Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെറുതേ അടികൂടുന്നതും ആയുധംകൊണ്ട് വെട്ടുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്; അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

വെറുതേ അടികൂടുന്നതും ആയുധംകൊണ്ട് വെട്ടുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്; അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

അഡ്വ. ഷാജൻ സ്‌കറിയ

അടിപിടി കേസിൽ ഉൾപ്പെട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും. പ്രത്യേകിച്ച് പുരുഷന്മാർ. നിസാരമായ കാര്യങ്ങളിലായിരിക്കും അടിപിടിയുണ്ടാവുക. ഇത് കേസാവുകയും പുലിവാലാകുകയും ചെയ്യുക പതിവാകുകയാണ്. അങ്ങനെയൊരു അടിപിടിയുണ്ടാക്കുക എന്ന ക്രിമിനൽ ലക്ഷ്യം ഒന്നുമില്ലെങ്കിൽ കൂടി അതൊരു ക്രിമിനൽ കുറ്റമായി മാറാം. ഇതിനെ നിയമത്തിൽ പ്രധാനമായും രണ്ടായാണ് തിരിച്ചിരിക്കുന്നത്. ഹർട്ട് എന്ന പേരിലും ഗ്രീവിയസ് ഹർട്ട് എന്ന പേരിലും. എന്ന് വച്ചാൽ ഒരാളെ ക്ഷതമേൽപ്പിക്കുക എന്നാണ് ഹർട്ട് എന്ന പറയുന്നത്. ഗ്രീവിയസ് ഹർട്ട് എന്നാൽ ഗുരുതരമായി ക്ഷമേൽപ്പിക്കുക. ഇതിന് രണ്ടിനും ഐപിസി 320,321 ,319 എന്നിങ്ങനെയുണ്ട്.

 319 ആണ് ഹർട്ട് എന്ന് പറയുന്നത് 320 ആണ് ഗ്രീവിയസ് ഹർട്ട് എന്ന് പറയുന്നത്. പക്ഷേ ഇത് നിയമത്തിൽ വീണ്ടും വോളന്റീയറിലി കോസിങ്ങ് ഹർട്ട് എന്നും വോളന്റീയറിലി ഹർട്ടിങ് ഗ്രീവിയസ് ഹർട്ട് എന്നും 321,322 എന്നിവയിൽ പറയുന്നുണ്ട്. അങ്ങനെയാണിതിനെ വിഭജിച്ച് പോകുന്നത്. ലേയ്‌മെൻസ് ലോയിൽ ഈ എപ്പിസോഡിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത് ഹർട്ടും ഗ്രീവിയസ് ഹർട്ടും തമ്മിലുള്ള വ്യത്യാസവും അതെങ്ങനെയാണ് ഒരു ക്രിമിനൽ കുറ്റമായി മാറുന്നത് എന്നും അതിനുള്ള ശിക്ഷകളുമാണ്. ഹർട്ടും ഗ്രീവിയസ് ഹർട്ടും മനസിനാണ് ശരീരത്തിനല്ല. ഒരാളുടെ മനസിന് ക്ഷതമേറ്റു എന്നതുകൊണ്ട് ഈ സെക്ഷൻ നിലനിൽക്കുകയില്ല. ആദ്യത്തെ കാര്യം അതാണ്.

മൂന്ന് തരത്തിലാണ് ഹർട്ട് നിയമം വിശദീകരിച്ചിരിക്കുന്നത്. ഒന്ന് ഒരാളുടെ സ്വമേധയായുള്ള ആക്രമണം കൊണ്ട് ഒരാൾക്ക് വേദനയുണ്ടാവുക. രണ്ട് സ്വമേധയായുള്ള ആക്രമണം കൊണ്ട് ഒരാൾക്ക് രോഗമുണ്ടാകുക. മൂന്ന് സ്വമേധയായുള്ള ആക്രമണം കൊണ്ട് ഒരാൾക്ക് ബലക്ഷയം ഉണ്ടാവുക. ഈ ബലക്ഷയം താൽകാലികമായാലും മതി. ഈ മൂന്ന് സാഹചര്യങ്ങളിലും ഹർട്ട് നിലനിൽക്കും. ഇത് വലിയ ഗൗരവമായ കുറ്റമല്ല. ഒരു വർഷം മാത്രമായിരിക്കും തടവ് കിട്ടുക. കുറ്റം തെളിയിച്ചാൽ. അത് നോൺ കോഗ്നൈസബിളാണ് എളുപ്പത്തിൽ ജാമ്യം ലഭിക്കും. സാധാരണ അടിപിടികേസുണ്ടായാൽ ഇത് ഗൗരവമായി ആരും എടുക്കാത്തത് ഇതിന്റെയൊരു ഗൗരവമില്ലാത്തതുകൊണ്ട് തന്നെയാണ്. കാരണം ഇതൊക്കെ തെളിയിച്ചെടുക്കുക എന്ന് പറയുന്നത് പ്രയാസമാണ്.

അതുകൊണ്ടാണ് അതിനൊരു ഓപ്ഷൻ കൂടിയുണ്ട്. മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന ഓപ്ഷൻ. അതായത് ഒരാളെ ആക്രമിക്കുന്നത് മാരകായുധമുപയോഗിച്ച് ആക്രമിക്കുകയോ അല്ലെങ്കിൽ മൃഗങ്ങളെ ഉപയോഗിച്ച് , ഉദാഹരണത്തിന് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചു. ഇങ്ങനെയാണ് ചെയ്തതെങ്കിൽ മൂന്നു വർഷം വരെ തടവ് കിട്ടാം. അതാണ് കൊഗ്നൈസബിൾ ഓഫെൻസ്. പലപ്പോഴും അടിപിടികേസുണ്ടാകുമ്പോൾ അയാളെന്നെ പിച്ചാത്തി കൊണ്ട് കുത്താൻ ശ്രമിച്ചു വാക്കത്തി കൊണ്ട് മർദ്ദിച്ചു എന്നൊക്കെ പറയുന്നത്. മാരകായുധങ്ങൾ ഉപയോഗിച്ചാൽ ആയുധങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ ഗൗരവമുള്ളതാണ്. കൈകൊണ്ടാണ് അടിയുണ്ടായതെങ്കിൽ അതുകൊഗ്നൈസബിൾ ഒഫെൻസല്ല.

അതുകൊണ്ടാണ് ഒരു കൊല്ലത്തിന് താഴെ പോകുന്നത്. ഏത് അടിപിടി കേസുണ്ടാകുമ്പോഴും ആയുധമൊന്നും ഉണ്ടാകാറില്ല. പക്ഷേ ആയുധമുപയോഗിച്ചുവെന്ന് പരാതിയിൽ പറയുന്നുവെന്ന് പൊലീസ് എഴുതി ചേർക്കുന്നതും അങ്ങനെ വന്നാൽ മാത്രമേ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതാക്കാൻ പറ്റുകയുള്ളൂ. പരുക്കൊന്നും ഉണ്ടാകണമെന്ന് നിർബന്ധമില്ല. പക്ഷേ ആയുധമുപയോഗിച്ചാൽ അതുകൊഗ്നൈസബിൾ ഒഫെൻസായി മൂന്ന് കൊല്ലം തടവ് കിട്ടാം. ജാമ്യമില്ലാതെ അകത്തിടാൻ പറ്റും. അതുകൊണ്ട് അതാണ് പരാതി കൊടുക്കുമ്പോൾ ആളുകൾ ഇങ്ങനെ ചേർക്കുന്നതും പൊലീസ് അവർക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി നിസാരമായ അടിപിടി കേസുകളിൽ പോലും അങ്ങനെ എഴുതി ചേർക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP