Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ നെഞ്ചിൽ ചവിട്ടിയെ പോകൂ എന്ന് ആവർത്തിച്ച് പറഞ്ഞത് നിങ്ങളല്ലേ? പുലി പിടിക്കും അല്ലെങ്കിൽ ആണുങ്ങൾ പിടിക്കും എന്ന് പറഞ്ഞാണോ ശബരിമലയെ രക്ഷിക്കുന്നത്? പെൺകുട്ടികളെ വലിച്ച് കീറണം എന്ന് പറഞ്ഞതിൽ എവിടെയാണ് ഭക്തി; കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ഇത് വെറും രാഷ്ട്രീയ നാടകമാണെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചതാണ്; റിപബ്ലിക്ക് ടിവി ചർച്ചയിൽ രാഹുൽ ഈശ്വറിനേയും ഭക്തി പ്രക്ഷോഭത്തെയും ഇരുത്തി പൊരിച്ച് അർണാബ് ഗോസ്വാമി

എന്റെ നെഞ്ചിൽ ചവിട്ടിയെ പോകൂ എന്ന് ആവർത്തിച്ച് പറഞ്ഞത് നിങ്ങളല്ലേ? പുലി പിടിക്കും അല്ലെങ്കിൽ ആണുങ്ങൾ പിടിക്കും എന്ന് പറഞ്ഞാണോ ശബരിമലയെ രക്ഷിക്കുന്നത്? പെൺകുട്ടികളെ വലിച്ച് കീറണം എന്ന് പറഞ്ഞതിൽ എവിടെയാണ് ഭക്തി; കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ഇത് വെറും രാഷ്ട്രീയ നാടകമാണെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചതാണ്; റിപബ്ലിക്ക് ടിവി ചർച്ചയിൽ രാഹുൽ ഈശ്വറിനേയും ഭക്തി പ്രക്ഷോഭത്തെയും ഇരുത്തി പൊരിച്ച് അർണാബ് ഗോസ്വാമി

മറുനാടൻ മലയാളി ഡെസ്‌ക്

ഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ നിലയ്ക്കലിൽ നടന്ന പ്രക്ഷോഭം കയ്യാങ്കളിയിലേക്ക് എത്തിയതിന് പിന്നാലെ ദേശീയ മാധ്യമമായ റിപബ്ലിക്ക് ടിവിയുടെ വാഹനം അടിച്ച തകർക്കുകയും അവരുടെ സോത്ത് ഇന്ത്യൻ ബ്യൂറോ ചീഫായ പൂജ പ്രസന്നയെ പ്രക്ഷോഭകാരികൾ മർദ്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റിപബ്ലിക്ക് ടിവിയിലെ ചാനൽ ചർച്ചയിൽ ഈ വിഷയത്തിൽ നടന്ന ചർച്ചയിൽ രാഹുൽ ഈശ്വറിനെ ഉത്തരം മുട്ടിച്ച് അവതാരകനും എഡിറ്റർ ഇൻ ചീഫുമായഅർണാബ് ഗോസ്വാമി. തന്റെ പതിവ് ശൈലിയിൽ രാഹുൽ ഈശ്വറിനെ ഇരുത്തിപ്പൊരിക്കുകയായിരുന്നു അർണാബ് ഗോസ്വാമി.

നിലയ്ക്കലിൽ നടന്ന സംഭവങ്ങളിൽ താൻ മാപ്പ് പറയുന്നുവെന്നും അയ്യപ്പഭക്തർ ഗാന്ധിമാർഗം പിന്തുടരുന്നവരാണെന്നും 99 % ആളുകളും സമാാനപ്രേമികളാണെന്നും ബാക്കി ഒരു ശതമാനമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് എന്നുമായിരുന്നു രാഹുലിന്റെ വാദം. എന്നാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഗുണ്ടകളും ക്രിമിനലുകളുമാണ് ഇത്തരം ആക്രമത്തിന് പിന്നിൽ എന്നുമായിരുന്നു അർണാബിന്റെ വാദം. ജോലി ചെയ്യാനായി സ്ഥലത്തെത്തിയ ഒരു വനിതയെ നൂറു കണക്കിന് ആളുകൾ ഒത്തുകൂടി ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണ് ചെയ്തതെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു അർണാബിന്റെ ചോദ്യം.

ഇത്തരം പ്രവർത്തികളിലൂടെ മതത്തേയും വിശ്വാസത്തേയും ബഹുമാനിക്കുകയല്ല മറിച്ച് നാണംകെടുത്തുകയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് അർണാബ് പറയുന്നു. ഇത്തരത്തിൽ ലാത്തി ഉപയോഗിച്ച് ഒരു പെൺകുട്ടിയെ മർദ്ദിച്ചവരെ വിശ്വാസികളെന്ന് വിളിക്കരുതെന്നും ഗുണ്ടകളെന്നാണ് വിളിക്കേണ്ടത് എന്നുമാണ് അർണാബ് പറയുന്നു.നിങ്ങളുടെ കുടുംബത്തിന് നേരൊണ് അക്രമം ഉണ്ടായത് എങ്കിൽ മിണ്ടാതിരിക്കുമോ ഇല്ലല്ലോ. പിന്നെ എന്തിനാണ് റിപ്പോർട്ടർക്ക് തല്ല് കിട്ടിയപ്പോൾ നിങ്ങൾ മിണ്ടാതിരിക്കുന്നത്. കൊട്ടാരക്കരയിൽ നിങ്ങൾ സബ് ജയിലിൽ കിടന്നത് ഏതൊക്കെ വകുപ്പുകൾ ചുമത്തപ്പെട്ടാണ് എന്ന് അറിയാം എന്നും അർണാബ് പറയുന്നു.

ഈ നാട്ടിൽ ചില നിയമങ്ങൾ ഉണ്ട്.അത് അനുസരിക്കാൻ ബാധ്യസ്ഥരാണ് ഈ നാട്ടിൽ ജീവിക്കുന്നവർ എന്ന് നിങ്ങൾക്ക് അറിയാത്തതാണോ. രാജ്യത്തെ പരമോന്നധ കോടതിയടെ വിധി നിങ്ങൾ എങ്ങനെ അനുസരിക്കാതിരിക്കുമെനന്ും ഈ പ്രക്ഷോഭത്തിലൂടെ രാജ്യത്തെ നിയമവ്യവസ്ഥയോട് നിങ്ങൾ കൊഞ്ഞനം കുത്തുകയാണോ എന്നും അർണാബ് ചോദിക്കുന്നു. നിങ്ങളുടെ ഒക്കെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ചെയ്ത് കൂട്ടുന്ന ഓരോ കാര്യങ്ങളും സബരിമലയ്ക്ക് വേണ്ടി എന്ന് പറഞ്ഞ് നിങ്ങൾ മുതലെടുപ്പ് നടത്തുന്നു.കാര്യങ്ങള് പിടിവിട്ട് പോകുന്ന രീതിയിലേക്ക് എത്തിക്കരുത് എന്ന് മുൻപും ഞാൻ പറഞ്ഞിരുന്നു.

ഇപ്പോൾ ജാതിയുടെ പേരിൽ ആരംഭിക്കു്‌നനതോ മതത്തിന്റെ പേരിൽ ആരംഭിക്കുന്നതോ ആയ ഒരു പ്രശ്‌നം പിന്നീട് നമുക്ക് വിചാരിച്ച സ്ഥലത്ത് പിടിച്ച് നിർത്താൻ കഴിയില്ലെന്ന് മുൻപും ഞാൻ പറഞ്ഞതാണ് എന്നും രാഹുലിനെ അർണാബ് ഓർമ്മപ്പെടുത്തുന്നു. ഇത് വലിയ പ്രശ്‌നമാകുമെന്നും ഇത്തരത്തിൽ വയലൻസ് പുറപ്പെടുവിക്കാൻ ശ്രമിക്കുന്നവർക്ക് ഒപ്പം നിങ്ങൾ നിൽക്കരുതെന്നും മുൻപ് ഞാൻ നിങ്ങളോട് പറഞ്ഞതാണ്. എന്നാൽ എന്റെ നെഞ്ചിൽ ചവിട്ടിയെ പോകൂ എന്ന് വീണ്ടും വീണ്ടും പറഞ്ഞത് നിങ്ങളല്ലേ. പിന്നെ അവിടെ എത്തുന്ന സ്ത്രീകളെ പുലി പിടിക്കും അല്ലെങ്കിൽ ആണുങ്ങൾ പിടിക്കും എന്നും പറഞ്ഞില്ലെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഇപ്പോൾ ഇത്തരം പ്രസ്താവനകൾ കേൾക്കാൻ ആരെങ്കിലും തയ്യാറാകുമോ. നമുക്ക് അറിയുന്ന ഒരാളെക്കുറിച്ച് ഇങ്ങനെ കേൾക്കാൻ ഒരിക്കലും തയ്യാറാകില്ല.

ഇങ്ങനെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നത് അല്ല വിശ്വാസവും ഭക്തിയും. ഒരു മനുഷ്യനയി പെരുമാറുക എന്നതാണ് അതിലെ ഏറ്റവും പ്രധാനമായ കാര്യം.വെറുതെ മറ്റ് രാഷ്ട്രീയപാർട്ടകളുടെ ചട്ടുകമായി മാറരുത് എന്നും രാഹുലിനെ ഉപദേശിക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോകുന്ന രീതിയിൽ എത്തിക്കരുതെന്ന് നേരത്തെ തന്നെ ഞാൻ നിങ്ങളോട് പറഞ്ഞതാണ് എന്നും അർണാബ് പറയുന്നു.കൊല്ലം തുളസിയെപ്പോലുള്ളവർ പറഞ്ഞ പ്രസ്താവനകളാണോ ഭക്തി എന്നും ഇങ്ങനെയാണോ ശബരിമലയെ സംരക്ഷിക്കുന്നത് എന്നും അർണാബ് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP