിഡന്റായ ശർമ്മയുടെ സഹോദരൻ അജയ് ശേഖർ ശർമ്മയെ വിളിച്ച് കമ്പനി നഷ്ടത്തിലാക്കുമെന്നും കമ്പനിയുടെ സൽപ്പേര് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. സെപ്റ്റംബർ 20 ന് നടത്തിയ ആദ്യ കോളിൽ ചോമൾ ആവശ്യപ്പെട്ടത് 10 കോടിയായിരുന്നു. എന്നാൽ ശർമ്മ തന്റെ ഒരു ജീവനക്കാരിയും അവരുടെ സഹായികളും ചേർന്ന് ചില ഡേറ്റകൾ മോഷണം നടത്തി അത് പുറത്തു വിടാതിരിക്കാൻ 20 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്ളാക്ക് മെയിൽ ചെയ്യുന്നതായി പൊലീസിനെ വിളിച്ചു പറയുകയായിരുന്നു.

സംഭവത്തിൽ കൊൽക്കത്ത സ്വദേശിയായ ചോമൾ മുങ്ങിയിരിക്കുകയാണ്. ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ മൂന്ന് പേർക്കുമെതിരേ വഞ്ചന, കളവ്, പണാപഹരണം, ഗൂഢാലോചന തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇതിനൊപ്പം വിവരസാങ്കേതിക നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നോയ്ഡ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത വിവരം കാണിച്ച് കമ്പനി വാർത്താകുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP