Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്തുകൊണ്ടാണ് സംഘപരിവാർ സ്വാമി സന്ദീപാനന്ദഗിരിയെ പി കെ ഷിബുവെന്ന നുണപ്പേരിൽ വിളിക്കുന്നത്? ബ്രിട്ടാസിന്റെ ഞാൻ മലയാളി ഷോയിൽ കപട ആചാര്യന്മാരുടെ പൊള്ളത്തരത്തെ സ്വാമി വസ്തുത നിരത്തി പൊളിച്ചടുക്കിയതും കാരണമോ? പശു പുറത്തുവിടുന്നത് ഓക്‌സിജനാണെന്ന് പറയാത്തതു കൊണ്ടാണ് പരിവാറിന് താൻ സന്യാസി അല്ലാതായത്: സംഘപരിവാർ പ്രതിനിധിയും സ്വാമിയും ഏറ്റുമുട്ടിയ വീഡിയോ കാണാം

എന്തുകൊണ്ടാണ് സംഘപരിവാർ സ്വാമി സന്ദീപാനന്ദഗിരിയെ പി കെ ഷിബുവെന്ന നുണപ്പേരിൽ വിളിക്കുന്നത്? ബ്രിട്ടാസിന്റെ ഞാൻ മലയാളി ഷോയിൽ കപട ആചാര്യന്മാരുടെ പൊള്ളത്തരത്തെ സ്വാമി വസ്തുത നിരത്തി പൊളിച്ചടുക്കിയതും കാരണമോ? പശു പുറത്തുവിടുന്നത് ഓക്‌സിജനാണെന്ന് പറയാത്തതു കൊണ്ടാണ് പരിവാറിന് താൻ സന്യാസി അല്ലാതായത്: സംഘപരിവാർ പ്രതിനിധിയും സ്വാമിയും ഏറ്റുമുട്ടിയ വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘപരിവാറിന്റെ കണ്ണിലെ കരടാണ് സ്വാമി സന്ദീപാനന്ദഗിരിയെന്നത് കേരള സമൂഹത്തിന് പൊതുവേ അറിയുന്ന കാര്യമാണ്. ഇന്ന് കുണ്ടമൺ കടവിലെ അദ്ദേഹത്തിന്റെ ആശ്രമം ആക്രമിക്കപ്പെടാൻ ഇടയാക്കിയത് ഈ വിമർശനങ്ങളാണെന്ന ആരോപണങ്ങളാണ് ഒരു വശത്ത് നിൽക്കുന്നത്. അതേസമയം സ്വാമി തന്നെ ഒരുക്കിയ നാടകമാണെന്ന വിമർശനവും മറുവിഭാഗം ഉന്നയിക്കുന്നു. ഇതിലെ വസ്തുകൾ എന്തുതന്നെ ആയാലും സംഘപരിവാറിനെ ഉത്തരം മുട്ടിക്കും പൗരോഹിത്യത്തിന്റെ പൊള്ളത്തരങ്ങളെയും വിമർശിക്കുന്നതിലും മുന്നിൽ നിന്നത് സ്വാമി സന്ദീപാനന്ദഗിരിയായിരുന്നു.

ഇത് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. കൈരളി പീപ്പിൾ ടിവിയിൽ ജോൺ ബ്രിട്ടാസ് അവതാരകനായ ഞാൻ മലയാൡയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സ്വാമി സന്ദീപാനന്ദഗിരി സംഘപരിവാറിന്റെ ശത്രുവായത് കപട വിശ്വാസികൾക്കും കപട ആചാര്യന്മാർക്കുമെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടപ്പോഴാണെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ബ്രിട്ടാസ് നയിച്ച ചർച്ചയിൽ സ്വാമിക്ക് മുന്നിൽ ഉത്തരംമുട്ടിയപ്പോൾ ഷിബുവെന്ന് വിളിച്ച് പരിഹാസിക്കുകയാണ് ഒരു സംഘപരിവാർ അനുഭാവിയായ നേതാവ് ചെയ്തത്.

ആചാര്യരെന്ന് അവകാശപ്പെടുന്നവർക്ക് ക്ഷേത്രകാര്യങ്ങളിലും തന്ത്രവിദ്യകളിലും എത്രകണ്ട് അറിവുണ്ടെന്ന ചോദ്യമാണ് സന്ദീപാനന്ദഗിരി ഉന്നയിച്ചത്. ഇതിനായി അദ്ദേഹം ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷൻ റിപ്പോർട്ടിനെയും ഉദ്ധരിച്ചു. ശബരിമലയിൽ തന്ത്രിയെന്ന് പറയുന്ന കണ്ഠരര് മോഹനര് അടക്കമുള്ളവർക്ക് പൂജാവിധികളിൽ എത്രകണ്ട് ജ്ഞാനമുണ്ട് എന്ന് പരിശോധിച്ചപ്പോൾ അതിൽ പരാജയപ്പെട്ടുവെന്ന വാദമാണ് സ്വാമി ഉന്നയിച്ചത്. എന്തുകൊണ്ടാണ് തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും യോഗ്യതയെ കുറിച്ച് ആരും ചോദ്യം ഉന്നയിക്കാത്തത് എന്ന ചോദ്യവും അദ്ദേഹം ഇതോടെ ഉന്നയിച്ചു. വിദ്യ പഠിക്കേണ്ട കാര്യമുണ്ടെന്നും അച്ഛൻ ഡോക്ടറായതു കൊണ്ട് മകൻ ചികിത്സിക്കുമോ എന്ന വാദമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്.

തന്ത്രിയുയെ മകനായ തന്ത്രിക്കും മറ്റുള്ളവർക്കും ബാഹ്യമായ ചേഷ്ടകൾ അറിയാം. ഒരു മന്ത്രം ഉറുക്കഴിച്ച് മന്ത്രം എവിടേക്കാണ് എത്തുന്നത് എന്ന് അറിയില്ലെന്നും സന്ദീപാനന്ദഗിരി വാദിച്ചു. വലിയ അബന്ധം കണ്ഠരര് പറഞ്ഞതെന്നും സ്വാമി ചൂണ്ടിക്കാട്ടിയപ്പോൾ അത് ഷിബുവിന്റെ അളവുകോലിൽ അല്ലെന്നായിരുന്നു പരിവാർ പ്രതിനിധിയും ആചാര്യന്മാരെ പിന്തുണച്ചു സംസാരിച്ച വ്യക്തിയും തുറന്നടിച്ചത്. ശബരിമല തന്ത്രിയെ അളക്കാൻ സ്വാമി ആളല്ലെന്ന വാദവും ചർച്ചയിൽ ഉയർന്നു. അത് ഭക്തമാരുടെ അവകാശവുമല്ല.

ഇതോടെ ഈ വിഷയത്തിൽ ബ്രിട്ടാസ് ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പേര് ഷിബു എന്നാണെങ്കിലും പറഞ്ഞ കാര്യത്തിൽ എത്രകണ്ട് ശരിയുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണെന്നും ബ്രിട്ടാസ് പറഞ്ഞു. അദ്ദേഹം പറയുന്ന പോയിന്റുകൾക്ക് വസ്തുതയുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും അവതാരകൻ വ്യക്തമാക്കി. അതേസമയം നുണപ്പേരു പറഞ്ഞ് അവഹേളിക്കാൻ ശ്രമിച്ചതിന് മറുപടിയായി സന്ദീപാനന്ദഗിരി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അവഹേളിച്ചത് വൃത്തികെട്ട മനസാണെന്നും നാരായണ ഗുരുവിന് നാണവെന്നും സിമന്റ് നാണുവെന്നും അവഹേളിച്ചവരാണ് ഇവിടെയുള്ളവരെന്നും ്‌സ്വാമി വ്യക്തമാക്കി. അവരാണ് തന്റെ ഷിബുവെന്ന് വിളിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

സവർണ മൂരാച്ചിത്തതിന് ഇനി കേരളം നടത്തില്ലെന്ന് പറഞ്ഞ് കർശന വിമർശനം ഉന്നയിക്കുകയും ചെയ്തു സന്ദീപാനന്ദഗിരി. പേരള്ളതു കൊണ്ട് മാത്രം സ്വാമിയാകില്ലെന്ന് പറഞ്ഞപ്പോൾ പിന്നെ എന്താണ് വേണ്ടതെന്നാണ് സ്വാമി ചോദ്യം ഉന്നയിച്ചത്. കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയാണോ വേണ്ടത്. മെഴുകുതിരിയും ഡാൽഡയും വിൽക്കുകയാണോ വേണ്ടതെന്നും സന്ദീപാനന്ദഗിരി മറുചോദ്യം ചോദിച്ചു.

സന്ദീപാപനന്ദഗിരിയെ ലോകം മനസിലാക്കിയത് ഭഗവത് ഗീതയും ഉപനിഷത്തും ഗുരുവാക്യങ്ങളും പറഞ്ഞു കൊടുത്തുകൊണ്ടാണ്. അല്ലാതെ ഡാൽഡ വിറ്റതിനല്ലെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലോ അല്ല. ഭഗവത് ഗീതയുമായി ബന്ധപ്പെട്ടാണ് ചിന്മയാനന്ദ സ്വാമികളുടെ ശിഷ്യവായാണ് താൻ ലോകം അറിയപ്പെട്ടതെന്നും പറഞ്ഞ് വിമർശകരുടെ വായടപ്പിക്കുകയായണ് ചെയ്ത്.

തന്ത്രിയുടെ കാര്യത്തിലും കടുത്ത വിമർശനം ഉന്നയിച്ചു. അദ്ദേഹം എല്ലാദിവസവും സ്വന്തം വീട്ടിൽ നിന്നല്ലേ വരുന്നതെന്നായിരുന്നു സ്വാമിയുടെ ചോദ്യം. അവിടെയുള്ള സ്ത്രീകൾക്ക് ആർത്തവമില്ലേ. എന്നിട്ടും പുറപ്പെടാ ശാന്തിയായി അല്ലല്ലോ നിലനിൽക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. പൗരോഹിത്യത്തിന്റെ നെറികേടുക്കൾക്ക് കുടപിടിച്ച് അവസരം ഒരുക്കലാണ് സംഘപരിവാറിന്റെ ജോലി. ശരിയായ ഹിന്ദു ധർമ്മത്തിൽ യാതൊരു താൽപ്പര്യമില്ലെന്നും അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. ആർഎസ്എസ് ബ്രാഹ്മണ്യത്തിന്റെ നാക്കായും വാക്കായും നിൽക്കുന്നവരാണെന്ന് അടിവരയിടുകയാണ് കൈരളി പീപ്പിൾ ചർച്ചയിലൂടെ സ്വാമി സന്ദീപാനന്ദഗിരി ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP