Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധോണിയെ പുറത്താക്കിയത് എംഎസ്‌കെ പ്രസാദ് മാത്രമല്ല! പടിയടച്ചത് `രോഹിരാട്` സഖ്യത്തിന്റെ അറിവോടെ; ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്റെ കരിയർ അവസാന ഘട്ടത്തിലെന്ന് ഉറപ്പിച്ച് ക്രിക്കറ്റ് പണ്ഡിറ്റുകൾ

ധോണിയെ പുറത്താക്കിയത് എംഎസ്‌കെ പ്രസാദ് മാത്രമല്ല! പടിയടച്ചത് `രോഹിരാട്` സഖ്യത്തിന്റെ അറിവോടെ; ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്റെ കരിയർ അവസാന ഘട്ടത്തിലെന്ന് ഉറപ്പിച്ച് ക്രിക്കറ്റ് പണ്ഡിറ്റുകൾ

സ്പോർട്സ് ഡെസ്‌ക്‌

ഡൽഹി: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ ടി20 ടീമിൽ നിന്ന് പുറത്താക്കിയതിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. ഈ നാണക്കേടിൽ ധോണി അധികം കടിച്ച് തൂങ്ങില്ലെന്നും ഏകദിന ക്രിക്കറ്റിൽ നിന്ന് ഉൾപ്പടെ വിരമിക്കും എന്നാണ് അഭ്യൂഹം. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ധോണിയുടെ പുറത്തേക്കുള്ള പോക്ക് സെലക്ടർമാർ മാത്രം കൈക്കൊണ്ട തീരുമാനമല്ല. ഇന്ത്യൻ നായകൻ വിരാട് കോലിയും വൈസ്‌ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദും ചേർന്നെടുത്ത തീരുമാനമാണ് എന്നാണ് സൂചന.

രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ധോണിയെ ഉൾപ്പെടുത്താതിരുന്നതെന്നായിരുന്നു ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിന്റെ വിശദീകരണം.എന്നാൽ ഇപ്പോഴിതാ ധോനിയെ ഒഴിവാക്കിയത് നായകൻ കോലിയുടെയും രോഹിത് ശർമയുടേയും അറിവോടെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രസാദ് അടക്കമുള്ള അഞ്ചംഗ സെലക്ടർമാർക്കൊപ്പം കോലിയും രോഹിത്തും ചേർന്നുള്ള യോഗമാണ് ധോനിയെ ടീമിലെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.ധോനിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ധോനിയുമായി കൂടിക്കാഴ്ച നടത്തി സെലക്ഷൻ കമ്മിറ്റി ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP