Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന്റെ ഉരുക്കുകോട്ടയിൽ നെഞ്ചോട് ചേർത്തൊരുവിജയം ഘോഷിക്കാൻ പടയൊരുക്കവുമായി കോൺഗ്രസ്; വടകരയിൽ മുല്ലപ്പള്ളി മാറി നിൽക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷ അസ്ഥാനത്താക്കാൻ തീവ്രശ്രമം; പോരാട്ടത്തിൽ ഒരിഞ്ചുപിന്നോട്ടില്ലെന്ന് സൂചന നൽകി 'സ്വസ്ഥം വടകര' ഉപവാസ സമരം; മണ്ഡലത്തിൽ സിപിഎമ്മിന് ജനസമ്മതിയുള്ള നേതാവ് വന്നാൽ എതിരിടാൻ ആരെന്ന ചോദ്യവും മുറുകുന്നു

സിപിഎമ്മിന്റെ ഉരുക്കുകോട്ടയിൽ നെഞ്ചോട് ചേർത്തൊരുവിജയം ഘോഷിക്കാൻ പടയൊരുക്കവുമായി കോൺഗ്രസ്; വടകരയിൽ മുല്ലപ്പള്ളി മാറി നിൽക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന സിപിഎമ്മിന്റെ പ്രതീക്ഷ അസ്ഥാനത്താക്കാൻ തീവ്രശ്രമം; പോരാട്ടത്തിൽ ഒരിഞ്ചുപിന്നോട്ടില്ലെന്ന് സൂചന നൽകി 'സ്വസ്ഥം വടകര' ഉപവാസ സമരം; മണ്ഡലത്തിൽ സിപിഎമ്മിന് ജനസമ്മതിയുള്ള നേതാവ് വന്നാൽ എതിരിടാൻ ആരെന്ന ചോദ്യവും മുറുകുന്നു

ടി.പി.ഹബീബ്‌

കോഴിക്കോട്: കടത്തനാടിന്റെ പെരുമ എന്നും കേരളത്തോളം ഉയർന്ന് നിൽക്കാറുണ്ട്. രാഷ്ട്രീയ അങ്കവും അതിൽ നിന്നും വ്യത്യസ്തമല്ല. അതുകൊണ്ടാണ് പത്ത് വർഷം മുമ്പ് വടകരിൽ സിപിഎമ്മിനെ തോൽപ്പിച്ചതിനുള്ള ഉപഹാരമായി കോൺഗ്രസ് ദേശീയ തേത്യത്വം മുല്ലപ്പള്ളി രാമചന്ദ്രന്റെ തളികയിൽ വെച്ച് കൊടുത്തതാണ് കേന്ദ്ര മന്ത്രി സ്ഥാനം. ആ സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്.നേത്യത്വം. വടകരയിലെ തിളക്കം മലബാറിന്റെ മുഴുവൻ ഭാഗങ്ങളിലുണ്ടാകുമെന്ന അറിവും തിരിച്ചറിവും ആരെക്കാളും നന്നായി മുല്ലപ്പള്ളിക്കറിയാം. കഴിഞ്ഞ ദിവസം 'സ്വസ്ഥം വടകര' എന്ന പേരിൽ നടന്ന ഉപവാസ സമരം ഇതിന്റെ വ്യക്തമായ സൂചനകളുമായി.വടകര മേഖലയിൽ സിപിഎം, ബിജെപി.അക്രമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ്.ഉപവാസ സമരം നടത്തിയത്.

രാഹുൽ ഗാന്ധിയെ അഖിലേന്ത്യാ പ്രസിഡണ്ടാക്കുന്ന നടപടികളിൽ നിർണ്ണായക പണ്ട് വഹിച്ച നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.അപ്പോഴേ രാഷ്ട്രീയ നിരീക്ഷകർ കുറുപ്പടി എഴുതിയിരുന്നു കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ ആദർശ ധീരനായ മുല്ലപ്പള്ളി തന്നെ വരുമെന്ന്.ചരിത്രം ആവർത്തിച്ചു.മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ കോൺഗ്രസ് പ്രസിഡണ്ടായി.മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി.പ്രസിഡണ്ടായി തിരഞ്ഞെടുത്തതോടെ വടകര സീറ്റിൽ ആരെന്നതിനെ ചൊല്ലി കോൺഗ്രസ് ഉന്നത നേതാക്കളിൽ ചർച്ച സജീവമായിട്ടുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രൻ മൽസര രംഗത്ത് നിന്നും മാറി നിൽക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം.നേത്യത്വം. എന്നാലും വടകരയിൽ രണ്ട് തവണ കളം മാറ്റി ചവിട്ടിയ വോട്ടർമാരുടെ മനസ്സ് അത്ര പെട്ടെന്നൊന്നും വിശ്വസിക്കാൻ കഴിയുകയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം.നേത്യത്വം. അതുകൊണ്ട് തന്നെ ശക്തരിൽ ശക്തരായ നേതാവിനെ തന്നെ പുറത്തിറക്കണമെന്ന ചിന്ത സിപിഎമ്മിൽ സജീവമാണ്.

വടകരയിൽ നടന്ന യു.ഡി.എഫ്.ഉപവാസം പ്രതീക്ഷിച്ചതിനേക്കാൾ വൻ വിജയമായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി.പ്രസിഡണ്ടായി അധികാരമേറ്റെടുത്തിന് പിന്നാലെ രാജകീയ സ്വീകരണ പരിപാടി ഒരുക്കാനായിരുന്നു കോൺഗ്രസ് നേതാക്കളുടെ ചിന്ത.എന്നാൽ സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിൽ ഒരിഞ്ച് പിറകോട്ടില്ലെന്ന പ്രഖ്യാപനത്തോടെ മുല്ലപ്പള്ളി നടത്തിയ ഉപവാസം നേതാക്കൾക്കും പ്രവർത്തകരെയും വർധിച്ച തോതിലുള്ള ആത്മവിശ്വാസമാണ് നൽകിയത്.സിപിഎമ്മിനെതിരെ ഉപവാസ സമരത്തിൽ ശക്തമായ സംസാരിച്ച മുല്ലപ്പള്ളി,രമേശ് ചെന്നിത്തല,ബെന്നി ബെഹനാൻ,ശശി തൂർ അടക്കമുള്ള നേതാക്കൾ ബിജെപി.യും ശക്തമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.

കേന്ദ്ര ഭരണത്തിൽ ബിജെപി.യും കേരളത്തിൽ സിപിഎമ്മും ജനങ്ങളെ എല്ലാ അർത്ഥതിലും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് നേതാക്കൾ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി വർധിച്ച് ജനങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത സർക്കാറുകൾ മനുഷ്യന്റെ ജീവനും സ്വത്തിനും വില കൽപ്പിക്കുന്നില്ലെന്നും വർത്തമാന കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി നേതാക്കൾ പറഞ്ഞു.നേതാക്കളുടെ പ്രസംഗത്തിൽ നിർത്താതെയുള്ള കൈയടിയും ആവേശവും നേതാക്കൾക്കും ഏറെ താൽപര്യം ജനിപ്പിച്ചിരുന്നു.

സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ വടകരയിൽ അഡ്വ:പി.സതീദേവിയെ ഒന്നര ലക്ഷത്തോളം വോട്ടിന് അട്ടിമറിച്ചാണ് പത്ത് വർഷം മുമ്പ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വെന്നി കൊടി പാറിച്ചത്. സിപിഎം. ഞെട്ടിയ വിജയമായിരുന്നു മുല്ലപ്പള്ളിയുടെത്. കോൺഗ്രസ് പ്രവർത്തകരാകട്ടെ മുല്ലപ്പള്ളിയെ ഒരിക്കൽ കൂടി നെഞ്ചോട് ചേർത്ത വിജയം. രണ്ടാമത്തെ തവണ നേരിയ വോട്ടിനാണ് മുല്ലപ്പള്ളി ജയിച്ചതെങ്കിലും കടുത്ത നിലപാട് രാഷ്ട്രീയത്തിലെ വിജയമായിട്ടായിരുന്നു എതിരാളികൾ തന്നെ അതിനെ കണ്ടത്. ടി.പി.വധത്തിൽ സിപിഎമ്മിനെ ഏറ്റവും കൂടുതൽ കടന്നാക്രമിച്ച നേതാവ് കൂടിയായിരുന്നു അദേഹം. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ കോട്ടയിലെ വിജയം ഏറെ മധുരതരമായിരുന്നു യു.ഡി.എഫിന്.

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി.പ്രസിഡണ്ടായതിൽ ഖിന്നരായ നിരവധി യു.ഡി.എഫ്.പ്രവർത്തകരുമുണ്ട്.അദേഹമില്ലെങ്കിൽ വടകര യു.ഡി.എഫിന് നഷ്ടപ്പെടുമെന്ന ചിന്തയുള്ളവരാണ് ഭൂരിപക്ഷം യു.ഡി.എഫ്.പ്രവർത്തകരും പ്രാദേശിക നേതാക്കളും.മുല്ലപ്പള്ളിക്ക് പകരക്കാരനായി ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ദീഖ്, മുതിർന്ന നേതാവ് അഡ്വക്കേറ്റ് പിഎം സുരേഷ്ബാബു, കെപിസിസി.ജനറൽ സെക്രട്ടറി അഡ്വ:കെ.പ്രവീൺകുമാർ,കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത് തുടങ്ങിയവരുടെ പേരുകൾ അന്തരീക്ഷത്തിലുണ്ട്.പലരും സീറ്റായി ഇപ്പോൾ തന്നെ കാമ്പെയിൻ തുടങ്ങിയിട്ടുണ്ട്. അതേസമയം അപ്പുറത്ത് ജനസമ്മതിയുള്ള ഒരു നേതാവിനെ കിട്ടിയാൽ പണി പാളുമെന്ന ധാരണ യുഡിഎഫിലുമുണ്ട്. അതുകൊണ്ടുതന്നെ മുല്ലപ്പള്ളി നീണ്ടും മൽസരിക്കണമെന്ന ആവശ്യവും ശക്തമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP