Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

3000 കോടി മുടക്കിയ പ്രതിമയുടെ കണ്ണിൽ ഇന്ത്യയിലെ മുഴുവൻ അതിർത്തികളും കാണാവുന്ന ക്യാമറ; ചൂടും തണുപ്പും അറിയാൻ കഴിയുന്ന ചിപ്പുകൾ; വെറുതെ കാക്കയ്ക്ക് തൂറാനാണോ എന്നുചോദിച്ചാൽ ആകെ മുകളിൽ എത്താവുന്നത് പരുന്തിന് മാത്രം; പരുന്ത് അറിയാല്ലോ, നമ്മുടെ സ്വന്തമാണ്; ഷിബുലാൽജിയുടെ ട്രോൾ വീഡിയോ വൈറൽ

3000 കോടി മുടക്കിയ പ്രതിമയുടെ കണ്ണിൽ ഇന്ത്യയിലെ മുഴുവൻ അതിർത്തികളും കാണാവുന്ന ക്യാമറ; ചൂടും തണുപ്പും അറിയാൻ കഴിയുന്ന ചിപ്പുകൾ; വെറുതെ കാക്കയ്ക്ക് തൂറാനാണോ എന്നുചോദിച്ചാൽ ആകെ മുകളിൽ എത്താവുന്നത് പരുന്തിന് മാത്രം; പരുന്ത് അറിയാല്ലോ, നമ്മുടെ സ്വന്തമാണ്; ഷിബുലാൽജിയുടെ ട്രോൾ വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: പുതിയ ഇന്ത്യയുടെ പ്രതീകമായി ഗുജറാത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമ്മിച്ചിരിക്കുകയാണ്. 182 മീറ്റർ ഉയരമുള്ള സർദാർ പട്ടേലിന്റെ വെങ്കല പ്രതിമ ഏകതാ ദിവസ് ആയി ആചരിക്കുന്ന പട്ടേലിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

പതിവുപോലെ സോഷ്യൽ മീഡിയയിൽ ട്രോളർമാർക്ക് വലിയ കോളായി പ്രതിമയുടെ ഉയരവും അത് നിർമ്മിക്കാൻ വേണ്ടി വന്ന ചെലവുമൊക്കെ. 3000 കോടി മുതൽ മുടക്കിയുള്ള പ്രതിമാ നിർമ്മാണമാണ് ട്രോളർമാർക്ക് പ്രചോദനമായത്. വ്യത്യസ്തമായ വീഡിയോ ട്രോളുകളിലൂടെ ശ്രദ്ധേയനാണ് ഷിബുലാൽജിയെന്ന പ്രമോദ് മോഹൻ തകഴി. പെട്രോൾ വില വർദ്ധനയെ
വേറിട്ട ട്രോളിലൂടെ പരിഹസിച്ച ഷിബുലാൽജി പുതിയ അമ്പെയ്യുന്നത് 3000 കോടി മുടക്കിയുള്ള പ്രതിമാ നിർമ്മാണത്തെ തന്നെ. എന്നാൽ, ആരെയും മുറിവേൽപിക്കാതെ വളരെ രസകരമായാണ് അവതരണം.

വീഡിയോയിലെ പ്രസക്ത ഭാഗങ്ങൾ:

'എങ്ങനെയാണ് 3000 കോടി കേവലം ഒരു പ്രതിമയ്ക്ക് വേണ്ടി ചെലവാകുന്നത്? കാണുമ്പോൾ നിങ്ങൾക്ക് ഒന്നും തോന്നില്ല. നെറ്റിൽ നോക്കിയാൽ അതിന്റെ ഫീച്ചേഴ്‌സ് അറിയാൻ കഴിയും. പ്രതിമയുടെ കണ്ണിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ക്യാമറയുടെ പവർ ഗൂഗിൾ മാപ്പിൽ നിന്നെടുക്കുന് ക്യാമറയേക്കാൾ സൂമിങ്ങിങ്ങുള്ള സെൻസിറ്റീവായ, ഇന്ത്യയിലെ മുഴുവൻ അതിർത്തികളും വീക്ഷിക്കാവുന്ന തരത്തിലുള്ള ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒരുലക്ഷത്തോളം പട്ടാളക്കാരുടെ ജോലി ഈ ക്യാമറ ഒറ്റയ്ക്ക് ചെയ്യും.

പ്രതിമയിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകൾ, നമ്മുടെ അന്തരീക്ഷത്തിലെ ചൂട് കാലാവസ്ഥാ വ്യതിയാനം, എന്നിവ പെട്ടെന്ന് അറിയാൻ കഴിയും. ഒരു ലക്ഷത്തി ഇരുപത്തിറായിരത്തി എണ്ണൂറ്റി പതിനാറ് ടണ്ണാണ് ആ പ്രതിമയുടെ ഭാരം. പ്രതിമ ഇരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, തിരുപ്പതി ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഭൂകമ്പം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ കൂടി എടുത്തിട്ടുണ്ട്.

പിന്നെ പ്രതിമ പണിത് തുടങ്ങിയപ്പോൾ മുതൽ കേരളത്തിലെ കമ്മികൾ പറഞ്ഞിരുന്ന കാര്യമുണ്ട്. എന്തിനാണ് പട്ടിണിപ്പാവങ്ങളുള്ള രാജ്യത്ത് 3000 കോടി മുടക്കുന്നത്..വെറുതെ കാക്കയ്ക്ക് തൂറാനാണോ എന്നൊക്കെ ചോദിച്ച് ചില പോസ്റ്റുകൾ കണ്ടിരുന്നു. ഒരു കാക്കയ്ക്ക് പരമാവധി സഞ്ചരിക്കാവുന്ന ഉയരമെന്ന് പറയുന്നത് 175 മീറ്ററാണ്. എന്നാൽ, ഈ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. അതുകൊണ്ട് ഒരുപക്ഷിക്കും അതിന്റെ മേലേ ചെന്ന് അതിന്റെ കാര്യം സാധിക്കാൻ കഴിയില്ല. ഇനി ഒരാൾക്ക് മാത്രമേ കഴിയുള്ളു. പരുന്തിന് മാത്രം. പരുന്ത് അറിയാല്ലോ, നമ്മുടെ സ്വന്തമാണ്. '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP