Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിടക്കുന്ന മുറിയുടെ ജനാലയുടെ അടുത്തെത്തി അശ്ലീലം പറയും; മറുത്തെന്തെങ്കിലും പറഞ്ഞാൽ മണ്ണ് വാരി എറിയും; മച്ചിന്റെ മുകളിൽ കയറി തലയിൽ വീഴത്തക്കവണ്ണം മല-മൂത്ര വിസർജ്ജനവും; ചിലർ സ്ത്രീകളുമായെത്തി മച്ചിന്റെ മുകളിൽ ലീലാവിലാസങ്ങളും: പരസഹായമില്ലാതെ തിരിഞ്ഞു കിടക്കാൻ പോലുമാകാത്ത 24-കാരിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ഇങ്ങനെ; രജനി ലക്ഷ്മിയും അമ്മയും അനുഭവിക്കുന്ന കഷ്ടതകൾക്ക് അറുതിയില്ല

കിടക്കുന്ന മുറിയുടെ ജനാലയുടെ അടുത്തെത്തി അശ്ലീലം പറയും; മറുത്തെന്തെങ്കിലും പറഞ്ഞാൽ മണ്ണ് വാരി എറിയും; മച്ചിന്റെ മുകളിൽ കയറി തലയിൽ വീഴത്തക്കവണ്ണം മല-മൂത്ര വിസർജ്ജനവും; ചിലർ സ്ത്രീകളുമായെത്തി മച്ചിന്റെ മുകളിൽ ലീലാവിലാസങ്ങളും: പരസഹായമില്ലാതെ തിരിഞ്ഞു കിടക്കാൻ പോലുമാകാത്ത 24-കാരിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ഇങ്ങനെ; രജനി ലക്ഷ്മിയും അമ്മയും അനുഭവിക്കുന്ന കഷ്ടതകൾക്ക് അറുതിയില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കിടക്കുന്ന മുറിയുടെ ജനാലയുടെ അടുത്തെത്തി അശ്ലീലം പറയും. മറുത്തെന്തെങ്കിലും പറഞ്ഞാൽ മണ്ണ് വാരി എറിയും. മച്ചിന്റെ മുകളിൽ കയറി തലയിൽ വീഴത്തക്കവണ്ണം മല-മൂത്ര വിസർജ്ജനം നടത്തും. ഇതുകൊണ്ടും തൃപ്തിപ്പെടാത്ത ചിലർ സ്ത്രീകളെ കൂട്ടിക്കൊണ്ടുവന്ന് മച്ചിന്റെ മുകളിൽ കയറി ലീലാവിലാസങ്ങളിലേർപ്പെടുന്നതിന്റെ ശബ്ദകോലാഹലങ്ങൾ ലൈവായി കേൾപ്പിക്കും.

നാല് വർഷത്തിലേറെയായി ചലന ശേഷി നഷ്ടപ്പെട്ട് പരസഹായമില്ലാതെ തിരിഞ്ഞുകിടക്കാൻ പോലുമാവാത്ത അവസ്ഥയിൽ കഴിയുന്ന അവിവിവാഹിതയും 24 കാരിയുമായ രജനി ലക്ഷമി പാർവ്വതി താൻ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പറയാനുള്ള ഇങ്ങനെയൊക്കെയാണ്. പിതാവ് നേരത്തെ മരിച്ച രജിനിക്ക് ഒപ്പം ഇപ്പോൾ കൂട്ടിനുള്ളത് 50 പിന്നിട്ട-ഹൃദ്രോഗിയായ മാതാവ് അമ്മിണി മാത്രമാണ്. താമസിക്കുന്നതാവട്ടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വായനശാലപ്പടിയിൽ നിന്നും മൂന്ന് കിലോ മീറ്ററോളം അകലെ ഇരുട്ടുകാവ് ക്ഷേത്രത്തിന് സമീപം നാലേക്കർ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടിലും. ഈ വാടക വീട്ടിൽ സ്വസ്ഥമായി ഉറങ്ങിയിട്ട് ഏറെ നാളുകളേറെയായെന്നെന്നാണ് ഇരുവരുടെയും പരിതേവനം.

സാമൂഹ്യവിരുദ്ധരെ ഭയന്ന് മകൾക്ക് നേരാം വണ്ണം പ്രാഥമീക കൃത്യങ്ങൾ നടത്തുന്നതിനോ വസ്ത്രം മാറ്റി ദേഹത്ത് തൈലം പുരട്ടുന്നതിനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അമ്മിണി വ്യക്തമാക്കി. രാത്രിയായൽ വീടിന്റെ പലഭാഗത്തുനിന്നും കാൽപെരുമാറ്റം കേൾക്കുന്നുണ്ടെന്നും കൂട്ടം ചേർന്നുള്ള മദ്യപാനം നടക്കുന്നുണ്ടെന്നും ചിലർ സ്ത്രീകളെ ഇവിടെ എത്തിച്ച് അനാശാസ്യം നടത്തുന്നുണ്ടെന്നുമാണ് ഇരുവരും പങ്കിടുന്ന വിവരം. മച്ചിട്ട വീടിന്റെ മുൻവശത്തെ മുറിയിലാണ് രജനി കിടക്കുന്നത്. മാതാവ് പുറത്തുപോകുമ്പോൾ വീടിന്റെ മുൻവാതിലും പിൻവാതിലും പൂട്ടും.

മകളെ സംരക്ഷിക്കാൻ വേറെ വഴിയില്ലെന്നാണ് അമ്മിണിയുടെ പക്ഷം. സമീപത്തുള്ള ക്ഷേത്രങ്ങളിലെ ചെറുജോലികളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരിപ്പോൾ ജീവിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തിന്റെ താക്കോൽ കെട്ടിട ഉടമയുടെ കൈവശത്തിലാണെന്നും ഈ ഭാഗത്തുകൂടെയാണ് സാമൂഹ്യവിരുദ്ധർ വീടിനുള്ളിൽ കടന്ന് മച്ചിന്റെ മുകളിൽ എത്തുന്നതെന്നാണ് രജനിയും മാതാവും വിശ്വസിക്കുന്നത്. പുലർച്ചെ 5 മണിയോടെ താൻ ഉറക്കമുണരുമ്പോൾ പലപ്പോഴും മച്ചിന്റെ മുകളിലെ ചെറിയവിടവുകളിലൂടെ താഴേയ്ക്ക് പ്രകാശം പതിക്കുന്നതായി കണ്ടുവെന്നും ആരോ മൊബൈൽ കാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നാണ് താൻ മനസ്സിലാവുന്നതെന്നും രജനി വ്യക്തമാക്കി.

മാതാവിന്റെ സഹായത്തോടെ പ്രാഥമമീക കൃത്യങ്ങൾ നിർവ്വഹിക്കുമ്പോഴും പലതവണ ഇത്തരത്തിൽ പ്രകാശം കണ്ടെന്നും അതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടി തീർത്ത് ഇതിനുതാഴെ കിടത്തിയാണ് ഇത്തരക്കാരിൽ നിന്നും മാതാവ് തന്നെ സംരക്ഷിക്കുന്നതെന്നും രജനി കൂട്ടിച്ചേർത്തു. വീടിരിക്കുന്ന ഭാഗം ഏറെക്കുറെ വിജനമാണ്. ചുറ്റും പുല്ലും കാടും മരങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്നു.പിൻഭാഗത്ത് മണ്ണെടുത്ത ഭാഗം ഗർത്തമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. ശല്യം തുടങ്ങിയ കാലത്ത് കോതമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാർ വീടിനും ചുറ്റും നോക്കിയിട്ട് മടങ്ങിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്നും രജനി പറഞ്ഞു.

'കാമറ ആക്രണം' ഭയന്ന് മകളുടെ വസ്ത്രം മാറ്റി ദേഹത്ത് തൈലം പുരട്ടാനും ഈ മാതാവിന് ഭയമാണ്. സ്‌കൂൾ പഠന കാലത്ത് ഉണ്ടായ ബസ്സപകടമാണ് തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് രജനിയുടെ വിലയിരുത്തൽ. ചികത്സയ്ക്കായി പല ആശുപത്രികളിലും കയറി ഇറങ്ങിയെങ്കിലും സാമ്പത്തീക പരാധീനതാനതകൾ മൂലം മുന്നോട്ടുപോകാനായില്ല. ചികത്സ നേരാം വണ്ണം മുന്നോട്ടുകൊണ്ടുപോയാൽ എഴുന്നേറ്റ് നടക്കാനാവുമെന്നാണ് രജനിയുടെ പ്രതീക്ഷ. ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപിളോമ നേടിയിട്ടുള്ള രജനി നേരത്തെ നൃത്ത വേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു.

വീട് അനുവദിച്ചതായി എം എൽ എ ഓഫീസിൽ നിന്നും അറിയിച്ചെന്നും എന്നാൽ രണ്ടുവട്ടം താൻ തഹസീൽദാരെ കണ്ടെങ്കിലും ഇത് സംബന്ധിച്ച് യാതൊരുവിവരവും നൽകിയില്ലെന്നും രജനി അറിയിച്ചു. സ്വസ്ഥമായി ജീവിക്കാനും ചികത്സയ്ക്കും സാഹചര്യമൊരുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നാണ്് ഈ അമ്മയുടെയും മകളുടെയും ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP