Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി അധ്യക്ഷന് ക്ഷേത്രദർശനം നടത്താനായി ചീഫ് ജസ്റ്റിസിനെ കാത്തു നിർത്തിയത് അര മണിക്കൂർ ! ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് സുരക്ഷാ വീഴ്‌ച്ച വരുത്തിയ അസം സർക്കാരിനെതിരെ വിമർശനം ഉയർന്നപ്പോൾ തടിയൂരാൻ ബലിയാടാക്കിയത് ഉദ്യോഗസ്ഥരെ; ഷായ്‌ക്കൊപ്പം മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും ജസ്റ്റിസിന് മാത്രം സുരക്ഷ വൈകിപ്പോയെന്ന് ഉദ്യോഗസ്ഥരുടെ 'ന്യായീകരണം'

ബിജെപി അധ്യക്ഷന് ക്ഷേത്രദർശനം നടത്താനായി ചീഫ് ജസ്റ്റിസിനെ കാത്തു നിർത്തിയത് അര മണിക്കൂർ ! ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് സുരക്ഷാ വീഴ്‌ച്ച വരുത്തിയ അസം സർക്കാരിനെതിരെ വിമർശനം ഉയർന്നപ്പോൾ തടിയൂരാൻ ബലിയാടാക്കിയത് ഉദ്യോഗസ്ഥരെ; ഷായ്‌ക്കൊപ്പം മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും ജസ്റ്റിസിന് മാത്രം സുരക്ഷ വൈകിപ്പോയെന്ന് ഉദ്യോഗസ്ഥരുടെ 'ന്യായീകരണം'

മറുനാടൻ ഡെസ്‌ക്‌

അസം: ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ക്ഷേത്രദർശനം നടത്തുന്നതിനായി ചീഫ് ജസ്റ്റിസിന് കാത്തിരിക്കേണ്ടി വന്നത് അര മണിക്കൂർ !. ഒടുവിൽ സംഗതി വിവാദത്തിലേക്ക് നീങ്ങിയപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് അസം സർക്കാർ. അസമിലെ കാമാഖ്യ ക്ഷേത്രത്തിലാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ദർശനത്തിനായി എത്തിയത്. ഇതേ സമയം ക്ഷേത്രത്തിലെത്തിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്ക് അര മണിക്കൂറാണ് കാത്തു നിൽക്കേണ്ടി വന്നത്. ഈ സമയം ജസ്റ്റിസിന് സുരക്ഷ ഒരുക്കുന്നതിലും സർക്കാരിന് വീഴ്‌ച്ച സംഭവിച്ചു.

ചീഫ് ജസ്റ്റിസിന് സുരക്ഷ നൽകുന്നതിനേക്കാൾ പ്രധാനം ബിജെപി ദേശീയ അധ്യക്ഷന് സുരക്ഷ നൽകുന്നതാണെന്ന് സർക്കാർ കരുതിയതെന്ന് വിമർശനം ഉയർന്നിരുന്നു. ഈ അവസരത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തടിയൂരാനാണ് സർക്കാർ ശ്രമിച്ചത്. ചീഫ് ജസ്റ്റിസിന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ വൈകിയതാണ് കാരണമെന്നാണ് ഇപ്പോൾ അസം സർക്കാർ പറയുന്നത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാലും ബിജെപി ദേശീയ അധ്യക്ഷനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.

ദർശനത്തിനെത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് സുരക്ഷ ഒരുക്കാൻ വൈകിച്ചതിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബൻവാർ ലാൽ മീന, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പ്രശാന്താ പ്രതിം കത്കോട്ടിയ എന്നിവരെയാണ് അസം സർക്കാർ സസ്പെന്റഡ് ചെയ്തത്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗായി ദർശനത്തിനായി വന്ന വേളയിൽ തന്നെയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായും എത്തിയത്. അമിത് ഷാ ദർശനം നടത്തുന്നതിനാൽ രഞ്ജൻ ഗോഗായിക്ക് 30 മിനിറ്റ് കാത്തു നിൽക്കേണ്ടി വന്നു.

സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ വീഴ്‌ച്ച ചീഫ് ജസ്റ്റിസിനു ബുദ്ധിമുണ്ടാക്കിയതായി പറയുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വന്നിട്ടുണ്ടെന്ന് ഗവർണർ ജഗദീഷ് മുകിൽ ചൂണ്ടിക്കാണിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ അസം സർക്കാർ സസ്പെന്റഡ് ചെയ്തത്.സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ച ചീഫ് ജസ്റ്റിസിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആഭ്യന്തര സെക്രട്ടറി ദീപക് മുസാംമ്ദർ ഒപ്പുവച്ച ഉത്തരവിൽ പറയുന്നുണ്ട്.ചീഫ് ജസ്റ്റിസിനു നൽകേണ്ട സുരക്ഷയെക്കാൾ പ്രാധാന്യം ബിജെപി ദേശീയ അധ്യക്ഷനു നൽകിയ ബിജെപി സർക്കാർ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിലൂടെ സ്വന്തം മുഖം രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സിപിഐ നേതാവ് ദേബബ്രത സെയ്കിയ ഞായറാഴ്‌ച്ച കുറ്റപ്പെടുത്തി.

എന്നാൽ സുരക്ഷയിൽ വീഴ്ചയുണ്ടാവാൻ കാരണം അന്ന് ക്ഷേത്ര ദർശനത്തിന് നിരവധി പ്രമുഖ വ്യക്തികൾ ദർശനത്തിനെത്തിയതിനാലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദർശനത്തിനെത്തിയ സമയത്ത് തന്നെയാണ് അമിത് ഷായും, അസം മുഖ്യമന്ത്രി സർബാനന്ത സോനോവലും, ധനമന്ത്രി ഹിമാന്ത ബസ്വ ശർമയും ദർശനത്തിനെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP