Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളുടെ പെൻഷനുള്ള വയസ് പ്രായപരിധി എടുത്തുകളയണം, പ്രവാസി വോട്ടവകാശം യാഥർഥ്യമാക്കണം ; ജികെപിഎ

പ്രവാസികളുടെ പെൻഷനുള്ള വയസ് പ്രായപരിധി എടുത്തുകളയണം, പ്രവാസി വോട്ടവകാശം യാഥർഥ്യമാക്കണം ; ജികെപിഎ

രാഷ്ട്രീയ സമുദായിലെ ഭേദമെന്യേ 11 രാജ്യങ്ങളിലും നാട്ടിലെ ജില്ലകളിലും പഞ്ചായത്ത് തലത്തിലും പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്ക് ഊന്നൽ കൊടുത്ത് പ്രവർത്തിക്കുന്ന ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രവർത്തന മണ്ഡലത്തിൽ രണ്ട് വർഷം പൂർത്തിയാക്കി. 2016 ഒക്ടോബറിൽ വാട്‌സാപ്പ് കൂട്ടായ്മയായി ആരംഭിച്ച്, രെജിസ്റ്റർ ചെയ്ത സൊസൈറ്റിയാണ് ഇപ്പോൾ പ്രവർത്തനം. ലോകമെമ്പാടും രണ്ട് വർഷങ്ങൾ കൊണ്ട് പ്രവാസലോകം കാതോർക്കുന്ന , പ്രതീക്ഷയർപ്പിക്കുന്ന ഒരു നിസ്വാർത്ഥ സംഘടനയായി മാറാൻ ജികെപിഎക്ക് കഴിഞ്ഞു എന്ന് ഭാരവാഹികൾ അവകാശപ്പെടുന്നു. ജികെപിഎയുടെ സ്ഥാപക ദിനമായ ഒക്ടോബർ 30 എല്ലാ വർഷവും അംഗങ്ങൾ 'ആഗോള പ്രവാസി മലയാളി ഐക്യ ദിനം' ആയി അനുസ്മരിക്കുന്നു.

വിവിധ പ്രവാസി വിഷയങ്ങളിൽ ഇടപെട്ടും സംഘടിത പരിശ്രമങ്ങളിലൂടെ അവകാശങ്ങൾ നേടാൻ സാധിച്ചുകൊണ്ടും സംഘടനയുടെ 1500ലധികം സന്നദ്ധ ഭാരവാഹികളും വളണ്ടിയർമാരും 50,000ലധികം അനുയായികളും നാട്ടിലും പ്രവാസ ലോകത്തെ വിവിധ രാജ്യങ്ങളിലും പ്രയത്‌നിക്കുന്നുണ്ട്. പ്രളയ കേരളത്തിൽ സംഘടനാ നടത്തിയ അടിയന്തിര സഹായം ശ്രദ്ധേയം ആയിരുന്നു. ആഗോള സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടിയെടുക്കുക എന്നതിനെ ഭാഗമായി പ്രവാസികളുടെ പെൻഷനുള്ള വയസ് പ്രായപരിധി എടുത്തുകളയണം , പ്രവാസി വോട്ടവകാശം യാഥർഥ്യമാക്കണം എന്നി കാര്യങ്ങൾ സംഘടനാ അടിയന്തിരമായി നടപ്പിലാക്കാൻ ആവശ്യപ്പെടുന്നു. നോർക്ക വഴിയുള്ള റിക്രൂട്ട്‌മെന്റ് സാദ്ധ്യതകൾ കുവൈത്തിലേത് പോലെ എല്ലാ തൊഴിൽ മേഖലയിലേക്കും മാറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കണം എന്നും സംഘടന ആവശ്യപ്പെടുന്നു.

ആശയ സ്ഥാപനത്തിന്റെ ആദ്യവർഷവും സംഘടനാ രൂപീകരണത്തിന്റെ രണ്ടാം വർഷവും കഴിഞ്ഞ് ഫലവത്തായ പുനരധിവാസ പദ്ധതികളിലേക്ക് ശ്രദ്ധ ചെലുത്തുകയാണ് അടുത്ത ഉത്തരവാദിത്വം എന്നും അതിനായ് വിവിധ മേഖലകളിൽ അടിസ്ഥാന തല പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നും കോർ ചെയർമാൻ ശ്രീ ജോസ് നോയൽ യു ഇ ഇ യിൽ ഇന്നും അറിയിച്ചു.

രാഷ്രീയത്തിനും സാമുദായിക ക്രോഡീകരണത്തിനും അതീതമായി പ്രവാസി സമൂഹത്തിനു പൊതുവായ് ഗുണകരമാവുന്ന സേവനത്തിനു സജ്ജരായ ഒരു പുതുതലമുറ നേതൃത്വത്തെ വളർത്തിയെടുക്കാൻ ജികെപിഎ അവസരം ഉണ്ടാക്കുന്നു എന്നതാണ് സംഘടന സമൂഹത്തിനു നൽകുന്ന വലിയ സംഭാവന എന്ന് മുൻ ചെയർമാനും കുവൈത് ചാപ്റ്റർ മുൻ പ്രസിഡന്റും ആയിരുന്ന ശ്രീ മുബാറക്ക് കാമ്പ്രത്ത് അഭിപ്രായപ്പെട്ടു.

വാഗ്ദാന പെരുമഴയുടെ സാഫല്യത്തിനായ് കാത്തിരിക്കാതെ സ്വയം പര്യാപ്തമാവാൻ പ്രവാസികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണം എന്നും ഒരു ശബ്ദമായി നിന്ന് നിലനില്പിനായി പൊരുതേണ്ടത് മാറിവരുന്ന സാമൂഹിക സാമ്പത്തിക സാഹചര്യത്തിൽ അത്യാവശ്യം ആണെന്നതും സംഘടനയുടെ സ്ഥാപക കോർ അഡ്‌മിൻ ടീം പൊതുവിൽ ഉണർത്തിക്കുന്നു...

പൊതുവിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാനും പ്രവർത്തിക്കാനും ഇതര പ്രവാസി സംഘടനകളെ ജികെപിഎ സ്വാഗതം ചെയ്യുന്നു. വരാനിരിക്കുന്ന വർഷങ്ങളിൽ പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് മുൻനിരയിലെ ശബ്ദമായും നിഴലായും സംഘടന ഉണ്ടാകും എന്ന് ജികെപിഎ സ്റ്റേറ്റ് നേതൃത്വം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP