Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രിസ്‌ബേൻ സെന്റ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബർ 4 -ന്; അഭിമാനത്തോടെ സീറോ മലബാർ സഭ വിശ്വാസികൾ

ബ്രിസ്‌ബേൻ സെന്റ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബർ 4 -ന്; അഭിമാനത്തോടെ സീറോ മലബാർ സഭ വിശ്വാസികൾ

ടോം ജോസഫ്

ബ്രിസ്ബേൻ : ബ്രിസ്‌ബേൻ സൗത്ത്‌സെന്റ് തോമസ് ദിഅപ്പോസ്ഥൽ സിറോമലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ തിരുക്കർമ്മങ്ങൾ നവംബർ 4 -ാംതിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മെൽബൺ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവും ബ്രിസ്ബേൻ അതിരൂപതാ ബിഷപ്പ് മാർമാർക്ക ്കോൾറിഡ്ജ്പിതാവും ചേർന്ന് നടത്തുന്നതാണ്.

500ഓളംവിശ്വാസികൾക്ക്ഒരേസമയം ദിവ്യബലിയിൽ പങ്കെടുക്കുവാൻ കഴിയുന്ന ഇടവകദേവാലയത്തോടൊപ്പം തന്നെ 400 കുട്ടികൾക്ക്‌ സമഗ്രമായ വിശ്വാസപരിശീലനം നടത്തുവാൻ കഴിയുന്ന വിധം പന്ത്രണ്ടോളം ക്ലാസ്സ്മുറികളുള്ള ഒരുവിശ്വാസ പരിശീലനകേന്ദ്രവും ഇതോടൊപ്പം ആശിർവദിക്കപ്പെടുന്നുണ്ട്. നാലുഏക്കറോളം വരുന്നസ്ഥലത്തു ഇതിനുപുറമെ വൈദികർക്ക്താമസിക്കുവാൻ കഴിയുന്ന ഒരുമനോഹരമായ വീടും ഉണ്ട്.

ഞായറാഴ്ച വൈകിട്ട്മൂന്നുമണിയോടെ ആരംഭിക്കുന്ന വെഞ്ചരിപ്പ്തിരുക്കർമ്മങ്ങൾക്കു അഭിവന്ദ്യപിതാക്കന്മാർ നേതൃത്വം നൽകുമ്പോൾ തുടർന്ന്‌ നടക്കുന്ന ദിവ്യബലിയിൽ ഇടവകയുടെ അജപാലന ദൗത്യത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന ഫാദർ തോമസ്അരീക്കുഴി ഫാദർ പീറ്റർ കാവുംപുറം എന്നിവർ പങ്കാളികളാകും . രൂപതയുടെ വികാരി ജനറാൾ ഫാദർഫ്രാൻസിസ്‌ കോലഞ്ചേരി, ചാൻസലർ ഫാദർമാത്യു കൊച്ചുപുരക്കൽ ബ്രിസ്ബേൻ രൂപതയുടെവികാരി ജനറാൾ ഫാദർപീറ്റർമനേലി, മെൽബോൺ, ബ്രിസ്ബേൻ രൂപതയുടെവിവിധഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധിവൈദികർ എന്നിവർ ദിവ്യബലിയർപ്പിക്കും.

തുടർന്ന്‌നടക്കുന്ന പൊതുസമ്മേളനത്തിൽ സാമൂഹ്യസാംസ്‌കാരികനേതാക്കന്മാരും വൈദികരും വിവിധ ഇടവകകളിൽ നിന്നെത്തുന്ന വിശ്വാസികളും വിവിധ സാമൂഹ്യകൂട്ടായ്മകളിൽ നിന്നെത്തുന്നവരും ഉൾപ്പടെ1500ഓളം ആളുകളെയാണ്കമ്മിറ്റിക്കാർ പ്രതീക്ഷിക്കുന്നത്.

ഏതാണ്ട്2004ന്റെ തുടക്കത്തിൽ ഫാദർതോമസ്അരീക്കുഴി ഏതാനുംചിലകുടുംബങ്ങളെ കൂട്ടിയിണക്കി ന്യൂഫാം എന്നസ്ഥലത്തു ആരംഭിച്ച ഒരുവിശ്വാസകൂട്ടായ്മ ആണ്ഇന്ന്മു ന്നൂറോളംകുടുംബങ്ങൾ അംഗങ്ങളായുള്ള ഒരു ഇടവകയായ വളർന്നത്. 2007 -ഇൽയൂറോപ്പ്, ന്യൂസീലാൻഡ്, ഗൾഫ്രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുംകുടിയേറ്റത്തിൽ ഉണ്ടായ വളർച്ചയാണ്ഇടവകസമൂഹത്തിന്റെ ഉയർച്ചയിൽ പ്രേതന പങ്കുവഹിച്ചത്. 2009 -ഇൽകുർ പാറുസൈന്റ്‌റ്‌ ജെയിംസ്പള്ളിയിൽവച്ചാണ്‌ സെന്റ്തോമസ്‌ കമ്മ്യൂണിറ്റിയുടെ ഔദ്യോഗികമായ തുടക്കം.

സൈന്റ്‌റ്‌ ജെയിംസ്പള്ളിയിൽ ദിവ്യബലിയർപ്പിച്ചു ആന്റണിവടകര അച്ഛൻ ഈവിശ്വാസസ മൂഹത്തിന്റെവളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചു. കമ്മ്യൂണിറ്റിയുടെ മുന്നോട്ടുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഫാദർ ജോസഫ്‌ തോട്ടങ്കര, പ്രഥമ വികാരിഫാദർ പീറ്റർകാവുംപുറം, ഫാദർജോസഫ്കാനാട്ട്, ഫാദർഫെർണാണ്ടോ, ഫാദർജെയ്‌സൺ, ഫാദർജോസെൻ എന്നിവരെയും ഇടവകജനങ്ങൾ നന്ദിയോടെ ഓർക്കുന്നു. 

2016 -ഇൽ ആണ്‌നിലവിലുള്ള വികാരിഫാദർവാവോലിൽ ഇടവകവികാരിആയി ചാര്ജടുക്കുന്നത്. ഫാദർപീറ്റർ കാവുംപുറം തുടങ്ങിവെച്ച ദേവാലയനിർമ്മാണം എന്നഒരുവലിയദൗത്യവുംആയി ചാര്ജടുത്ത ഫാദർവാവോലിൽ ഇടവകജനങ്ങളെ പ്രാത്ഥനയിലും ആരാധനയിലും വിശ്വാസത്തിലും വളർത്തുന്നതിൽ പ്രേത്യക ശ്രെദ്ധപുലർത്തിയിരുന്നു. ഏതാണ്ട്ഒരുകൊല്ലം മുൻപ്ഹി ൽക്രെസ്‌റ്എന്നസ്ഥലത്തു പള്ളിക്കുഅനുയോജ്യമായ 4 ഏക്കർസ്ഥലം അന്നത്തെ പാരിഷ്‌കൗൺസിലിന്റെയും പൊതുയോഗത്തിന്റെയുംസഹയാത്തോടെവാങ്ങുവാൻതീരുമാനിക്കുകആയിരുന്നു . തുടർന്ന്53 ഓളംഅംഗങ്ങളുള്ള ഒരുചർച്‌ഡെവലൊപ്‌മെന്റ്ക മ്മിറ്റിരൂപീകരിക്കുകയും കൺവീനർആയി തോമസിനെയും ജോയിന്റ്കൺവീനർആയി സോണികുര്യനെയുംതിരഞ്ഞെടുത്തു.രജിജോസഫ്ആയിരുന്നുഅന്നത്തെകൈക്കാരൻ.

ഒരുകൊല്ലത്തോളം സമയമെടുത്ത്ഒട്ടനവധി പുനർനിർമ്മാണ പ്രവർത്തനങ്ങൾനടത്തിയാണ്ഇ പ്പോൾപള്ളിവെഞ്ചെരിപ്പിനു തയ്യാറായിരിക്കുന്നത്. ശ്രീബാജിഇട്ടീര, ജോസ്ആനിത്തോട്ടത്തിൽ എന്നിവർ ആണ്‌ നിലവിലെ കൈക്കാരന്മാർ. പാരിഷ്‌കൗൺസിൽ, ചർച്‌ ഡെവലൊപ്‌മെന്റ്ക മ്മിറ്റിഎന്നിവർ സംയുക്തമായിഒരേമനസ്സോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയുംചെയ്തതിനാലാണ്പണികൾ പൂർത്തിയായി ഇത്രവേഗംദേവാലയം വെഞ്ചെരിപ്പിനുതയ്യാറായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP