Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെ വലിച്ചു താഴെയിടാൻ അമിത് ഷായ്ക്ക് എന്ത് അധികാരമാണ് ഉള്ളത്? മഞ്ചേശ്വരത്ത് കേസു നൽകിയ ബിജെപിക്കാണ് കേസ് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം; വിജയ സാധ്യത ഉണ്ടെങ്കിൽ കേസ് അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിന് തയ്യാറാകണം: കുഞ്ഞാലിക്കുട്ടി

സർക്കാരിനെ വലിച്ചു താഴെയിടാൻ അമിത് ഷായ്ക്ക് എന്ത് അധികാരമാണ് ഉള്ളത്? മഞ്ചേശ്വരത്ത് കേസു നൽകിയ ബിജെപിക്കാണ് കേസ് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം; വിജയ സാധ്യത ഉണ്ടെങ്കിൽ കേസ് അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിന് തയ്യാറാകണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: പിണറായി സർക്കാറിനെ വലിച്ചു താഴെ ഇടുമെന്ന് പ്രസ്താവന നടത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. അമിത് ഷാ ശൗര്യം കാണിക്കേണ്ടത് കോടതി വിധി മറികിടക്കാനുള്ള നിയമ നിർമ്മാണത്തിനു വേണ്ടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാരിനെ വലിച്ചു താഴെയിടാൻ എന്ത് അധികാരമാണ് അമിത് ഷായ്ക്ക് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മഞ്ചേശ്വരത്ത് കേസു നൽകിയ ബിജെപിക്കാണ് കേസ് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം. വിജയ സാധ്യത ഉണ്ടെങ്കിൽ കേസവസാനിപ്പിച്ച് തെരെഞ്ഞെടുപ്പിന് തയ്യാറാവുകയാണ് ബിജെപി ചെയ്യേണ്ടതെന്നും കുഞ്ഞാലിക്കുട്ടി തിരൂരിൽ പറഞ്ഞു.

മഞ്ചേശ്വരത്തെ തെരെഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന കേസ് പിൻവലിക്കില്ലെന്നാണ് കെ.സുരേന്ദ്രന്റെ നിലപാട്. കള്ളവോട്ട് നേടിയാണ് എംഎൽഎയായിരുന്ന അബ്ദുൾ റസാഖിന്റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹർജി നൽകിയത്. തെരഞ്ഞെടുപ്പിൽ 291 കള്ളവോട്ടുകൾ നടന്നെന്നാണ് സുരേന്ദ്രൻ ഹർജിയിൽ പറയുന്നത്. ഇനി 67 പേരെയാണ് കേസിൽ വിസ്തരിക്കാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP