Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവര് കണ്ടോട്ടെ..എന്താ പെണ്ണുങ്ങക്ക് കാണണ്ട ആഗ്രഹമൊന്നുമുണ്ടാവൂല്ലേ? വയസാകൂന്ന വരെ..അപ്പോഴേക്കും ചാവൂല്ലേ? പിന്നെ ഇപ്പോ..കാണട്ടെ...കാണണ്ട അമ്പലം കാണണം..കാണാനുള്ളതൊക്കെ കാണണം; ശബരിമലയിലെ യുവതി പ്രവേശനത്തെ കുറിച്ചുള്ള ഈ അമ്മൂമ്മയുടെ സൂപ്പർ ഡയലോഗ് വൈറലാകുന്നു

അവര് കണ്ടോട്ടെ..എന്താ പെണ്ണുങ്ങക്ക് കാണണ്ട ആഗ്രഹമൊന്നുമുണ്ടാവൂല്ലേ? വയസാകൂന്ന വരെ..അപ്പോഴേക്കും ചാവൂല്ലേ? പിന്നെ ഇപ്പോ..കാണട്ടെ...കാണണ്ട അമ്പലം കാണണം..കാണാനുള്ളതൊക്കെ കാണണം; ശബരിമലയിലെ യുവതി പ്രവേശനത്തെ കുറിച്ചുള്ള ഈ അമ്മൂമ്മയുടെ സൂപ്പർ ഡയലോഗ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി യുവതികൾ പോകുന്നതിനെ എതിർക്കുന്നവരോട് ഈ അമ്മൂമ്മയ്ക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അമ്മൂമ്മയുടെ വീഡിയോ വൈറലായിരിക്കുകയാണ്. പോകാൻ ആരോഗ്യമുള്ള സമയത്ത് സ്ത്രീകൾ ഭഗവാനെ കാണുന്നതല്ലേ നല്ലത് എന്നാണ് അമ്മൂമ്മയുടെ ചോദ്യത്തിന്റെ സാരം.
അവര് കണ്ടോട്ടെ..എന്താ പെണ്ണുങ്ങക്ക് കാണണ്ട ആഗ്രഹമൊന്നുമുണ്ടാവൂല്ലേ? പെണ്ണെന്ന് പറഞ്ഞ് ജനിച്ചിട്ട് ഒന്നും കണ്ടൂടേ? വയസാകൂന്ന വരെ..അപ്പോഴേക്കും ചാവൂല്ല? പിന്നെ ഇപ്പോ..കാണട്ടെ...

അങ്ങനെ എല്ലാ അമ്പലോം കണ്ടിട്ട് ചാവാൻ വേണ്ടിയോ എന്ന് ചോദ്യം

കാണണ്ട അമ്പലം കാണണം..കാണാനുള്ളതൊക്കെ കാണണം.

എല്ലാവരോടും എല്ലാം പോയി കാണാൻ പറയുന്നുണ്ടോ?

പിന്നല്ലാണ്ട്...എനിക്കിപ്പോ ആകുവെന്ന് ഞാൻ പോയേനെ ആകൂല്ലല്ലോ എന്നും അമ്മൂമ്മ പറയുന്നു. ആവൂങ്കി ഞാൻ പോവൂല്ലേ...ആകൂന്ന കാലത്ത് പോകണം. അതാ വേണ്ട്ത്. വയസായ ആൾക്ക് പോകാൻ കഴിയോ? ഞാൻ കഴിയുന്ന കാലം പോയിരുന്നെങ്കിൽ കാണാമായിരുന്നുവെന്ന് തോന്നില്ലേ? എനിക്ക് തോന്നുന്നു പോകേണ്ട സമയത്ത് പോകേണ്ടതായിരുന്നുവെന്ന്..പെണ്ണുങ്ങൾ പോകേണ്ട സമയത്ത് പോകണം കാണണം.അമ്മൂമ്മ പറഞ്ഞുനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP