Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാക് ഖത്തർ: അഡ്വ: ഇഖ്ബാൽ പ്രസിഡന്റ്, സഫീർ ജനറൽ സെക്രട്ടറി

മാക് ഖത്തർ: അഡ്വ: ഇഖ്ബാൽ പ്രസിഡന്റ്, സഫീർ ജനറൽ സെക്രട്ടറി

ദോഹ: കോഴിക്കോട് ജില്ലയിലെ ജീവ കാരുണ്യ , കലാ കായിക രംഗത്തെ നിറ സാന്നിധ്യമായ മാക് ഖത്തർ 2018 - 2020 പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അഡ്വക്കേറ്റ് മുഹമ്മദ് ഇഖ്ബാൽ (പ്രസിഡന്റ്), സഫീർ ചേന്നമംഗല്ലൂർ (ജനറൽ സെക്രട്ടറി) അബ്ദുൽ ഗഫൂർ എ ആർ (ട്രഷറർ)

ഇ. പി. അബ്ദുറഹിമാൻ, യാസിർ കെ. സി (വൈസ് പ്രസിഡണ്ട്), അസീസ് പുതിയൊട്ടിൽ (പി ആർ സെക്രട്ടറി , റഹീം വേങ്ങേരി (സ്പോർട്സ് ആൻഡ് ആർട്‌സ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. റഹീം ഓമശ്ശേരി, അമീൻ കൊടിയത്തൂർ , ഇല്യാസ് , കെ സി അബ്ദുറഹിമാൻ, റസാഖ് കാരാട്ട് ,സാലിഹ് ശിവപുരം , മർസൂഖ്, മുഹമ്മദ് ഹെൽമി, ഷാഹിൽ കണ്ണാട്ടിൽ , ഫിറോസ് വടകര , മുഹ്‌സിൻ ,ഹകീം പേരാമ്പ്ര, യാസിർ കുറ്റ്യാടി, സൈനുദ്ധീൻ നാദാപുരം, നിസാർ കായലം , ശിഹാബ് ചാലിയം എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ. മാക് മുഖ്യ രക്ഷാധികാരി കെ. സി അബ്ദുലത്തീഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.

സംഘടനയുടെ പ്രവർത്തന മേഖല കൂടുതൽ വിശാലമാക്കാനും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കാനും പ്രസിഡണ്ട് അഡ്വക്കേറ്റ് ഇഖ്ബാൽന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി. ജീവകാരുണ്യ കലാ കായിക രംഗത്ത് മാക് ഖത്തറുമായി സഹകരിക്കാൻ താല്പര്യമുള്ള കോഴിക്കോട് ജില്ലക്കാരായ പ്രപ്രവാസികൾക്ക് യാസിർ അബ്ദുള്ളയുമായി ബന്ധപ്പെടാവുന്നതാണ് (55092600).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP