Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`മാതാ പിതാക്കളെ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളേയും ദത്തെടുക്കും`; ഭാര്യയും താനും ചേർന്ന് ഇവർക്ക് മികച്ച വിദ്യാഭ്യാസവും ഉറപ്പാക്കും; സാമ്പത്തിക സഹായം ലഭിക്കാത്ത കുടുംബങ്ങൾക്ക് രണ്ട് ദിവസത്തിനകം പരിഹാരം; അമൃത്സർ ട്രെയിൻ അപകടത്തിൽ അനാഥരായ കുട്ടികൾക്ക് കാരുണ്യത്തിന്റെ കൈനീട്ടി പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു

`മാതാ പിതാക്കളെ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളേയും ദത്തെടുക്കും`; ഭാര്യയും താനും ചേർന്ന് ഇവർക്ക് മികച്ച വിദ്യാഭ്യാസവും ഉറപ്പാക്കും; സാമ്പത്തിക സഹായം ലഭിക്കാത്ത കുടുംബങ്ങൾക്ക് രണ്ട് ദിവസത്തിനകം പരിഹാരം; അമൃത്സർ ട്രെയിൻ അപകടത്തിൽ അനാഥരായ കുട്ടികൾക്ക് കാരുണ്യത്തിന്റെ കൈനീട്ടി പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു

മറുനാടൻ മലയാളി ഡസ്‌ക്‌

ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസർ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ അനാഥരായ കുട്ടികളെ താനും ഭാര്യയും ചേർന്ന് ഏറ്റെടുക്കുമെന്നും അവർക്ക് മികച്ച വിദ്യാഭ്യാസവും തുടർന്നുള്ള എല്ലാ ചെലവുകളും വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിൽ ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, 5 ലക്ഷം രൂപ വീതം ഇരുപത്തിയൊന്നു കുടുംബങ്ങൾക്ക് 1.05 കോടി രൂപ പഞ്ചാബ് സർക്കാർ ആദ്യ ഘട്ട സഹായമായി നൽകിയിരുന്നു. സാമ്പത്തിക സഹായം ലഭിക്കാത്ത കുടുംബങ്ങൾക്ക് അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ബ്രഹ്മ മഹീന്ദ്ര പറഞ്ഞു. ?സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പുനരധിവാസ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിന് അമൃത്സറിൽ ക്യാമ്പ് ചെയ്യുകയാണെന്നും ബ്രഹ്മ മഹീന്ദ്ര വ്യക്തമാക്കി.

അമൃത്സറിന് സമീപം ചൗര ബസാറിലാണ് അപകടം നടന്നത്. വിജയദശമി നാളിലെ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ പ്രതിമ കത്തിക്കുന്നത് കാണാൻ ആൾകൂട്ടം റെയിൽവേ ട്രാക്കിൽ തടിച്ച് കൂടി നിൽക്കുകയായിരുന്നു.പടക്കങ്ങൾ പൊട്ടിക്കുന്ന ശബ്ദത്താൽ അന്തരീക്ഷം ശബ്ദഘോഷിതമായിരുന്നതിനാൽ ട്രെയിൻ വന്ന ശബ്ദം ആളുകൾ കേട്ടിരുന്നില്ല. മരണ സംഖ്യ നൂറിന് മുകളിലേത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ജോധ പാഥക് മേഖലയിലാണ് അപകടം സംഭവിച്ചത്. പ്രതിമയ്ക്ക് തീ വെച്ചതിന് പിന്നാലെ പടക്കം പൊട്ടിയപ്പോള് അതിൽ നിന്നും അപകടം സംഭവിക്കാതിരിക്കാൻ ആളുകൾ പെട്ടന്ന് ഓടി കൂടിയത് ട്രെയിൻ പാളത്തിലേക്ക് ആയിരുന്നു. ഈ ട്രെയിനിലെ ലോക്കോ പൈലറ്റ് തനിക്കെതിരെ വിവിധ കോണുകളിൽ നിന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP