Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഫേസ്‌ബുക്ക് ഫ്രീക്കൻ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി; വീണ്ടും അറസ്റ്റിലാകുന്നത് പീഡന കേസിൽ റിമാന്റിലിരിക്കെ; കൂടുതൽ പെൺകുട്ടികൾ ഫയാസിനെതിരെ പരാതിയുമായി രംഗത്ത് ; രൂപ മാറ്റം വരുത്തിയ 500 ഫോട്ടോകളുടെ ഉടമ

ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഫേസ്‌ബുക്ക് ഫ്രീക്കൻ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി; വീണ്ടും അറസ്റ്റിലാകുന്നത് പീഡന കേസിൽ റിമാന്റിലിരിക്കെ; കൂടുതൽ പെൺകുട്ടികൾ ഫയാസിനെതിരെ പരാതിയുമായി രംഗത്ത് ; രൂപ മാറ്റം വരുത്തിയ 500 ഫോട്ടോകളുടെ ഉടമ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ കൊച്ചിയിൽ അറസ്റ്റിലായ ഇരുപതുകാരനായ ഫെയ്‌സുബുക്ക് ഫ്രീക്കൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് പൊലീസ്. ചേവായൂരിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയായ ഫയാസ് മുബിനെ എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാന്റിലിരിക്കെയാണ് മറ്റൊരു കേസിൽ കൂടി അറസ്റ്റ് ഉണ്ടാകുന്നത്.

ആഡംബര ഹോട്ടലിലെ ഡിജെ എന്ന് പരിചയപ്പെടുത്തി പെൺകുട്ടികളെ ചൂഷണത്തിനിരയാക്കിയ ഫയാസ് മുബീൻ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഫയാസ് അറസ്റ്റിലായതോടെയായിരുന്നു ഇത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫയാസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ വിവരവും പുറത്തായത്.

ഏതാനും മാസങ്ങൾക്ക് മുൻപ് പ്രതി ഇടപ്പള്ളിയിലെ റെയിൽവെ യാർഡിന് സമീപത്തുള്ള ഷോറൂമിൽ നിന്ന് ബൈക്ക് മോഷ്ടിക്കുകയായിരുന്നു. പിന്നീട് വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ച് കോഴിക്കോട് ബൈക്ക് ഉപയോഗിച്ചു. ഈ ബൈക്കിലാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് കൊച്ചി ഇളമക്കര പൊലീസ് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഫേസ്‌ബുക്ക് വഴിയാണ് ഇയാൾ നിരന്തരം പെൺകുട്ടികളെ വീഴ്‌ത്തിയിരുന്നത്. ഫേസ്‌ബുക്ക് ഫ്രീക്കന്മാർക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു പ്രതിക്ക്. അതിനായി സ്വന്തം ഫോട്ടോയിൽ വലിയ രൂപാന്തരം നടത്തിയാണ് ഇയാൾ എഫ് ബിയിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഇത്തരത്തിൽ 500ഓളം ഫോട്ടോകൾ പ്രതിയുടെ കൈയിൽ ഉണ്ടെന്ന് വിവരം. വിലകൂടിയ ആഡംബര ബൈക്കുൾപ്പെടെയുള്ള വാഹനങ്ങൾ സ്വന്തമായുണ്ടെന്നായിരുന്നു ഫയാസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

പലരെയും വാഹനത്തിൽ കൂടെക്കൂട്ടാമെന്നും വാക്ക് നൽകിയിരുന്നു. പുതിയ ബൈക്ക് വാങ്ങാൻ പലരീതിയിലും പണം കണ്ടെത്താൻ ശ്രമിച്ചു. പരാജയപ്പെട്ടതോടെയാണ് സുഹൃത്തിനെയും കൂട്ടി കവർച്ചക്ക് തീരുമാനിച്ചത്. തുടർച്ചയായി മൂന്ന് ദിവസം ഇടപ്പള്ളിയിലെ യാർഡിലെത്തി കാര്യങ്ങൾ നേരിട്ട് മനസിലാക്കി. സുരക്ഷാ ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതിനൊപ്പം ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന ദിശയും മനസിലാക്കി. രാത്രിയിൽ പിൻഭാഗത്ത് കൂടിയെത്തി ബൈക്ക് കവരുകയായിരുന്നു. സുഹൃത്തിന് പതിനായിരം രൂപയും നൽകി.

അറസ്റ്റിന് പിന്നാലെ കൂടുതൽ പെൺകുട്ടികൾ ഫയാസിനെതിരെ പരാതിയുമായി രംഗത്തെത്തി. പെൺകുട്ടികളിൽ നിന്ന് വാങ്ങുന്ന പണം ആഡംബരജീവിതം നയിക്കാനായിരുന്നു ഇരുപതുകാരൻ വിനിയോഗിച്ചത് ഡിജെ ആണെന്ന് കബളിപ്പിച്ചാണ് പ്രതി 17 കാരിയായ പെൺകുട്ടിയുമായി അടുത്തത്. സമാനമായ രീതിയിൽ ഫേസ്‌ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ഒട്ടേറെ പെൺകുട്ടികളുമായി അടുപ്പം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ മറ്റേതെങ്കിലും കേസിൽ പ്രതിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. കേസിൽ പ്രായപൂർത്തിയാകാത്ത മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

യാർഡ് ഉടമ എളമക്കര പൊലീസിൽ നൽകിയ പരാതിയിലാണ് ഇപ്പോള് അറസ്റ്റുണ്ടായത്. റിമാന്റിലായിരുന്ന പ്രതിയെ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇടപ്പള്ളിയിൽ എത്തിച്ച് തെളിവെടുത്തു. ചോദ്യം ചെയ്യലിൽ മോഷണത്തിന് ഒരാളുടെ കൂടി പിന്തുണയുണ്ടെന്ന് ഫയാസ് സമ്മതിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP